ബീറ്റിൽ ഒന്നു മിനുങ്ങി ഇന്ത്യയിലേക്ക്...

കോസ്മെറ്റിക് പരിവർത്തനങ്ങളോടെ ഫോക്സ്‌വാഗൺ ബീറ്റിൽ ഇന്ത്യയിലേക്ക്.

Written By:

ജർമ്മൻ കാർ നിർമാതാവായ ഫോക്‌സ്‌വാഗൺ പരിഷ്കരിച്ച ബീറ്റിലുമായി വിപണിപിടിക്കാൻ തയ്യാറെടുക്കുന്നു. അടുത്ത വർഷത്തോടെ ഈ ചെറു ഹാച്ച്ബാക്കിന്റെ നവീകരിച്ച പതിപ്പ് വിപണിയിലെത്തുമെന്നാണ് സൂചന. ബീറ്റലിന്റെ കോസ്മെറ്റിക് പരിവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്.

ഹാച്ച്ബാക്ക് സെഗ്മെന്റിൽ ദൃശ്യമായിട്ടുള്ള ഉണർവിൽ പ്രതീക്ഷയർപ്പിച്ചാണു കമ്പനി ബീറ്റലിന്റെ നവീകരിച്ച പതിപ്പുമായി ഇന്ത്യയിലെത്തുന്നത്.

മെക്സികോയിൽ നിർമാണം നടത്തി കംപ്ലീറ്റിലി ബിൽഡ് യൂണിറ്റ് (സിബിയു) വഴിയായിരിക്കും ഇന്ത്യയിൽ വില്പനയ്ക്കെത്തുക.

ഒന്നാം തലമുറ ബീറ്റിലിന്റെ 500ഓളം യൂണിറ്റുകളായിരുന്നു ഇന്ത്യയിൽ വിറ്റഴിച്ചിരുന്നത്. അതെ നിരക്കിലുള്ള വില്പന നവീകരിച്ച പതിപ്പിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

മുഖ്യമായും കോസ്മെറ്റിക് പരിവർത്തനങ്ങൾക്കാണ് വിധേയമാകുന്നതെങ്കിലും 70 വർഷത്തോളമായി മുറുകെ പിടിച്ച ബീറ്റിൽ ഡിസൈൻ പാരമ്പര്യം അതെ രീതിയിൽ നിലനിറുത്തുന്നതായിരിക്കും.

ബീറ്റലിന്റെ ഡിസൈൻ അതെ രീതിയിൽ നിലനിർത്തി ഒരു ഫ്രെഷ് ലുക്ക് പകരുക എന്ന ഉദ്ദേശത്തിലാണ് നവീകരിച്ച പതിപ്പുമായി എത്തുന്നത്.

7 സ്പീഡ് ഡിഎസ്ജി ഗിയർബോക്സുള്ള 147ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 1.4ലിറ്റർ ടിഎസ്ഐ പെട്രോൾ എൻജിനാണ് ബീറ്റലിന്റെ കരുത്ത്.

അടുത്ത വർഷം ആദ്യ പകുതിയിലായിരിക്കും നവീകരിച്ച ബീറ്റലിന്റെ ആഗോള തലത്തിലുള്ള അരങ്ങേറ്റം. അതിനുശേഷമായിരിക്കും ഇന്ത്യയിലേക്കുള്ള എൻട്രി.

ടൊയോട്ട ആഡംബരക്കാർ ലക്‌സസിന്റെ ബുക്കിംഗ് ആരംഭിച്ചു

കാത്തിരിപ്പിനൊടുവിൽ മാരുതി ഇഗ്നിസ് അരങ്ങേറ്റം ഫെബ്രുവരിയിൽ

 

 

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഫോക്സ്‌വാഗൺ #volkswagen
Story first published: Wednesday, November 30, 2016, 14:35 [IST]
English summary
Facelifted Volkswagen Beetle To Make Its Way To India In 2017; Here’s More
Please Wait while comments are loading...

Latest Photos