കണ്ണൂതള്ളിയേക്കാവുന്ന വിലയിൽ ത്രീ ഡോർ പോളോ ജിടിഐ വിപണിയിൽ

25.65 ലക്ഷം പ്രാരംഭ വിലയ്ക്ക് മൂന്ന് ഡോറുകളുള്ള ഫോക്സ്‌വാഗൺ പോളോ ജിടിഐ വിപണിയിലെത്തി. വില കണ്ടാൽ തള്ളുമെങ്കിലും ഡിസൈനിലും ഫീച്ചറിലും ഒരു പടി മുന്നിലാണല്ലോ, അപ്പോൾ പിന്നെ വിലയും വർധിക്കും

Written By:

പ്രമുഖ്യ യൂറോപ്പ്യൻ വാഹന കമ്പനിയായ ഫോക്സ്‌വാഗൺ പുതിയ 3 ഡോർ പോളോ ജിടിഐ ഹാച്ച്ബാക്കിനെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യൻ വിപണിയിൽ നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും കരുത്തുറ്റ ഹാച്ച്ബാക്കാണ് പോളോ ജിടിഐ മാത്രമല്ല ഈ സെഗ്മെന്റിലുള്ള ആദ്യ ത്രീ ഡോർ കാറുകൂടിയാണിത്.

99 യൂണിറ്റുകളായി പരിമിതപ്പെടുത്തിയാണ് ഇന്ത്യയിൽ ഈ ഹോട്ട് ഹാച്ചിന്റെ വില്പന നടത്തുന്നത്. മുംബൈ എക്സ്ഷോറൂം 25.65 ലക്ഷം പ്രാരംഭ വിലയ്ക്കാണ് മൂന്ന് ഡോറുകൾ മാത്രമുള്ള പോളോ ജിടിഐ വിപണിയിലെത്തിയിരിക്കുന്നത്.

പോളോ ജിടിഐ എക്സ്ഷോറൂം വില

മുംബൈ- 25.65ലക്ഷം
ദില്ലി- 25.99 ലക്ഷം

ഇതിലെ 1.8ലിറ്റർ ശേഷിയുള്ള ടർബോചാർജ്ഡ് 4 സിലിണ്ടർ പെട്രോൾ എൻജിൻ 189കുതിരശക്തിയും 250എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർ ബോക്സാണ് പവർ ചക്രങ്ങളിലേക്കെത്തിക്കാൻ ഈ എൻജിനിൽ ഘടിപ്പിച്ചിട്ടുള്ളത്.

7.2 സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയാർജ്ജിക്കുന്നത്. മണിക്കൂറിൽ 233 കിലോമീറ്റർ വരെ കുതിക്കാൻ ഈ വാഹനത്തിന് സാധിക്കും.

മറ്റ് പോളോ മോഡലുകളിൽ നിന്നു വ്യത്യസ്തമായി മൂന്ന് ഡോർ പതിപ്പായാണ് ജിടിഐ എത്തിയിരിക്കുന്നത്. 2016 ദില്ലി ഓട്ടോഎക്സ്പോയിലൂടെയായിരുന്നു ഈ മോഡൽ ഇന്ത്യയിലാദ്യമായി അരങ്ങേറ്റം നടത്തിയത്.

നിലവിലുള്ള പോളോയുമായി താരതമ്യം ചെയ്യുമ്പോൾ ആകർഷകമായ രൂപകല്പന, കരുത്തുറ്റ പെർഫോമൻസ്, മികച്ച ഫിനിഷിംഗ് എന്നീ സവിശേഷതകളാൽ ഈ പുതു മോഡൽ ഒരുപടി മുന്നിലാണ്.

ചുവന്ന നിറത്തിലുള്ള ലൈനോടുകൂടിയ വീതിയേറിയ ഹണികോംമ്പ് ഗ്രില്ലാണ് മുൻവശത്തെ മുഖ്യാകർഷണമായി തോന്നിപ്പിക്കുന്ന സവിശേഷത. ഈ ലൈൻ എൽഇഡി ഹെഡ്‌ലാമ്പിലേക്ക് കൂടി ഉൾപ്പെടുത്തിയതായി കാണാം.

പതിവ് പോളോ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി വലുപ്പമേറിയ എയർ ഇൻടേക്കുകൾ ഉള്ള അഗ്രസീവ് ലുക്ക് പകരുന്ന ബംബറാണ് നൽകിയിട്ടുള്ളത്.

വീതിയേറിയ വീൽ ആർച്ചുകളും 17 ഇഞ്ച് അലോയ് വീലുകളുമാണ് മറ്റ് ആകർഷക ഘടകങ്ങളായി പറയാവുന്നത്.

ഡ്യൂവൽ ക്രോം എക്സോസ്റ്റ്, റിയർ സ്പോയിലർ, എൽഇഡി ടെയിൽ ലാമ്പ് എന്നിവയാണ് പിൻവശത്തെ സവിശേഷതകൾ.

ഫ്ലാറ്റ് ബോട്ടംഡ് സ്റ്റിയറിംഗ് വീൽ, റെഡ് സ്ട്രിപ്പുകളോട് കൂടി ജിടിഐ സിഗ്നേച്ചർ ഉള്ള ലെതർ സീറ്റുകൾ എന്നീ സവിശേഷതകളാണ് അകത്തളത്തിലുള്ളത്.

സുരക്ഷയ്കായി എയർബാഗുകൾ, എബിഎസ്, ഇഎസ്പി, ഹിൽ ഹോൾഡ് ഫംഗ്ഷൻ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിൽ മിനികൂപ്പർ മാത്രമാണ് ഈ പരിമിതക്കാല പോളോ ജിടിഐയ്ക്ക് പറയാവുന്ന തരത്തിലുള്ള ഏക എതിരാളി.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഫോക്സ്‌വാഗൺ #volkswagen
English summary
Volkswagen Polo GTI Launched In India; Prices Start At Rs. 25.65 Lakh
Please Wait while comments are loading...

Latest Photos