മൂന്ന് ഡോറുകളുള്ള ഹോട്ട് ഹാച്ച്- പോളോ ജിടിഐ

By Praseetha

പ്രമുഖ്യ യൂറോപ്പ്യൻ വാഹന കമ്പനിയായ ഫോക്സ്‌വാഗൺ പുതിയ 3 ഡോർ പോളോ ജിടിഐ ഹാച്ച് ബാക്കിനെ ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും കരുത്തുറ്റ ഹാച്ച്ബാക്കാണ് പോളോ ജിടിഐ മാത്രമല്ല ഈ സെഗ്മെന്റിലുള്ള ആദ്യ ത്രീ ഡോർ കാറുകൂടിയാണിത്.

പോളോ ജിടിഐ

1.8ലിറ്റർ ശേഷിയുള്ള ടർബോചാർജ്ഡ് 4 സിലിണ്ടർ പെട്രോൾ എൻജിൻ 189കുതിരശക്തിയും 250എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. 250km/h ആണിതിന്റെ ഉയർന്ന വേഗത. 7 സ്പീഡ് ഡിഎസ്ജി ഗിയർ ബോക്സാണ് നൽകിയിരിക്കുന്നത്.

പോളോ ജിടിഐ

നിലവിലുള്ള പോളോ ജിടിഐയുമായി താരതമ്യം ചെയ്യുമ്പോൾ ആകർഷകമായ രൂപകല്പന, കരുത്തുറ്റ പെർഫോമൻസ്, മികച്ച ഫിനിഷിംഗ് എന്നീ സവിശേഷതകളാൽ ഈ പുതു മോഡൽ ഒരുപടി മുന്നിലാണ്. സുരക്ഷയ്കായി എയർബാഗുകൾ, എബിഎസ്, ഇഎസ്പി, ഹിൽ ഹോൾഡ് ഫംഗ്ഷൻ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ദസറ-ദീപാവലി ഫെസ്റ്റിവൽ സീസണായ സെപ്തംബറിലാണ് ജിടിഐ ഇന്ത്യൻ വിപണിയിൽ എത്തിച്ചേരുന്നത്. നിലവിൽ പോളോ ജിടിഐയ്ക്ക് വെല്ലുവിളിയായി ആരുമില്ലെന്ന് തന്നെ പറയാം.

Most Read Articles

Malayalam
English summary
Volkswagen Ramps Up Indian Hot Hatch War with New Polo GTI
Story first published: Tuesday, February 9, 2016, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X