'കേട്ടതിലും വലുതാണ് റോള്‍സ് റോയ്‌സെന്ന സത്യം'; ആഢംബര ചക്രവര്‍ത്തിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

Written By:

ആഢംബരമെന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ആദ്യം ഓടിയെത്തുക റോള്‍സ് റോയ്‌സാണ്. നൂറ്റാണ്ടുകളായി ആഢംബരത്തിന്റെ ചക്രവര്‍ത്തി പട്ടം അണിഞ്ഞാണ് റോള്‍സ് റോയ്‌സ് മുന്നേറുന്നത്.

ആഢംബര കാര്‍ ശ്രേണിയിലുള്ള റോള്‍സ് റോയ്‌സിന്റെ മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ പല വമ്പന്മാരും ആഞ്ഞു ശ്രമിച്ചെങ്കിലും റോള്‍സ് റോയ്‌സിന്റെ തൂവലില്‍ പോലും ആ ശ്രമം ഏറ്റില്ല എന്നുമാത്രം.

ആഢബരത്തിനൊപ്പം കാത്ത് സൂക്ഷിക്കുന്ന വിശ്വാസ്യതയും, പ്രൗഢിയും, പാരമ്പര്യവുമല്ലാമാണ് റോള്‍സ് റോയ്‌സിന്റെ വിജയത്തിന് പിന്നില്‍.

നൂറ്റാണ്ടുകളിലൂടെ റോള്‍സ് റോയ്‌സ് പടുത്തുയര്‍ത്തിയ മുഖമുദ്രയെ അത്രപെട്ടെന്നൊന്നും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല.

സാധാരണക്കാരന് കൈയെത്തിപ്പിടിക്കാന്‍ പറ്റാത്ത റോള്‍സ് റോയ്‌സിന് പക്ഷെ, സാധാരണക്കാരുടെ ഇടയില്‍ നിന്നു തന്നെ ഏറെ ആരാധകരുണ്ട്.

ആഢംബരത്തിലൂടെ ആരാധക സമൂഹത്തെ സൃഷ്ടിച്ച റോള്‍സ് റോയ്‌സിനെ പറ്റി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍-

1906 ല്‍ ചാള്‍സ് സ്റ്റ്യുവര്‍ട്ട് റോള്‍സ്, ഫ്രെഡറിക് ഹെന്റി റോയ്‌സ് എന്നിവര്‍ ചേര്‍ന്നാണ് റോള്‍സ് റോയ്‌സ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുന്നത്.

റോള്‍സ് റോയ്‌സ് എന്ന പേരിലെ പൊരുള്‍ ഇപ്പോള്‍ മനസിലായി കാണുമല്ലോ. തുടക്കകാലത്ത്, റോള്‍സ് റോയ്‌സ് ലിമിറ്റഡ് എന്ന കമ്പനി കാറും എയര്‍പ്ലെയിനുമാണ് നിര്‍മ്മിച്ചിരുന്നത്.

1906 ല്‍ റോള്‍സ് റോയ്‌സ് ലിമിറ്റഡ് സ്ഥാപിക്കപ്പെട്ട അതേ വര്‍ഷം, കമ്പനി തങ്ങളുടെ ആദ്യ കാര്‍ പുറത്തിറക്കി. സില്‍വര്‍ ഗോസ്റ്റ് എന്നായിരുന്നു റോള്‍സ് റോയ്‌സില്‍ നിന്നുള്ള ആദ്യ കാറിന്റെ പേര്.

തുടര്‍ച്ചയായി 24000 കിലോമീറ്റര്‍ ഓടിയ സില്‍വര്‍ ഗോസ്റ്റ് റെക്കോര്‍ഡ് സൃഷ്ടിച്ചാണ് രാജ്യാന്തര ശ്രദ്ധ നേടിയത്.

1971 ല്‍ റോള്‍സ് റോയ്‌സ് ലിമിറ്റഡ് ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴില്‍ ദേശസാല്‍ക്കരിക്കപ്പെട്ടു.

തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം, റോള്‍സ് റോയ്‌സ് ലിമിറ്റഡില്‍ നിന്നും കാര്‍ നിര്‍മ്മാണ വിഭാഗം റോള്‍സ് റോയ്‌സ് മോട്ടോര്‍സ് ആയി വേര്‍പിരിഞ്ഞു.

1971 ല്‍ റോള്‍സ് റോയ്‌സ് ലിമിറ്റഡ് ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴില്‍ ദേശസാല്‍ക്കരിക്കപ്പെട്ടു.

രണ്ട് വര്‍ഷത്തിന് ശേഷം, റോള്‍സ് റോയ്‌സ് ലിമിറ്റഡില്‍ നിന്നും കാര്‍ നിര്‍മ്മാണ വിഭാഗം റോള്‍സ് റോയ്‌സ് മോട്ടോര്‍സ് ആയി വേര്‍പിരിഞ്ഞു.

1987 വരെ റോള്‍സ് റോയ്‌സ് ലിമിറ്റഡ് ദേശസാല്‍കൃത കമ്പനിയായാണ് പ്രവര്‍ത്തിച്ചത്. 1987 ലെ സ്വകാര്യവത്കരണത്തിന് ശേഷം കമ്പനി റോള്‍സ് റോയ്‌സ് പിഎല്‍സി എന്നാണ് അറിയപ്പെട്ടത്.

റോള്‍സ് റോയ്‌സ് എക്കാലവുമായി നിര്‍മ്മിച്ച കാറുകളില്‍ 65 ശതമാനത്തോളം ഇപ്പോഴും നിരത്തുകളില്‍ ഒടുന്നുണ്ട്.

1980 ല്‍ ബ്രിട്ടീഷ് സംഘടനയായ വിക്കേര്‍സ് റോള്‍സ് റോയ്‌സ് മോട്ടോര്‍സിനെ സ്വന്തമാക്കി. എന്നാല്‍ 1998 ല്‍ വിക്കേര്‍സില്‍ നിന്നും ബിഎംഡബ്ല്യു റോള്‍സ് റോയ്‌സിനെ സ്വന്തമാക്കി.

അതേസമയം, റോള്‍സ് റോയ്‌സിനായി ഫോക്‌സ് വാഗനും ശക്തമായി അന്ന് രംഗത്തുണ്ടായിരുന്നു.

ബിഎംഡബ്ല്യുവിനെക്കാളും ഉയര്‍ന്ന തുക ഫോക്‌സ് വാഗന്‍ റോള്‍സ് റോയ്‌സ് മോട്ടോര്‍സിനായി വാഗ്ദാനം ചെയ്തിരുന്നൂവെങ്കിലും റോള്‍സ് റോയ്‌സ് തെരഞ്ഞെടുത്തത് ബിഎംഡബ്ല്യുവിനെ ആയിരുന്നു.

ഇരു കമ്പനികളും തമ്മില്‍ മുമ്പും ഇടപാടുകളുണ്ടായിരുന്നതിനാലാണ് റോള്‍സ് റോയ്‌സ് ബിഎംഡബ്ല്യുവിനെ തെരഞ്ഞെടുത്തത്. പിന്നീട് റോള്‍സ് റോയ്‌സിനായി ബിഎംഡബ്ല്യു ഇംഗ്ലണ്ടിലെ ഗുഡ്‌വുഡില്‍ പുതിയ ഫാക്ടറി ആരംഭിച്ചു.

2003 ലാണ് റോള്‍സ് റോയ്‌സിന്റെ എക്കാലത്തേയും ഹീറോയായ ഫാന്റത്തിന്റെ അവതാരം.

ഫാന്റത്തിലൂടെ ബിഎംഡബ്ല്യുവിന് കീഴില്‍ റോള്‍സ് റോയ്‌സിന്റെ പുതു തലമുറ കാറുകളുടെ രംഗപ്രവേശനമായിരുന്നു.

ഫാന്റത്തിന്റെ 44000 നിറഭേദങ്ങളാണ് റോള്‍സ് റോയ്‌സ് ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിച്ചത്.

ഓരോ റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെയും ജനനം ജര്‍മനിയില്‍ നിന്നും മാത്രമാണ്. ഫാന്റത്തിനായി 200 ഓളം അലൂമിനിയം ഘടകങ്ങളും, 300 ഓളം അലോയ് ഭാഗങ്ങളും കൈകൊണ്ടാണ് വെല്‍ഡ് ചെയ്യപ്പെടുന്നത്.

രണ്ട് മാസക്കാലത്തെ നിര്‍മ്മാണത്തിന് ശേഷമാണ് ഓരോ റോള്‍സ് റോയ്‌സ് ഫാന്റങ്ങളും പുറത്തിറങ്ങുന്നത്.

V-12 എഞ്ചിനില്‍ ഒരുങ്ങിയിരിക്കുന്ന ഫാന്റത്തിന്, മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് വെറും 5.9 സെക്കന്റ് മാത്രമാണ്.

റോള്‍സ് റോയ്‌സ് കാറുകളുടെ മുഖമുദ്രയാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി.

1911 ലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി കമ്മീഷണ്‍ ചെയ്യപ്പെടുന്നത്. ഇന്ന് മോഡലുകളിലുള്ള തങ്ങളുടെ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയ്ക്ക് സാങ്കേതികത പിന്‍ബലത്തില്‍ റോള്‍സ് റോയ്‌സ് സംരക്ഷണം നല്‍കുന്നുണ്ട്.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് എഞ്ചിന്‍ ഗ്രില്ലിലേക്ക് മടങ്ങാന്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസിക്ക് സാധിക്കും.

മാത്രമല്ല, വാഹനാപകടങ്ങളിലും മറ്റും സ്പിരിറ്റ് ഓഫ് എക്സ്റ്റസി സ്വയമേ ഗ്രില്ലിനകത്തേക്ക് അഭയം കണ്ടെത്തും.

എല്ലാ ഫാന്റം മോഡലുകളും ടെഫ്‌ലോണ്‍ കോട്ടിംഗോട് കൂടിയ കുടകളുമായാണ് വരുന്നത്. ഇത് കാറിന്റെ ഡോറുകളിലാണ് ഒരുക്കിയിട്ടുള്ളത്. ബട്ടണ്‍ അമര്‍ത്തുന്ന വേളയില്‍ കുടകള്‍ വെളിയില്‍ ചാടും.

റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ അപ്‌ഹോള്‍സ്റ്ററികളുടെ വലിപ്പം ഏകദേശം 75 ചതുരശ്ര അടിയോളമാണ്.

ഏകദേശം 17 ദിസവത്തോളം നീണ്ട പണികള്‍ക്ക് ഒടുവിലാണ് റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ ഇന്‍ീരിയര്‍ അപ്‌ഹോള്‍സ്റ്ററികള്‍ പൂര്‍ത്തീകരിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Monday, March 13, 2017, 17:51 [IST]
English summary
Rolls-Royce Ltd was a car and airplane engine manufacturing company founded in 1906 by Charles Stewart Rolls and Frederick Henry Royce.
Please Wait while comments are loading...

Latest Photos