വീണ്ടും ഓഫര്‍; ഔടി കാറുകളിൽ 7 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

Written By:

ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ഡിസ്‌കൗണ്ട് ഓഫറുകള്‍ ഒരുക്കി ഔടി ഇന്ത്യ. ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ A3, A4, A6, Q3 ഉള്‍പ്പെടുന്ന മോഡലുകള്‍ക്കാണ് ഔടി ഇന്ത്യ പ്രീ-ജിഎസ്ടി ഡിസ്‌കൗണ്ട് നല്‍കുന്നത്.

നിലവിലുള്ള കാറുകള്‍ക്ക് ജിഎസ്ടി നിരക്ക് ബാധകമാകുമോ എന്നതില്‍ ഇത് വരെയും വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ സ്റ്റോക്ക് ക്ലിയര്‍ ചെയ്യാനാണ് ഔടി ഇന്ത്യയുടെ ശ്രമം.

നേരത്തെ കാറുകളിന്മേല്‍ പ്രത്യേക സേവനങ്ങളും, വില്‍പനാനന്തര ഓഫറുകളും ഔടി ഇന്ത്യ ലഭ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡീലര്‍ഷിപ്പുകളിലുള്ള കാറുകള്‍ക്ക് മേല്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ ഒരുക്കുന്നത്. 

ഓഫര്‍ പ്രകാരം, 32.20 ലക്ഷം രൂപ വിലയുള്ള ഔടി A3 പ്രീമിയം പ്ലസ് TDI ഡീസല്‍ വേര്‍ഷന്‍, ഇനി 29.99 ലക്ഷം രൂപ വിലയിലാണ് ലഭ്യമാവുക (ദില്ലി എക്‌സ്‌ഷോറൂം വില).

സമാനമായി A4, A6, Q3 കാറുകളിലും പ്രീ-ജിഎസ്ടി ഓഫറിന്റെ പശ്ചാത്തലത്തില്‍ ആറ് ലക്ഷം രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ സാധിക്കും. 

തെരഞ്ഞെടുത്ത നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളില്‍, എക്‌സിക്യൂട്ടീവ് സെഡാന്‍ A6 ഡീസലിന് 7 ലക്ഷം രൂപയ്ക്ക് മേലെയാണ് ഔടി ഇന്ത്യ ഡിസ്‌കൗണ്ട് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എസ്‌യുവി മോഡല്‍ Q3 യ്ക്ക് 4 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് ഔടി ഇന്ത്യ ലഭ്യമാക്കുന്നത്.

എന്നാല്‍ പ്രീമിയം എസ്‌യുവികളായ Q5, Q7 മോഡലുകള്‍ക്ക് ഔടി ഇന്ത്യ പ്രീ-ജിഎസ്ടി ഡിസ്‌കൗണ്ടുകള്‍ ഒരുക്കുന്നില്ല എന്നതും ശ്രദ്ധേയം.

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കള്‍ ആഭ്യന്തര മോഡലുകളിന്മേല്‍ കനത്ത ഡിസ്‌കൗണ്ട് ഓഫറുകളാണ് ഒരുക്കി വരുന്നത്. 

നേരത്തെ, ബിഎംഡബ്ല്യുവും മെര്‍സിഡീസ് ബെന്‍സും ആഭ്യന്തര മോഡലുകളില്‍ 7 ലക്ഷം രൂപ വരെ നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു. 28 ശതമാനമാണ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേല്‍ നിശ്ചയിച്ചിരിക്കുന്ന ജിഎസ്ടി നിരക്ക്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Audi Offers Pre-GST Discounts. Read in Malayalam.
Please Wait while comments are loading...

Latest Photos