വിഐപികള്‍ക്ക് ചുവന്ന ബീക്കണ്‍ ലൈറ്റ് നഷ്ടമാകും; ബീക്കണ്‍ സംസ്‌കാരം അവസാനിക്കുന്നു

മെയ് ഒന്ന് മുതല്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിഐപികള്‍ക്കും ചുവന്ന ബീക്കണ്‍ ലൈറ്റ് നഷ്ടമാകും.

Written By:

വിഐപി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ചുവന്ന ബീക്കണ്‍ ലൈറ്റുകളെ നിരോധിക്കാന്‍ കേന്ദ്രമന്ത്രി സഭായോഗം ഇന്ന് തീരുമാനമെടുത്തു. മെയ് ഒന്ന് മുതല്‍ ചുവന്ന ബിക്കണ്‍ ലൈറ്റുകള്‍ക്ക് മേലുള്ള നിരോധനം പ്രാബല്യത്തില്‍ വരും.

മെയ് ഒന്ന് മുതല്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിഐപികള്‍ക്കും ചുവന്ന ബീക്കണ്‍ ലൈറ്റ് നഷ്ടമാകും.

അതേസമയം, ഫയര്‍ഫോഴ്‌സ്, പൊലീസ്, സൈനിക വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയില്‍ ചുവപ്പിന് പകരം നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.

കേന്ദ്രനടപടിയെ ചരിത്രപരമായ തീരുമാനമെന്നാണ് നിതിന്‍ ഗഡ്കരി വിശേഷിപ്പിച്ചത്.

ചുവന്ന ബീക്കണ്‍ ലൈറ്റില്‍ സഞ്ചരിക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.

സര്‍ക്കാര്‍ സാധാരണ ജനങ്ങളുടേതാണെന്നും രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്രമന്ത്രി സഭായോഗം പിരിഞ്ഞതിന് പിന്നാലെ ചുവന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചു മാതൃകയായി.

പുതിയ തീരുമാനം സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് പിന്നാലെയുണ്ടാകുമെന്നും മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിയുടെ ആവശ്യമില്ലെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

പഞ്ചാബില്‍ സമാനമായ തീരുമാനം അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ സ്വീകരിച്ചതിന്റെ പിന്നാലെയാണ് കേന്ദ്ര തീരുമാനവും വന്നിരിക്കുന്നത്.

ഏപ്രില്‍ 15 ന് പഞ്ചാബ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സംസ്ഥാനത്ത് ചുവന്ന ബീക്കണ്‍ ലൈറ്റുകളുടെ ഉപയോഗം നിരോധിച്ചിരുന്നു.

ദില്ലിയില്‍ എഎപി സര്‍ക്കാരും, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരും ചുവന്ന ബീക്കണുകളെ നിരോധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Wednesday, April 19, 2017, 19:51 [IST]
English summary
Beacons on cars to be banned from May 1. Read in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK