ഇന്ത്യയില്‍ മികച്ച വില്‍പനാനന്തര സേവനം ലഭ്യമാക്കുന്ന 5 കാര്‍ നിര്‍മ്മാതാക്കള്‍

Written By:

സ്വന്തമായൊരു കാര്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഇന്ന് ഒരു കാര്‍ സ്വന്തമാക്കിയാല്‍ സ്വസ്ഥത കിട്ടുമോ? പലപ്പോഴും ആശിച്ച് വാങ്ങിയ കാറിന്മേല്‍ വില്‍പനാനന്തര സേവനങ്ങള്‍ നേടാന്‍ ബുദ്ധിമുട്ടുന്ന ഉപഭോക്തൃ സമൂഹത്തെയാണ് കാണാന്‍ സാധിക്കുക.

വില്‍പനാനന്തര സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതില്‍ പരാജയപ്പെടുന്ന നിര്‍മ്മാതാക്കള്‍ക്ക് വിപണിയില്‍ ഏറെക്കാലം പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. ഷെവര്‍ലെയുമായുള്ള ജനറല്‍ മോട്ടോര്‍സിന്റെ പിന്മാറ്റം ഇതിനുള്ള ഉത്തമ ഉദ്ദാഹരണമാണ്. 

വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്ന കാര്‍ നിര്‍മ്മാതാക്കളെല്ലാം മികച്ച വില്‍പനാനന്തര സേവനങ്ങളാണ് നല്‍കുന്നതും. അല്ലെങ്കില്‍, മികച്ച വില്‍പനാനന്തര സേവനം നല്‍കുന്ന നിര്‍മ്മാതാക്കളുടെ കാറുകളാണ് ഇന്ന് ഭൂരിപക്ഷം ഉപഭോക്താക്കളും തെരഞ്ഞെടുക്കുന്നത്.

J.D. Power Asia നടത്തിയ പഠനം പ്രകാരം, ഇന്ത്യയില്‍ മികച്ച വില്‍പനാനന്തര സേവനം കാഴ്ചവെക്കുന്ന അഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ ഇവരൊക്കെ-

5. ടൊയോട്ട

രാജ്യാന്തര വിപണിയില്‍ ആധിപത്യം തുടരുന്ന ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ ഒരിടം ഒരുക്കാന്‍ ഇന്നും സാധിച്ചിട്ടില്ല. 

എന്നാല്‍, വിശ്വാസ്യതയുടെ പശ്ചാത്തലത്തില്‍ ടൊയോട്ട മോഡലുകള്‍ വിപണിയില്‍ എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. മികച്ച മോഡലുകളെ നല്‍കുന്നതിന് ഒപ്പം, അവയുടെ വില്‍പനാനന്തര സേവനങ്ങളിലും ടൊയോട്ട അതീവ ശ്രദ്ധയാണ് ചെലുത്തുന്നത്. 

ഇന്നോവയും, ഫോര്‍ച്ച്യൂണറും, കോറോള ആള്‍ട്ടിസും, എറ്റിയോസും എല്ലാം മികച്ച വില്‍പനാനന്തര സേവനങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രശസ്തമാണ്. 

ഓഡോമീറ്ററില്‍ ലക്ഷം കിലോമീറ്ററുകള്‍ പിന്നിട്ടാലും സുഗമമായി ജൈത്രയാത്ര തുടരുന്ന ഇന്നോവകളും ക്വാളിസുകളും വിപണിയ്ക്ക് ഇന്നും വിസ്മയമാണ്.

4. മഹീന്ദ്ര

പട്ടികയിലെ ഇന്ത്യന്‍ സാന്നിധ്യമായ മഹീന്ദ്ര, തൃപ്തികരമായ വില്‍പനാനന്തര സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നു. രാജ്യത്തുടനീളമുള്ള മഹീന്ദ്രയുടെ സര്‍വീസ് ശൃഖലയാണ് ബ്രാന്‍ഡിന്റെ കരുത്ത്.

വിദേശ നിര്‍മ്മാതാക്കള്‍ കടന്ന് കയറി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര വേറിട്ട് നില്‍ക്കുന്നതും ഇതേ സര്‍വീസ് ശൃഖലകളുടെ പശ്ചാത്തലത്തിലാണ്. 

സര്‍വീസ് പിന്തുണയുടെയും, സര്‍വീസ് നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ടൊയോട്ടയ്ക്ക് മുകളിലാണ് സേവനാനന്തര പട്ടികയിൽ മഹീന്ദ്രയുടെ സ്ഥാനം.

3. ഹോണ്ട

ടൂവീലര്‍, ഫോര്‍വീലര്‍ ശ്രേണികളില്‍ മുഴുങ്ങി കേള്‍ക്കുന്ന ശക്തമായ ബ്രാന്‍ഡാണ് ഹോണ്ട. വിശ്വാസ്യതയുടെ പശ്ചാത്തലത്തില്‍ നിരാശപ്പെടുത്താത്ത പെട്രോള്‍-ഡീസല്‍ എഞ്ചിനുകളാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്ന ഹോണ്ട കാറുകളില്‍ ഇടംപിടിക്കുന്നത്.

ഉയര്‍ന്ന ഇന്ധനക്ഷമതയുടെയും, കുറഞ്ഞ മെയിന്റന്‍സ് ചെലുവുകളുടെയും, മികച്ച സര്‍വീസ് ശൃഖലകളുടെയും പശ്ചാത്തലത്തില്‍ ഹോണ്ട കാറുകളിലേക്കാണ് ഉപഭോക്താക്കളുടെ കണ്ണുകള്‍ ആദ്യം എത്താറുള്ളത്.

2. ഹ്യുണ്ടായി

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. വില്‍പന കണക്കുകളില്‍ മാരുതിക്ക് പിന്നില്‍ നിലകൊള്ളുന്ന ഹ്യുണ്ടായി, രാജ്യത്തെ വില്‍പനാനന്തര സേവനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

എന്‍ട്രി ലെവല്‍ ബജറ്റ് ഹാച്ച്ബാക്ക് മുതല്‍ പ്രീമിയം ലക്ഷ്വറി സെഡാനും, എസ്‌യുവിയും വരെ ഇന്ത്യന്‍ വിപണിയിലേക്കായി ഹ്യുണ്ടായി ഒരുക്കുന്നുണ്ട്. വില്‍പനാനന്തര സേവനങ്ങള്‍ക്ക് ഒപ്പം ശരാശരി മെയിന്റനന്‍സ് ചെലവുകളും ഹ്യുണ്ടായിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നു.

1. മാരുതി സുസൂക്കി

വില്‍പനയോ, വില്‍പനാനന്തര സേവനമോ - ഇന്ത്യന്‍ വിപണിയില്‍ മാരുതി അന്നും ഇന്നും ഒന്നാമതാണ്. വില്‍പന കണക്കുകളില്‍ മാരുതി പുലര്‍ത്തുന്ന ആധിപത്യം, വില്‍പനാന്തര സേവനങ്ങളിലും തുടരുന്നു.

ഒരുപക്ഷെ, വില്‍പനാനന്തര സേവനങ്ങളും സര്‍വീസ് പിന്തുണയുമാണ് ഇന്ത്യന്‍ ഉപഭോക്താക്കളെ മാരുതിയിലേക്ക് അടുപ്പിക്കുന്നത്. 

കുറഞ്ഞ മെയിന്റന്‍സ് ചെലവും, ഉയര്‍ന്ന ഇന്ധനക്ഷമതയും, ബജറ്റില്‍ ഒതുങ്ങുന്ന വിലയുമാണ് മാരുതി കാറുകളുടെ മുഖമുദ്ര. നിലവില്‍ ബജറ്റ് കാര്‍ ശ്രേണിയില്‍ 50 ശതമാനമാണ് മാരുതിയുടെ വിപണി ഓഹരി.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Five car brands with best after sales service in India. Read in Malayalam.
Please Wait while comments are loading...

Latest Photos