ലാന്റ് റോവർ ഡിഫെന്റർ കിടിലൻ ലുക്കിൽ....

Written By:

ലാന്റ് റോവർ ഡിഫെന്ററിന്റെ കസ്റ്റം മോഡൽ എന്റ് എഡിഷനുമായി ചെൽസീ ട്രക്ക് കമ്പനി രംഗത്ത്. ഒരു മസിലൻ ആകാരഭംഗി നൽകിയാണ് ഈ വാഹനത്തെ മോഡിഫൈ ചെയ്തിരിക്കുന്നത്.

ഇന്റഗ്രേറ്റഡ് ലൈറ്റിംഗ്, എക്സ് ലാന്റർ ഗ്രിൽ, ഹുഡ് വെന്റുകൾ എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് എന്റ് എഡിഷൻ എസ്‌യുവിയുടെ മുൻഭാഗം മിനുക്കിയിരിക്കുന്നത്.

20 ഇഞ്ച് വീലുകൾ, പെയിന്റഡ് ബ്രേക്ക് കാലിപറുകൾ, സസ്പെൻഷൻ ലിഫ്റ്റ്, ട്വിൻ ക്രോസ് എക്സോസ്റ്റ് സിസ്റ്റം, മഡ് ഫ്ലാപ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

മേൽത്തരം ഗുണമേന്മയുള്ള ലെതർ സീറ്റുകൾ, സെന്റർ ഗ്ലോവ് ബോക്സ്, റൂഫ് ഗ്രാബ് ഹാന്റിലുകൾ, ഇൻസ്ട്രുമെന്റ് ബിനാക്കിൾ, ഡോർ കാർഡ്സ്, റിയർ പാസഞ്ചർ ക്നീ പ്രോടക്ടറുകൾ എന്നീവയാണ് അകത്തളത്തിലെ പ്രത്യേകതകളായി പറയാവുന്നത്.

ചർച്ചിൽ ടൈം ക്ലോക്ക്, ലെതർ സ്റ്റിയറിംഗ് വീൽ, അലൂമിനിയം ഫൂട്ട് പെഡൽ എന്നിവയും അകത്തളത്തിലെ സവിശേഷതകളിൽ പെടുന്നവയാണ്.

ഏതാണ്ട് 58.59ലക്ഷമായിരിക്കും എന്റ് എഡിഷൻ ലാന്റ് റോവർ ഡിഫെന്റർ എസ്‌യുവിയുടെ ഇന്ത്യയിലെ വില.

ഒരു സ്പോർട്സ് കാറിന്റെ പ്രകടനക്ഷമതയുള്ള ഒരു എസ്‌യുവി ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ റേഞ്ച് റോവർ സ്പോർട് എസ്‌വിആർ.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കാർ #car
English summary
Chelsea Truck Company Reveals The Land Rover Defender ‘The End Edition’
Please Wait while comments are loading...

Latest Photos