'സര്‍വീസ് വാറന്റിയും റീസെയില്‍ മൂല്യവും'- ഷെവര്‍ലെ ഉപഭോക്താക്കള്‍ ഇനി അറിഞ്ഞിരിക്കേണ്ട ചിലത്

Written By:

ഷെവര്‍ലെ കാറുമായുള്ള ജനറല്‍ മോട്ടോര്‍സിന്റെ പിന്‍മാറ്റം ഇന്ത്യന്‍ വിപണിയില്‍ ആശങ്ക പടര്‍ത്തുകയാണ്. രാജ്യത്തെ ഷെവര്‍ലെ ഉപഭോക്താക്കള്‍ ഇനി എന്ത് ചെയ്യും? ഷെവര്‍ലെ കാറുകളുടെ വില്‍പനാനന്തര സേവനങ്ങള്‍ ഇനി എവിടെ നിന്നും ലഭിക്കും?

ജനറല്‍ മോട്ടോര്‍സിന്റെ പിന്‍മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യങ്ങള്‍ അനവധിയാണ് ഷെവര്‍ലെയെ തേടിയെത്തുന്നത്. ഷെവര്‍ലെ ഉപഭോക്താക്കളുടെ ആശങ്കകള്‍ക്കുള്ള ഉത്തരം ഇവിടെ പരിശോധിക്കാം.

ഉപഭോക്താക്കള്‍

ഷെവര്‍ലെയില്‍ നിന്നും ഉപഭോക്താക്കള്‍ സ്വന്തമാക്കിയ കാറുകളുടെ ഉത്തരവാദിത്വം ഇനി ആര് ഏറ്റെടുക്കും? ഇതാണ് ഇന്ന് ഉപഭോക്താക്കളെ അലട്ടുന്ന പ്രധാന ആശങ്ക. 

നിലവില്‍ സ്പാര്‍ക്ക്, ബീറ്റ്, ഹാച്ച്ബാക്ക്-സെഡാന്‍ മോഡല്‍ സെയില്‍, ക്രൂസ്, എന്‍ജോയ്, ടവേര, ട്രെയില്‍ബ്ലെയ്‌സര്‍ എന്നീ മോഡലുകളെ ഷെവര്‍ലെ അണിനിരത്തുന്നുണ്ട്.

ഇതില്‍ ഏതെങ്കിലും മോഡലുകളെ നിങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കമ്പനിയുടെ സര്‍വീസ് പിന്തുണ ലഭിക്കുന്നതാണ്. രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളില്‍ സര്‍വീസ് ശൃഖല നിലനിര്‍ത്തുമെന്ന് ഷെവര്‍ലെ വ്യക്തമാക്കിയിട്ടുണ്ട്. 

ഷെവര്‍ലെ കാറുകളുടെ റിപ്പയറിംഗ്, മെയിന്റനന്‍സ് ആവശ്യങ്ങള്‍ക്ക് വേണ്ടി വിദഗ്ധ ജീവനക്കാരെയും ഷെവര്‍ലെ ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കുന്നു. 2018 ജനുവരിയോടെ ഇന്ത്യയിലെ വില്‍പന നിര്‍ത്തുമെങ്കിലും, മോഡലുകളിന്മേലുള്ള സര്‍വീസ് പിന്തുണ തുടരുമെന്ന് ജനറല്‍ മോട്ടോര്‍സ് വ്യക്തമാക്കിയിരിക്കുകയാണ്.

സ്‌പെയര്‍ പാര്‍ട്‌സ്

ഷെവര്‍ലെ കാറുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുന്നത് കമ്പനി തുടരുമെന്നും ജനറല്‍ മോട്ടോര്‍സ് അറിയിച്ചിട്ടുണ്ട്. ഡീലര്‍ഷിപ്പ് നെറ്റ് വര്‍ക്കുകള്‍ നിര്‍ത്തലാക്കിയാലും ഷെവര്‍ലെ കാറുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ജനറല്‍ കമ്പനി ലഭ്യമാക്കും.

ടാലെഗോണ്‍ പ്ലാന്റില്‍ നിന്നും സ്‌പെയര്‍ പാര്‍ട്‌സുകളെ ആവശ്യാനുസരണം കമ്പനി ഉത്പാദിപ്പിച്ച് നല്‍കും. ഇന്ത്യയില്‍ വില്‍പന നിര്‍ത്തിയാലും ടാലെടോണില്‍ നിന്നും ഷെവര്‍ലെ കാറുകളെ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യാനാണ് ജനറല്‍ മോട്ടോര്‍സ് തീരുമാനിച്ചിരിക്കുന്നത്.

മാത്രമല്ല, നിര്‍മ്മാതാക്കള്‍ മോഡലുകളെ നിര്‍ത്തലാക്കിയാലും പത്ത് വര്‍ഷം വരെ അതത് മോഡലുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വിപണിയില്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡീലര്‍ഷിപ്പുകള്‍

നിലവിലെ ഷെവര്‍ലെ ഉപഭോക്താക്കള്‍ക്ക് വില്‍പനാനന്തര സേവനം ലഭ്യമാക്കുമെന്ന് ജനറല്‍ മോട്ടോര്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ക്കും തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ജനറല്‍ മോട്ടോര്‍സ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകള്‍ ജനറല്‍ മോട്ടോര്‍സ് ഇത് വരെയും നല്‍കിയിട്ടില്ല.

റീസെയില്‍ മൂല്യം

സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഷെവര്‍ലെ കാറുകളെ വാങ്ങുന്നതില്‍ ബുദ്ധിമുട്ട് നേരിടില്ല. എന്നാല്‍ ജനറല്‍ മോട്ടോര്‍സിന്റെ പിന്‍വാങ്ങല്‍ ഷെവര്‍ലെ കാറുകളുടെ റീസെയില്‍ മൂല്യത്തെ ഗണ്യമായി കുറയ്ക്കുമെന്ന് വ്യക്തമാണ്. 

ഇതിനകം ഒട്ടനവധി ഉപഭോക്താക്കളാണ് കുറഞ്ഞ വിലയില്‍ ഷെവര്‍ലെ കാറുകളെ വിറ്റിരിക്കുന്നത്. അതേസമയം, സെക്കന്‍ഡ് ഹാന്‍ഡ് ഷെവര്‍ലെ കാറുകളെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. കുറഞ്ഞ വിലയില്‍ ഷെവര്‍ലെ ക്രൂസ് വരെ ഇപ്പോള്‍ ലഭ്യമാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഷെവര്‍ലെ
English summary
Chevrolet Exits India: What Happens If Your Are A Chevrolet Owner? Read in Malayalam.
Please Wait while comments are loading...

Latest Photos