ഗോ, ഗോ പ്ലസുകള്‍ക്ക് സ്‌പെഷ്യല്‍ ആനിവേഴ്‌സറി എഡിഷനുമായി ഡാറ്റ്‌സൻ

ഇന്ത്യന്‍ വിപണിയില്‍ മൂന്നാം വര്‍ഷവും ഡാറ്റ്സൻ വിജയകരമായി ചുവട് ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ ആനിവേഴ്‌സറി എഡിഷനുകള്‍ ഒരുങ്ങിയിരിക്കുന്നത്.

Written By:

2017 ഏപ്രില്‍ മാസം വിപണിയില്‍ പുത്തന്‍ മോഡലുകളുമായി കാര്‍ നിര്‍മാതാക്കള്‍ കളം നിറയുകയാണ്. ടിഗോറുമായി ടാറ്റയും, എലൈറ്റ് ഐ20, ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ മോഡലുകളുമായി ഹ്യുണ്ടായിയും വന്നെത്തിയതിന് പിന്നാലെ ഗോ, ഗോ പ്ലസ് മോഡലുകളുടെ സ്‌പെഷ്യല്‍ ആനിവേഴ്‌സറി എഡിഷനുമായി ഡാറ്റ്‌സനും അവതരിച്ചിരിക്കുകയാണ്.

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാനില്‍ നിന്നുള്ള 'ലോ കോസ്റ്റ്' ബ്രാന്‍ഡെന്ന ടാഗോടെയാണ് ഡാറ്റ്‌സൻ ഇന്ത്യന്‍ വിപണിയില്‍ ചുവട് വെച്ചത്. മൂന്നാം വര്‍ഷവും ഇന്ത്യന്‍ വിപണിയില്‍ വിജയകരമായി ചുവട് ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ ആനിവേഴ്‌സറി എഡിഷനുകള്‍ ഒരുങ്ങിയിരിക്കുന്നത്.

ഹാച്ച്ബാക്ക് മോഡലായ ഡാറ്റ്‌സൻ ഗോ സ്‌പെഷ്യല്‍ എഡിഷന്‍ 4.19 ലക്ഷം രൂപ വിലയിലാണ് വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്. 

അതേസമയം, എംപിവി മോഡലായ ഗോ പ്ലസ് എത്തുന്നത് 4.9 ലക്ഷം രൂപ വിലയിലാണ്. ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് വിലകള്‍ നല്‍കിയിരിക്കുന്നത്.

T(O) വേരിയന്റിന് സമാനമായി എത്തുന്ന ഗോ, ഗോ പ്ലസ് മോഡലുകളില്‍ ഒരുപിടി പുത്തന്‍ ഫീച്ചറുകളെയാണ് ഡാറ്റ്‌സൻ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗോ സെഗ്മന്റില്‍ ഇതാദ്യമായാണ് ഡാറ്റസണ്‍ അപ്‌ഡേഷന്‍ കൊണ്ട് വരുന്നത് എന്നതും ശ്രദ്ധേയമാണ്. വിപണിയിൽ വർധിച്ച്  വരുന്ന മത്സരമാണ് ആനിവേഴ്സറി എഡിഷനെ അവതരിപ്പിക്കുന്നതിലേക്ക് ഡാറ്റ്സനെ നയിച്ചതെന്ന വാദവും ശക്തമാണ് വിപണിയിൽ.

സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ടുള്ള ആംമ്പിയന്റ് ലൈറ്റിംഗ് ആപ്പിന്റെ പ്രവര്‍ത്തനമാണ് ആനിവേഴ്‌സറി എഡിഷനുകളിലെ ശ്രദ്ധാ കേന്ദ്രം. 

സന്ദര്‍ഭങ്ങള്‍ക്ക് ഒത്ത് ക്യാബിനുള്ളിലെ മൂഡ് ലൈറ്റിംഗ് തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് അവസരം ഒരുക്കുകയാണ് ഡാറ്റ്‌സൻ ഇത്തവണ. 

ഗോ, ഗോ പ്സസ് മോഡലുകളിലെ ക്യാബിൻ ലൈറ്റിംഗുകൾ ക്രമീകരിക്കുന്നതിനായി സ്മാർട്ട് ഫോൺ ആപ്പിനെയും ഡാറ്റ്സൻ ലഭ്യമാക്കുന്നുണ്ട്.

എക്‌സ്റ്റീരിയർ മുഖത്ത് ഗോ, ഗോ പ്ലസ് ആനിവേഴ്‌സറി എഡിഷനുകള്‍ക്ക് പുത്തൻ ഗ്രാഫിക്‌സാണ് ഡാറ്റ്സൻ രൂപകൽപന ചെയ്തിട്ടുള്ളത്.

ഇതിന് ഒപ്പം, ഡാറ്റ്‌സൻ നല്‍കിയിട്ടുള്ള ആനിവേഴ്‌സറി എഡിഷന്‍ ബാഡ്ജിംഗും ബ്ലാക് റിയര്‍ സ്‌പോയിലറും മോഡലുകൾക്ക് സ്പോർടി ലുക്കാണ് സമർപ്പിക്കുന്നത്.

ക്യാബിനുള്ളിലെ മൂഡ് ലൈറ്റിംഗിന് പുറമെ, പാസഞ്ചര്‍ സീറ്റുകളില്‍ ഇടകലര്‍ന്ന ബ്ലൂ ഡിസൈനിംഗും ആനിവേഴ്‌സറി എഡിഷനില്‍ ഡാറ്റ്‌സൻ നല്‍കുന്നു.

സെന്റര്‍ കണ്‍സോളിന് അനുയോജ്യമായ ബ്ലൂ ഡിസൈനിംഗ് ഉപഭോക്താക്കള്‍ക്ക് പകരുക അനൂഭൂതിയാകും.

ആനിവേഴ്‌സറി ടാഗോടെ വന്നെത്തുന്ന ഫ്‌ളോര്‍ മാറ്റുകള്‍, ആര്‍ട്ട് ലെതര്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റേഡിയോ, യുഎസ്ബി കണക്ഷന്‍ എന്നിങ്ങനെ നീളുന്നു പുത്തന്‍ ഗോ, ഗോ പ്ലസ് എഡിഷനുകളിലെ ഫീച്ചറുകള്‍.

രണ്ട് വര്‍ഷം/ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയാണ് ഡാറ്റ്‌സൻ ആനിവേഴ്‌സറി മോഡലുകള്‍ക്ക് നല്‍കുന്നത്. 

 

 

ഇതിന് പുറമെ, എന്നത്തേയും പോലെ ഫ്രീ റോഡ് അസിസ്റ്റന്‍സും മോഡലുകള്‍ക്ക് മേല്‍ ഡാറ്റ്‌സൻ ഒരുക്കുന്നുണ്ട്.

ഫ്രീ റോഡ് സൈഡ് അസിസ്റ്റന്‍സിന് ഒപ്പം, അഞ്ച് വര്‍ഷം/ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ എന്നതിലേക്ക് വാറന്റി നീട്ടാവുന്നതാണ്. 

എക്‌സറ്റന്‍ഡഡ് വാറന്റിയ്ക്ക് കീഴില്‍ അണ്‍ലിമിറ്റഡ് മൈലേഡ് കവറേജ് നല്‍കുന്ന രാജ്യത്തെ ആദ്യ കാര്‍ നിര്‍മാതാക്കളായി ഡാറ്റ്‌സൻ മാറിയിരിക്കുകയാണ്.

ഇന്ത്യയില്‍ മൂന്നാം വര്‍ഷവും വിജയകരമായി പൂര്‍ത്തിയാക്കിയ ഡാറ്റ്‌സൻ വിപുലമായി പരിപാടികളാണ് രാജ്യത്തുടനീളം പദ്ധതിയിടുന്നത്. 

ഡാറ്റ്‌സൻ മോഡലുകളിന്മേല്‍ ഉപഭോക്താക്കള്‍ ചെലവഴിച്ച സുന്ദര മുഹൂര്‍ത്തങ്ങള്‍ പങ്ക വെയ്ക്കുന്നതിനായി സോഷ്യല്‍ മീഡിയ ക്യാമ്പയിനിനും കമ്പനി തുടക്കമിട്ടിരിക്കുകയാണ്.

#UnitedByDatsun എന്ന ഹാഷ്ടാഗില്‍ ഉപഭോക്താക്കള്‍ക്ക് അനുഭവം പങ്ക് വെയ്ക്കാന്‍ ഡാറ്റ്‌സണ്‍ അവസരം നല്‍കുന്നു.

എഞ്ചിന്‍ മുഖത്തേക്ക് കടക്കുമ്പോള്‍ കാര്യമാത്രമായ വ്യത്യാസം ആനിവേഴ്സറി മോഡലുകൾക്ക് മേൽ നല്‍കാന്‍ ഡാറ്റ്‌സണ്‍ തയ്യാറായിട്ടില്ല. 

5000 rpm ല്‍ 67 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഗോ, ഗോ പ്ലസ് ആനിവേഴ്‌സറി എഡിഷൻ ലഭ്യമായിട്ടുള്ളത്.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Datsun introduces new anniversary special edition for Go, Go+ models. Read in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK