ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

ഇന്ത്യയിൽ ഡാറ്റ്സൻ ബജറ്റ് വാഹനം റെഡി-ഗോ രചിച്ച വിജയഗാഥയെ കുറിച്ചറിയാം.

By Praseetha

ഇന്ത്യയിലെ ആദ്യത്തെ അർബൻ ക്രോസോവർ വാഹനമായ റെഡി-ഗോയെ കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഡാറ്റ്സൻ ആദ്യമായി ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയത്. ദില്ലി എക്സ്ഷോറൂം 2.38ലക്ഷത്തിന് വിപണിയിലെത്തിയ റെഡി-ഗോയ്ക്ക് എൻട്രി ലെവൽ വാഹനമെന്ന നിലയ്ക്ക് മികച്ച ജന പിന്തുണയും ലഭിച്ചു.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

ഇതിനു പുറമെ എല്ലാ വേരിയന്റുകൾക്കും റോഡ് സൈഡ് അസിസ്റ്റൻസും സൗജന്യമായി ഓഫർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ മറ്റു കാർ നിർമാതാക്കൾ ഓഫർ ചെയ്യാത്ത കാര്യങ്ങളാണ് ഡാറ്റ്സൻ റെഡി-ഗോ വഴി സാധ്യമാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

മറ്റൊരു മികച്ച സവിശേഷതയായി പറയാവുന്നത് ഈ വാഹനം വാഗ്ദാനം ചെയ്യുന്ന മൈലേജാണ്. റിനോ ക്വിഡ് നൽകുന്ന അതെ 25.17km/l മൈലേജാണ് റെഡി-ഗോയ്ക്കുള്ളത്. അങ്ങനെ 24.9km/l എന്ന മാരുതി ഓൾട്ടോ 800-ന്റെ മൈലേജിനേയും ഇത് കടത്തിവെട്ടിരിക്കുന്നു.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

മൈലേജ് എന്ന പദത്തിന് ഇന്ത്യയിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നതിനാൽ ഈയൊരു വ്യത്യാസവും ജനങ്ങളെ സംബന്ധിച്ചിടത്തോളം വലുതാണ്.

മൈലേജിൽ മാത്രമല്ല ഗ്രൗണ്ട് ക്ലിയറിൻസിലും താൻ മുന്നിലാണ് എന്നോതുകയാണ് 185എംഎം ഗ്രൗണ്ട് ക്ലിയറൻസ് കാഴ്ചവെച്ച്. ഇതേ സെഗ്മിന്റിലുള്ള ക്വിഡ്, ഓൾട്ടോ വാഹനങ്ങളേയും പിൻതള്ളുന്ന ഗ്രൗണ്ട് ക്ലിയറൻസിനും ഉടമയാണ് റെഡി-ഗോ.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

ഒരു ബജറ്റ് വാഹനമെന്ന നിലയ്ക്ക് ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ ഉൾപ്പെടുത്തിയെന്നുള്ളതും റെഡി-ഗോയുടെ മുഖ്യമായൊരു സവിശേഷതയാണ്. മുന്തിയ ഇനം കാറുകളിൽ മാത്രം കാണാവുന്നൊരു ഫീച്ചറാണിത്.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

ആകർഷണീയമായ ഈ ഫീച്ചറുകൾ ഉള്ളതുകൊണ്ടു തന്നെ ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം നേടിയെടുക്കുന്നതിൽ വിജയിക്കാൻ ഈ വാഹനത്തിന് സാധിച്ചു. ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിൽ വമ്പിച്ച വില്പനയുമാണ് റെഡി-ഗോ നേടിയെടുത്തിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

ഈ വിജയാഘോഷത്തോടനുബന്ധിച്ച് ഹൈദരാബാദിൽ വച്ചു നടത്തിയ ചടങ്ങിൽ 2016 റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ബാഡ്മിന്റൻ താരം പി.വി. സിന്ധുവും സന്നിഹിതയായിരുന്നു.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

റെഡി-ഗോയുടെ വിജയത്തിനുശേഷം ഈ വാഹനത്തിന്റെ സ്പോർടി പതിപ്പുമായി ഡാറ്റ്സൻ രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഗുസ്തി താരം സാക്ഷി മാലികായിരുന്നു ഈ വാഹനത്തിന്റെ ആദ്യ പ്രകാശനം നടത്തിയത്. ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന് താക്കോൽ നൽകി താരത്തെ അഭിനന്ദിക്കുകയും ചെയ്തു കമ്പനി.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

അടിമുടി കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായിട്ടായിരുന്നു റെഡി-ഗോ സ്പോർടിന്റെ അവതരണം. വാഹനത്തിന്റെ മധ്യത്തിലായും വശങ്ങളിലായുമുള്ള കറുത്ത വരകൾ നൽകിയിട്ടുണ്ട്. കറുത്ത ഹണികോമ്പ് ഗ്രില്ലിൽ ഒരു ഗ്രിൽ മാത്രം ഫെയറി റെഡ് നിറത്തിൽ നൽകിയത് വാഹനത്തിന് ഏറെ പുതുമ നൽകുന്നു.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

അതെ തരത്തിലുള്ള ഫെയറി റെഡ് നിറം വീലുകളുടെ ഒരുവശത്തായും നൽകിയിട്ടുണ്ട്. അതുപോലെ ഡ്യുവൽ ടോൺ നൽകി ഇന്റീരിയറും മോടികൂട്ടിയിട്ടുണ്ട്.

മുന്നിലെയും പിന്നിലെയുമുള്ള കറുത്തനിറത്തിലുള്ള കവറിംഗ്, ക്രോം എക്സോസ്റ്റ്, കറുപ്പ് നിറത്തിലുള്ള റൂഫ് സ്പോയിലർ എന്നിവയും കാറിന്റെ സ്പോർടി ലുക്ക് വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

മികച്ച സുരക്ഷാ ഫീച്ചറുകൾ, ബ്ലൂടൂത്ത് ഓഡിയോ, കീ ലെസ് എൻട്രി എന്നിവയ്ക്കൊപ്പം ആ സെഗ്മെന്റിൽ ആദ്യമെന്നു പറയാവുന്ന റിയർ പാർക്കിംഗ് സെൻസറുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

ഡാറ്റ്സൻ ഇറക്കിയ റെഡി-ഗോ സ്പോർടിന്റെ പരിമിതക്കാല എഡിഷനും ആവശ്യക്കാർ ഏറെയായിരുന്നു. വിപണിയിലെത്തി അല്പനാളുകൾക്കകം തന്നെ ഈ പരിമിതക്കാല എഡിഷനുകളുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിക്കാൻ സാധിച്ചെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

ഇന്ത്യയിൽ എത്ര റെഡി-ഗോ ഉപയോക്താക്കൾ ഉണ്ടെന്ന് വ്യക്തമാക്കാൻ ഡാറ്റ്സൻ ലവ് കോൺടെസ്റ്റും നടപ്പിലാക്കിയിരുന്നു ഡാറ്റ്സൻ. റെഡി-ഗോയുമായി നിൽക്കുന്ന ഫോട്ടോയായിരുന്നു ഈ മത്സരത്തിലേക്ക് അയക്കാൻ കമ്പനി ആവശ്യപ്പെട്ടിരുന്നത്.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിറയെപേർ ഫോട്ടോകൾ അയച്ച് മത്സരത്തിന്റെ ഭാഗമായിരുന്നു. ഡാറ്റ്സൻ റെഡി-ഗോയിൽ ലെ-ലഡാർക്കിലേക്ക് ഒരു പര്യടനം നടത്തിയ ദില്ലിയിലെ വിശാൽ ആയിരുന്നു മത്സരത്തിലെ വിജയി.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

വിവിധ ദുർഘടംപിടിച്ച വഴികളാണ് യാത്രയിലുടനീളമായി ഉണ്ടായിരുന്നത് എന്നതിനാൽ ഈ വാഹനത്തിന്റെ മികവ് എത്രമാത്രമുണ്ടെന്ന് തെളിയിക്കാൻ സാധിച്ചുവെന്നാണ് മത്സര വിജയിയായ വിശാൽ വെളിപ്പെടുത്തിയത്.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

ഡീലർഷിപ്പുകളിൽ എത്താതെ തന്നെ ബുക്കിംഗ് നടത്തുവാനുള്ള സൗകര്യവും ഡാറ്റ്സൻ ഇ-കോമേഴ്സ് സൈറ്റുകളായ സ്‌നാപ്ഡീൽ വഴി ഒരുക്കിയിരുന്നു. അഥവാ സ്നാപ്ഡീൽ വഴി ബുക്കിംഗ് നടത്താൻ താല്പര്യമില്ലാത്തവർക്ക് ഡാറ്റ്സമിന്റെ ആപ്പും ഡൗൺലൗഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഗൂഗിൽ പ്ലെ സ്റ്റോർ വഴി അല്ലെങ്കിൽ കമ്പനി വെബ്‌സൈറ്റ് www.datsun.co.in വഴിയും ഡൗൺലൗഡ് ചെയ്യാവുന്നതാണ്.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

2014ൽ ഇന്ത്യയിലേക്ക് കാലെടുത്തു വയ്ക്കപ്പെട്ട ഡാറ്റ്സണിന് റഷ്യ, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, നേപ്പാൾ, ശ്രീലങ്ക, ലെബനോൻ തുടങ്ങി പതിനാലോളം വരുന്ന രാജ്യങ്ങളിലേക്കും ആധിപത്യമുറപ്പിക്കാൻ സാധിച്ചു. രണ്ടര വർഷത്തിനുള്ളിൽ ഏഴു കാറുകളെയാണ് ഡാറ്റ്സൻ ജനങ്ങൾക്ക് മുന്നിലായി അവതരിപ്പിച്ചത്.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ

ഇന്ത്യയിൽ ബി- സെഗ്മെന്റിൽ റെഡി-ഗോ അവതരണത്തോടുകൂടി 200ശതമാനത്തോളം പുരോഗതി കൈവരിക്കാനും കമ്പനിക്ക് സാധിച്ചു.

ഡാറ്റ്സൻ ബജറ്റ് വാഹനം റെഡി-ഗോയുടെ കൂടുതൽ ഇമേജുകൾ കാണാം

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun redi-GO: The Reason Behind The Success Story Of India's First Urban Crossover
Story first published: Tuesday, January 17, 2017, 16:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X