ബിഎസ് III, ബിഎസ് IV വാഹനങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ത്?

Written By:

ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ഭാരത് സ്റ്റേജ് III വാഹനങ്ങളുടെ വില്‍പനയും രജിസട്രേഷനും നിരോധിച്ച് കൊണ്ടുള്ള സുപ്രിംകോടതി നിര്‍ണായക സ്വാധീനമാണ് സമ്പദ്ഘടനയില്‍ ചെലുത്തുക. വിപണി താത്പര്യങ്ങളെക്കാള്‍ പ്രാധാന്യം ജനങ്ങളുടെ ആരോഗ്യമാണെന്ന് വ്യക്തമാക്കിയാണ് സുപ്രിംകോടതിയുടെ വിധി.

ബിഎസ് III വാഹനങ്ങള്‍ നിരോധിച്ചുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വാഹനനിര്‍മ്മാതാക്കള്‍ ഏകദേശം 12000 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നത്‌. കാരണം, 820000 ബിഎസ് III വാഹനങ്ങളാണ് നിലവില്‍ വിറ്റ്‌പോകാതെ കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ടൂവീലറുകളാണ് എന്നതും ശ്രദ്ധേയമാണ്.

ദില്ലിയുള്‍പ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം നടപ്പാക്കി കഴിഞ്ഞ ബിഎസ് IV മാനദണ്ഡങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോവുകയാണ്.

എന്നാല്‍ എന്താണ് ബിഎസ് III, ബിഎസ് IV? ഈ സംശയം ചിലര്‍ക്ക് എങ്കിലും ഉണ്ടാകും.

രാജ്യത്ത് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മലിനീകരണ മാനദണ്ഡ നിലവാര പരിധിയാണ് ബിഎസ് അല്ലെങ്കില്‍ ഭാരത് സ്റ്റേജ്.

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള വിഷവാതകങ്ങളുടെ അളവില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ് നിഷകര്‍ഷിക്കുന്നത്.

2.30 ഗ്രാം കാര്‍ബണ്‍ മോണോക്‌സൈഡാണ് ഓരോ കിലോഗ്രാം ഇന്ധനത്തിലും നിലവില്‍ ബിഎസ് III വാഹനങ്ങള്‍ പുറന്തള്ളുന്നത്.

ഇത് ബിഎസ് IV വാഹനങ്ങളിലേക്ക് എത്തുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ തോത് 1 ഗ്രാമായി ചുരുങ്ങും.

നിലവിലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ബിഎസ് IV ട്രക്കുകളില്‍ 80 ശതമാനമായും, പുതിയ കാറുകളില്‍ 50 ശതമാനമായും കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് കുറയും.

കൂടാതെ, പരിസ്ഥിതിക്ക് ഏറെ ആഘാതം സൃഷ്ടിക്കുന്ന ടൂവീലറുകളിലെ നൈട്രജന്‍ ഓക്‌സൈഡിന്റെ തോത് എഞ്ചിനെ അടിസ്ഥാനപ്പെടുത്തി 80 ശതമാനത്തിനും, 41 ശതമാനത്തിനും ഇടയിലായി കുറയും.

അന്തരീക്ഷ മലനീകരണത്തിന്റെ പശ്ചാത്തലത്തില്‍, 2001 ലാണ് ഇന്ത്യയില്‍ ആദ്യമായി ഭാരത് സ്റ്റേജ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയത്.

ആദ്യ ഘട്ടത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് മേല്‍ മാത്രം നിഷ്‌കര്‍ഷിച്ചിരുന്ന ബിഎസ് മാനദണ്ഡങ്ങള്‍ പിന്നീട് പെട്രോള്‍ വാഹനങ്ങളിലേക്കും ബാധകമാക്കുകയായിരുന്നു.

പിന്നീട് 2000-ത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മലിനീകരണ മാനദണ്ഡമായ 'യൂറോ നിലവാരം' അടിസ്ഥാനമാക്കി ഭാരത് സ്റ്റേജ് രാജ്യവ്യാപകമായി പരീക്ഷിക്കപ്പെട്ടു.

തുടര്‍ന്ന് അടുത്ത വര്‍ഷം ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബിഎസ് II നടപ്പിലാക്കി.

2005 ഓടെയാണ് രാജ്യവ്യാപകമായി ബിഎസ് II നടപ്പാക്കിയത്. 2010 ലാണ് ബിഎസ് III യിലേക്ക് രാജ്യം കടക്കുന്നത്.

2020 ഓടെ രാജ്യം ബിഎസ് VI മാനദണ്ഡങ്ങളിലേക്ക് കടക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

അതിനാല്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ബിഎസ് ഢ ല്‍ കടക്കാതെ നേരിട്ട് ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.

English summary
Difference between BSIII and BSIV vehicles explained in Malayalam.
Please Wait while comments are loading...

Latest Photos