പുത്തന്‍ എക്‌സെന്റിനെ 'മിനി വേര്‍ണയാക്കി' ഹ്യുണ്ടായ്; ചിത്രങ്ങള്‍ പുറത്ത്

Written By:

വിപണിയില്‍ അവതരിക്കാനിരിക്കുന്ന ഹ്യുണ്ടായ് എക്‌സെന്റിന്റെ ചിത്രങ്ങള്‍ പുറത്ത്. ഹ്യുണ്ടായിയുടെ ഏക കോമ്പാക്ട് സെഡാന്‍ മോഡലായ എക്‌സെന്റ് ഫെയ്‌സ് ലിഫ്റ്റഡ് വേര്‍ഷന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഹ്യുണ്ടായിയുടെ ഡീലര്‍ഷിപ്പ് സ്റ്റോക്ക് യാര്‍ഡില്‍ നിന്നുമാണ് 2017 എക്സെന്റിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. മുന്‍മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ ഒട്ടേറെ മാറ്റങ്ങളാണ് പുതിയ എക്‌സെന്റില്‍ ഒരുക്കിയിരിക്കുന്നത്.

വൈഡ് ഹെക്‌സഗണല്‍ ഗ്രില്ലോട് കൂടിയ ഫ്രണ്ട് ബമ്പറാണ് 2017 ഹ്യുണ്ടായ് എക്സസെന്റിൽ ഏറ്റവും ശ്രദ്ധേയം.

2017 ഹ്യുണ്ടായ് എക്‌സെന്റ്, വെര്‍ണ/ഇലാന്‍ട്ര മോഡലുകളെ ഡിസൈനില്‍ അനുരിക്കാന്‍ ശ്രമിക്കുന്നതായി പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

എലാന്‍ട്ര, വേര്‍ണ മോഡലുകളില്‍ ഉള്‍പ്പെടുത്തിയതിന് സമാനമായ ട്രെയ്പസോഡിയല്‍ ഗ്രില്ലാണ് എക്‌സെന്റിന് ലഭിച്ചിരിക്കുന്നത്.

നിലവിലെ മോഡലിനെ അപേക്ഷിച്ച് എക്‌സെന്റിന്റെ ഫ്രണ്ട് എന്‍ഡിന് കൂടുതല്‍ അഗ്രസീവ് ലുക്കാണ്. വിപണിയിൽ മറ്റ് എതിരാളികൾക്ക് ഒപ്പം പിടിച്ച് നിൽക്കാൻ ഹ്യുണ്ടായ് ഒരുക്കിയിരിക്കുന്ന അഗ്രസീവ് ലുക്ക് എക്സെന്റിനെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിന് പുറമെ, വലുപ്പമേറിയ ഫോഗ് ലാമ്പും, ഫോഗ് ലാമ്പിന് മുകളിലായി നല്‍കിയിട്ടുള്ള ഡെയ്‌ടൈം റണ്ണിംഗ് എല്‍ഇഡി ലൈറ്റുകളും പുത്തന്‍ ഡിസൈനിന്റെ ശ്രദ്ധാ കേന്ദ്രങ്ങളാണ്.

സമാന ഡിസൈനാണ് ഐ20 യുടെ മുന്‍തലമുറയില്‍ ഹ്യുണ്ടായ് ഒരുക്കിയിരുന്നത്.

അതേസമയം, ഫ്രണ്ട് ബമ്പറിന്റെ ലോവര്‍ എന്‍ഡില്‍ എക്സെന്റിന്റെ വീതിക്ക് അനുസൃതമായ ബ്ലാക് ഇന്‍സേര്‍ട്ടും ഹ്യുണ്ടായി നല്‍കിയിരിക്കുന്നു. സ്പ്ലിറ്റ് സെക്ഷന്‍ വൈഡ് ടെയില്‍ ലൈറ്റാണ് 2017 ഹ്യുണ്ടായ് എക്‌സെന്റിന്റെ മറ്റൊരു സവിശേഷത. 

പുത്തന്‍ ടെയില്‍ ലൈറ്റുകളെ ഉള്‍ക്കൊള്ളുന്നതിനായി മോഡലിന്റെ ബൂട്ട് ലിഡ് ഡിസൈനിലും ഹ്യുണ്ടായ് മാറ്റം വരുത്തിയിട്ടുണ്ട്.

ഇതിന് പുറമെ, ടെയില്‍ ലൈറ്റുകള്‍ക്ക് ഇടയില്‍ ക്രോം ബാറും ഹ്യുണ്ടായ് എക്‌സെന്റില്‍ വന്നെത്തുന്നു.

ബ്ലാക് ഇന്‍സേര്‍ട്ടോട് കൂടിയ പുതിയ റിയര്‍ ബമ്പര്‍, ഇരു ഭാഗത്തുമുള്ള റിഫ്‌ളക്ടറുകള്‍, റൂഫില്‍ നല്‍കിയിരിക്കുന്ന ഷാര്‍ക്ക് ഫിന്‍ ആന്റീന എന്നിങ്ങനെയുള്ള മാറ്റങ്ങളും ഡിസൈന്‍ മുഖത്ത് എക്‌സെന്റില്‍ വന്ന് ചേരുന്നു.

പുത്തന്‍ എക്‌സെന്റില്‍ ഡയമണ്ട് കട്ട് അലോയ് വീലുകളാകും സാന്നിധ്യമറിയിക്കുക.

ഗ്രാന്‍ഡ് ഐ10 ന് സമാനമായ എക്‌സെന്റിന്റെ കാബിനില്‍ ആപ്പിള്‍ കാര്‍പ്ലേയോട് കൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പ്രതീക്ഷിക്കപ്പെടുന്നു.

നിലവില്‍ എക്‌സെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ തന്നെയാകും പുത്തന്‍ വേര്‍ഷനും വന്നെത്തുക.

അതേസമയം, 74 bhp കരുത്തും, 190 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വേരിയന്റിനെ, എക്‌സെന്റില്‍ ഹ്യുണ്ടായ് നല്‍കുമെന്ന സൂചനയുമുണ്ട്.

പുത്തന്‍ ഗ്രാന്‍ഡ് ഐ10 ല്‍ ഹ്യുണ്ടായ് ഇതേ ഡീസല്‍ വേരിയന്റിനെയാണ് നല്‍കിയിരിക്കുന്നത്.

നേരത്തെ, ഗ്രാന്‍ഡ് ഐ10 ന്റെ ഫെയ്‌സ് ലിഫ്റ്റഡ് വേര്‍ഷനെയും ഹ്യുണ്ടായ് 2017 ന്റെ തുടക്കത്തില്‍ അവതരിപ്പിച്ചിരുന്നു.

അതിനാല്‍ എക്‌സെന്റിനും സമാന ഡിസൈന്‍ തത്വമാണ് വിപണി പ്രതീക്ഷിച്ചത്. എന്നാല്‍ ഹ്യുണ്ടായിയുടെ പുത്തന്‍ കോമ്പാക്ട് സെഡാന്‍ വ്യത്യസ്തമായാണ് വന്നെത്തിയിരിക്കുന്നത്.

2017 ഏപ്രില്‍ 20 നാണ് പുത്തന്‍ എക്‌സെന്റ് വേര്‍ഷനെ ഹ്യുണ്ടായ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുക.

Source: Team-BHP

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹ്യുണ്ടായ് #hyundai
Story first published: Saturday, April 15, 2017, 12:07 [IST]
English summary
2017 Hyundai Xcent spotted. Read in Malayalam.
Please Wait while comments are loading...

Latest Photos