മാരുതിയ്ക്കും ടാറ്റയ്ക്കും ഇനി ഫിയറ്റിന്റെ അധിക കരുത്ത്

Written By:

മാരുതിയും ടാറ്റയും ഇനി മുതല്‍ വന്നെത്തുക ഫിയറ്റിന്റെ അധിക കരുത്തില്‍. ഫിയറ്റിന്റെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുകൾക്കായുള്ള കരാറിൽ മാരുതി സുസൂക്കിയും, ടാറ്റ മോട്ടോർസും ഒപ്പ് വെച്ചു.

പരീക്ഷിച്ച് തെളിഞ്ഞ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുകളാണ് കാലങ്ങളായി മാരുതി സുസൂക്കിയും ടാറ്റയും ഉള്‍പ്പെടുന്ന ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ മോഡലുകളില്‍ നല്‍കി വരുന്നത്.

ഇന്ത്യയുടെ ദേശീയ എഞ്ചിന്‍ എന്ന ഖ്യാതി പോലും ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന് ഓട്ടോ ലോകത്തുണ്ട്. 

2.2 ലക്ഷം യൂണിറ്റ് 2.0 മള്‍ട്ടിജെറ്റ് ടര്‍ബ്ബോഡീസല്‍ എഞ്ചിനുകളാണ് പുതുക്കിയ കരാര്‍ പ്രകാരം മൂന്ന് വര്‍ഷ കാലയളവില്‍ ഫിയറ്റില്‍ നിന്നും മാരുതിയ്ക്കും ടാറ്റയ്ക്കും ലഭിക്കുക.

ടാറ്റ നിരയില്‍ നിന്നും അവതരിക്കാനിരിക്കുന്ന Q501, Q502 (കോഡ്‌ നാമം) എസ്‌യുവികളിലാണ് ഫിയറ്റിന്റെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ സാന്നിധ്യമറിയിക്കുക.

170 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ജീപ്പ് കോമ്പസിലും ഉള്‍പ്പെട്ടിരിക്കുന്നത് ഫിയറ്റിന്റെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണ്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് ഫിയറ്റ് എഞ്ചിനെ ജീപ്പ് ബന്ധപ്പെടുത്തിയിട്ടുള്ളത്.

അതേസമയം ടാറ്റയില്‍ നിന്നും വരാനിരിക്കുന്ന Q501 എസ്‌യുവി, ഹെക്‌സയ്ക്ക് മുകളിലായാകും പോര്‍ട്ട്‌ഫോളിയോ ലൈനപ്പില്‍ ഇടം പിടിക്കുക.

6 സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളിൽ പുത്തന്‍ മോഡലിനെ ടാറ്റ അണിനിരത്തും.

അതേസമയം 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനിലാണ് സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍, ഇഗ്നിസ്, ബലെനോ, സിയാസ്, വിതാര ബ്രെസ്സ ഉള്‍പ്പെടുന്ന മാരുതി മോഡലുകള്‍ വന്നെത്തുന്നത്.

മികച്ച കരുത്തും, ഇന്ധനക്ഷമതയുമാണ് ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനെ ശ്രദ്ധേയമാക്കുന്നത്.

അതേസമയം, ഫിയറ്റ് ഇന്ത്യയ്ക്ക് കീഴിലുള്ള രഞ്ജന്‍ഗോണ്‍ ഫാക്ടറിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ് കമ്പനി.

നിലവില്‍ പുന്തോ, ലീനിയ, ടാറ്റ ബോള്‍ട്ട്, സെസ്റ്റ് കുടുംബങ്ങള്‍ക്ക് എഞ്ചിന് ഒരുക്കുന്നത് രഞ്ജന്‍ഗോണ്‍ ഫാക്ടറിയില്‍ നിന്നുമാണ്.

FCA ഇന്ത്യയ്ക്ക് കീഴില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനുകളെ യൂറോപ്, തെക്ക് കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഫിയറ്റ് ലക്ഷ്യമിടുന്നു.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Friday, May 5, 2017, 18:55 [IST]
English summary
Fiat to supply bigger diesel engines to Maruti Suzuki and Tata Motors. Read in Malayalam.
Please Wait while comments are loading...

Latest Photos