മണിക്കൂറില്‍ 13 കിലോമീറ്റര്‍; 'അമിതവേഗത'യില്‍ ചരിത്രം കുറിച്ച കാര്‍ ഇത്‌

Written By:

റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് അമിത വേഗതയാണ്. അമിത വേഗതയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ ലോകരാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.

ഇപ്പോള്‍ ഇതാ 'കണ്‍കേഴ്‌സ് ഓഫ് എലഗന്‍സ്' മോട്ടോര്‍ ഷോയില്‍ താരമാകാന്‍ ഒരുങ്ങുന്നത് ലോകത്ത് ആദ്യമായി അമിത വേഗതയ്ക്ക് പിടികൂടിയ കാറാണ്.

1896 ല്‍ ബ്രിട്ടണിലാണ് ലോകത്ത് ആദ്യമായി അമിതവേഗതയ്ക്ക് ഒരു കാറിനെ പിടികൂടുന്നത്. 

മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചതിന് 1896 ബെന്‍സ് മോട്ടോര്‍ കാരെയ്ജിനെ പൊലീസ് സൈക്കിളില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

അക്കാലത്ത് നിശ്ചയിച്ചിരുന്ന വേഗപരിധിയുടെ നാല് മടങ്ങ് വേഗതയിലാണ് 1896 മോട്ടോര്‍ കാരെയ്ജ് സഞ്ചരിച്ചത്.

കെന്റ് പ്രദേശത്തേക്ക് മോട്ടോര്‍ കാരെയ്ജില്‍ അമിതവേഗതയില്‍ കുതിച്ച ഡ്രൈവര്‍ വാള്‍ട്ടര്‍ അര്‍നോള്‍ഡിനെ പൊലീസ് സൈക്കിളില്‍ പിന്തുടര്‍ന്ന് പിടികൂടി.

മോട്ടോര്‍ കാരെയ്ജിനെ അമിത വേഗതയില്‍ ഒടിച്ചതിന് ഒരു ഷില്ലിംഗ് (0.62 രൂപ) യാണ് വാള്‍ട്ടര്‍ അര്‍നോള്‍ഡിന് പിഴ ചുമത്തിയത്. 

മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗ പരിധി ലംഘിച്ചതിനും കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തി ഡ്രൈവ് ചെയ്തതിനുമാണ് വാള്‍ട്ടര്‍ അര്‍നോള്‍ഡിന് എതിരെ ചുമത്തിയ കുറ്റം.

ആദ്യമായി ബെന്‍സ് കാര്‍ വില്‍ക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയവരുടെ പട്ടികയില്‍ വാള്‍ട്ടര്‍ അര്‍നോള്‍ഡുമുണ്ട് എന്നത് ശ്രദ്ധേയം.

മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗപരിധി എന്നത് 22.5 കിലോമീറ്ററായി പുന:ക്രമീകരിച്ചതിന് പിന്നാലെ ലണ്ടന്‍ മുതല്‍ ബ്രൈട്ടണ്‍ വരെ വാള്‍ട്ടര്‍ അര്‍നോള്‍ഡ് കാറില്‍ യാത്ര നടത്തി.

വാള്‍ട്ടര്‍ അര്‍നോള്‍ഡ് അന്ന് നടത്തിയ യാത്രയുടെ സ്മരണ പുതുക്കി ഇന്നും റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് വാര്‍ഷിക വെറ്ററന്‍ കാര്‍ റണ്‍ സംഘടിപ്പിക്കുന്നുണ്ട്. 1905 ന് മുമ്പുള്ള കാറുകളെ മാത്രമാണ് ഈ റാലിയില്‍ പങ്കെടുപ്പിക്കുന്നത്.

ഹാംടണ്‍ കൊട്ടാരത്തില്‍ വെച്ച് നടക്കാനിരിക്കുന്ന മോട്ടോര്‍ ഷോയില്‍ ലോകത്ത് ആദ്യമായി അമിത വേഗതയ്ക്ക് പിഴചുമത്തിയ വാള്‍ട്ടര്‍ ആര്‍നോള്‍ഡിന്റെ ബെന്‍സ് മോട്ടോര്‍ കാരെയ്ജ് പ്രദര്‍ശനത്തിന് എത്തും.

ബെന്‍സ് മോട്ടോര്‍ കാരെയ്ജിനെ കൂടാതെ, ലെ മാന്‍സ് കിരീടം ചൂടിയ ജാഗ്വാര്‍ XJR-9, മക്ലാരന്‍ F1 GTR ഉള്‍പ്പെടുന്ന താരനിരയും സാന്നിധ്യമറിയിക്കും.

ജാഗ്വാര്‍ XJR-9, മക്ലാരന്‍ F1 GTR എന്നീ മോഡലുകള്‍ മണിക്കൂറില്‍ 386 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കൗതുകം
English summary
This Is The World's First Car To Get A Speeding Ticket. Read in Malayalam.
Please Wait while comments are loading...

Latest Photos