ന്യൂജനറേഷന്‍ ഫീച്ചറുകളുമായി മാരുതി സ്വിഫ്റ്റ് ഡിസൈര്‍; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ന്യൂജെന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പശ്ചാത്തലത്തിലാണ് ഡിസൈറിനെയും മാരുതി അണിനിരത്തുന്നത്.

Written By:

പുതിയ കാര്‍ വാങ്ങാന്‍ അഭിപ്രായം തേടുകയാണെങ്കില്‍, ' അത് മാരുതി സ്വിഫ്റ്റ്, അല്ലെങ്കില്‍ സ്വിഫ്റ്റ് ഡിസയര്‍ ആകും നല്ലത്' എന്നാകും മിക്കപ്പോഴും ഉത്തരം ലഭിക്കുക. ഒരു പക്ഷെ, കാറിന്റെ സാങ്കേതിക വശങ്ങളില്‍ അറിവില്ലാത്തവര്‍ പോലും ശുപാര്‍ശ ചെയ്യുക മാരുതി സുസൂക്കി തന്നെയാണ്.

മാരുതി സുസൂക്കി എന്ന ബ്രാന്‍ഡ് ഇന്ത്യയില്‍ വളര്‍ത്തിയെടുത്ത വിശ്വാസ്യതയാണ് ജനതയുടെ പ്രതികരണത്തിന് പിന്നില്‍. പക്ഷെ ഇന്ന് വിപണിയിലെ സമവാക്യങ്ങള്‍ ഏറെ മാറിയിരിക്കുകയാണ്.

ബ്രാന്‍ഡുകള്‍ നൂതന സാങ്കേതികതയില്‍ ഊന്നിയ പുത്തന്‍ മോഡലുകളെ അവതരിപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ ആശയക്കുഴപ്പത്തില്‍ എത്തുന്നത് ഉപഭോക്താക്കളാണ്. കാരണം മോഡലുകള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാണ്.

ഇതിനിടയിലേക്കാണ് വീണ്ടും തങ്ങളടെ സബ്‌കോമ്പാക്ട് സെഡാനായ ഡിസൈറിന്റെ പുത്തന്‍ വേര്‍ഷനെ മാരുതി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

2017 മെയ് മാസത്തോടെ മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിപണിയില്‍ സാന്നിധ്യമറിയിക്കും. ന്യൂജെന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പശ്ചാത്തലത്തിലാണ് ഡിസൈറിനെയും മാരുതി അണിനിരത്തുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പുതിയ അഞ്ച് കാര്യങ്ങള്‍-

  • ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍

സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ അത്ര പതിവല്ല.

ടാറ്റ സെസ്റ്റയിലും, ഇപ്പോള്‍ പുതുതായി അവതരിച്ച ടാറ്റ ടിഗോറിലും മാത്രമാണ് ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഉള്ളത്.

സ്വിഫ്റ്റ് ഡിസൈറിന്റെ ടോപ് വേരിയന്റ് മോഡലുകളില്‍ ഇതേ ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളെ മാരുതി നല്‍കിയേക്കും.

  • കൂടുതല്‍ കാബിന്‍ സ്‌പെയ്‌സ്

നിലവിലെ സ്വിഫ്റ്റ് ഡിസൈറിന് തിരിച്ചടി ഏറ്റുകൊണ്ടിരിക്കുന്നത് കാബിന്‍ സ്‌പെയ്‌സിന്റെ കാര്യത്തിലാണ്. വിപണിയിലെ മറ്റ് മോഡലുകളുമായുള്ള മത്സരത്തില്‍ നിലവിലെ സ്വിഫ്റ്റ് ഡിസൈര്‍ പിന്നോക്കം പോകുന്നത് കാബിന്‍ സ്‌പെയ്‌സ് കുറവായതിനാല്‍ തന്നെയാണ്.

അതിനാല്‍ പുത്തന്‍ സ്വിഫ്റ്റ് ഡിസൈറില്‍ കൂടുതല്‍ കാബിന്‍ സ്‌പെയ്‌സ് ഒരുക്കുന്നതില്‍ മാരുതി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

  • ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

ആപ്പിള്‍ കാര്‍പ്ലെയും, നാവിഗേഷന്‍ സിസ്റ്റവും അടങ്ങിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലാണ് മാരുതി ഡിസൈര്‍ വന്നെത്തുക.

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വരവ് മാരുതി ഡിസൈറിന്റെ ഇന്റീരിയറിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കും.

  • കൂടുതല്‍ ബൂട്ട് സ്‌പെയ്‌സ്

കാബിന്‍ സ്‌പെയ്‌സ് പോലെ തന്നെ ബൂട്ട് സ്‌പെയ്‌സും നിലവിലെ സ്വിഫ്റ്റ് ഡിസൈറിന് കുറവാണ്.

അതിനാല്‍ പുത്തന്‍ മോഡലില്‍ കൂടുതല്‍ ബൂട്ട് സ്‌പെയ്‌സ് നല്‍കിയാകും സ്വിഫ്റ്റ് ഡിസൈറിനെ മാരുതി അവതരിപ്പിക്കുക.

  • കൂള്‍ഡ് ഗ്ലൗവ്‌ബോക്‌സ്

കത്തിപടരുന്ന ചൂട് വേനല്‍ക്കാലത്ത് കൂള്‍ഡ് ഗ്ലൗവ് ബോക്‌സുകള്‍ ലഭിക്കുന്നത് അനുഗ്രഹമാണ്.

സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ കൂള്‍ഡ് ഗ്ലൗവ് ബോക്‌സുമായി വരുന്ന ആദ്യ മോഡലാകും സ്വിഫ്റ്റ് ഡിസൈര്‍.

എസിയുമായി ബന്ധപ്പെടുത്തിയ ബ്ലോവര്‍ മുഖേനയാണ് ഗ്ലൗവ് ബോക്‌സിലെ തണുപ്പ് നിലനിര്‍ത്തുക.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
English summary
New Maruti Swift Dzire with NewGen features in Malayalam.
Please Wait while comments are loading...

Latest Photos