സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ്; പുത്തന്‍ ആസ്‌പൈര്‍, ഫിഗോ മോഡലുകള്‍ വിപണിയിലേക്ക്

ആസ്‌പൈര്‍ സ്‌പോര്‍ട്‌സ്, ഫിഗോ സ്‌പോര്‍ട്‌സ് മോഡലുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവനകള്‍ ഫോര്‍ഡ് പുറത്ത് വിട്ടിട്ടില്ല.

Written By:

ഇന്ത്യന്‍ വിപണിയിലേക്ക് ഫോര്‍ഡില്‍ നിന്നും വീണ്ടും മോഡലുകള്‍. ഹാച്ച്ബാക്ക് ഫിഗോയിലൂടെ ഇന്ത്യന്‍ വിപണിയില്‍ തംരഗം ഒരുക്കിയ ഫോര്‍ഡ്, പിന്നീട് ആസ്‌പൈറിലൂടെയാണ് സെഡാന്‍ ശ്രേണിയില്‍ സ്വാധീനം വ്യക്തമാക്കിയത്.

ഇപ്പോള്‍ ഇതേ സിരീസുകളിലേക്ക് രണ്ട് പുത്തന്‍ മോഡലുകളെ ഫോര്‍ഡ് ഒരുക്കിയിരിക്കുകയാണ്. ആസ്‌പൈര്‍ സിരീസിലേക്ക് കോമ്പാക്ട് സെഡാനായ ആസ്‌പൈര്‍ സ്‌പോര്‍ട്‌സിനെയും ഫിഗോ സിരീസിലേക്ക് സ്‌പോര്‍ട് വേരിയന്റായ ഫിഗോ സ്‌പോര്‍ട്‌സിനെയുമാണ് ഫോര്‍ഡ് അവതരിപ്പിക്കാനിരിക്കുന്നത്. 

കോമ്പാക്ട് സെഡാന്‍ ആസ്‌പൈര്‍ സ്‌പോര്‍ട്‌സ്, ഫിഗോ സ്‌പോര്‍ട്‌സ് മോഡലുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവനകള്‍ ഫോര്‍ഡ് പുറത്ത് വിട്ടിട്ടില്ലെങ്കില്ല.

എന്നാൽ ഡീലര്‍ഷിപ്പ് സ്റ്റോര്‍ക്ക് യാര്‍ഡില്‍ നിന്നും കമ്പനിയുടെ പുത്തന്‍ മോഡല്‍ ക്യാമറക്കണ്ണുകള്‍ക്ക് മുമ്പില്‍ കുടുങ്ങുകയായിരുന്നു.

Autosarena, team BHP എന്നിവരാണ് ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുത്തന്‍ മോഡലുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. 

സ്റ്റാന്ഡേർഡ് ആസ്‌പൈറില്‍ നിന്നും ഒരുപിടി പുത്തന്‍ ഫീച്ചറുകളും മാറ്റങ്ങളുമാണ് കോമ്പാക്ട് സെഡാന്‍ ടാഗോടെ വരുന്ന ആസ്‌പൈര്‍ സ്‌പോര്‍ട്‌സില്‍ ഫോര്‍ഡ് നല്‍കിയിട്ടുള്ളത്.

മുഖമുദ്രയായ ഗ്രില്ലില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താതെയാണ് ആസ്‌പൈര്‍ സ്‌പോര്‍ട്‌സിനെ ഇത്തവണ ഫോര്‍ഡ് നല്‍കുന്നത്.

ബ്ലാക് സാറ്റിലുള്ള റെഗുലര്‍ ഗ്രില്‍ ഡിസൈനിലാണ് ആസ്‌പൈര്‍ സ്‌പോര്‍ട്‌സിനെ ഫോർഡ് നൽകുന്നത്.

അതേസമയം വിപണിയില്‍ അവതരിക്കാനിരിക്കുന്ന ഫിഗോ സ്‌പോര്‍ടില്‍ ഫോര്‍ഡ് നല്‍കിയത് മെഷ് ഗ്രില്ല് ഡിസൈനിംഗാണ്. മെഷ് ഗ്രിൽ ഫിഗോയുടെ സ്പോർടി ലുക്ക് വർധിപ്പിക്കുന്നുതായി ചിത്രങ്ങൾ തന്നെ വ്യക്തമാക്കുന്നു.

സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകൾ, ബ്ലാക് അലോയ് വീല്‍, ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീം, ബ്ലാക് ട്രീറ്റ്‌മെന്റിംഗോട് കൂടിയ ORVM എന്നിങ്ങനെ നീളുന്നു ഫിഗോ സ്‌പോര്‍ട്‌സിന്റെ ഫീച്ചറുകള്‍.

ഡോറിന്റെ ലോവര്‍ പാനലുകള്‍ക്കും, റിയര്‍ ബമ്പറിനും പ്ലാസ്റ്റിക് ഫിറ്റിംഗും സ്‌പോര്‍ടി ലുക്കിനായി ഫോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

അതേസമയം, 15 ഇഞ്ച് ഡ്യൂവല്‍ 5 സ്‌പോക്ക് അലോയ് വീലിലാണ് പുത്തന്‍ ആസ്‌പൈര്‍ സ്‌പോര്‍ട്‌സിനെ ഫോര്‍ഡ് ഒരുക്കിയിരിക്കുന്നത്.

വശങ്ങളില്‍ എസ് ബ്രാന്‍ഡിംഗോട് കൂടിയ ഡീക്കല്‍ ഡിസൈനാണ് ആസ്പൈർ സ്പോർട്സിൽ ഫോര്‍ഡ് നല്‍കുന്നത്.

ഇതിന് പുറമെ, ആസ്പൈർ സ്പോർട്സിന്റെ ഡിസൈന്‍ മുഖത്ത് എടുത്ത് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു സവിശേഷതയാണ് ഹെഡ്‌ലൈറ്റില്‍ നല്‍കിയിട്ടുള്ള ബ്ലാക് എലമന്റുകള്‍.

പുറത്ത് വന്ന ചിത്രങ്ങളില്‍ ഇരു മോഡലുകളുടെയും ഇന്റീരിയര്‍ ഫീച്ചേഴ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമല്ല. 

എന്നാല്‍, ഫുള്‍ ബ്ലാക് ഇന്റീരിയറിനെയാകും ആസ്‌പൈര്‍ സ്‌പോര്‍ട്‌സില്‍ ഫോര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് നിരീക്ഷണം. 

ഫോര്‍ഡിന്റെ സിഗ്നേച്ചര്‍ ഇന്റീരിയറായ ഡ്യൂവല്‍ ടോണ്‍ ബെയ്ജ് ആന്‍ഡ് ബ്ലാക് കോമ്പിനേഷനും അസ്‌പൈർ സ്പോർട്സിൽ ഇടം പിടിക്കുമെന്ന വാദവും വിപണിയില്‍ ശക്തമാണ്.

എസ് ബ്രാന്‍ഡിംഗോട് കൂടിയ എക്‌സ്‌ക്ലൂസീവ് സീറ്റ് കവറുകളും, ഫ്‌ളോര്‍ കാര്‍പെറ്റുകളും ആസ്‌പൈര്‍ സ്‌പോര്‍ട്‌സിന്റെ ഇന്റീരിയറില്‍ ഫോര്‍ഡ് ഒരുക്കാന്‍ സാധ്യതയുണ്ട്.

ലെതര്‍ കവറിംഗോട് കൂടിയ സ്റ്റീയറിംഗ് വീലും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ആസ്‌പൈര്‍ സ്‌പോര്‍ട്‌സിന്റെ ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഇടം പിടിച്ചേക്കും.

ഫിഗോ സ്‌പോര്‍ട്‌സില്‍ ഡ്യൂവല്‍ ടോണ്‍ സീറ്റ് അപഹോള്‍സ്റ്ററികളും, ക്രൂയിസ് കണ്‍ട്രോള്‍ ഓപ്ഷനും ലഭിക്കാന്‍ സാധ്യത നിലനില്‍ക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ആസ്‌പൈറില്‍ ഫോര്‍ഡ് നല്‍കിയതിന് സമാനമായ എഞ്ചിനിലാകും ആസ്‌പൈര്‍ സ്‌പോര്‍ട്‌സും വന്നെത്തുക. 

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വേരിയന്റുകളാകും ആസ്‌പൈര്‍ സ്‌പോര്‍ട്‌സിന് കരുത്ത് പകരുന്നതും.

നിലവില്‍ 86 bhp കരുത്തും 112 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആസ്‌പൈറിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് ഫോര്‍ഡ് നല്‍കുന്നത്.

അതേസമയം, 97 bhp കരുത്തും, 215 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഫോര്‍ഡ് നല്‍കുന്നുണ്ട്.

ആസ്‌പൈര്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഇരു വേരിയന്റുകളെയും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് ഫോര്‍ഡ് ലഭ്യമാക്കിയിട്ടുള്ളത്.

ഒപ്പം, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഫോര്‍ഡ് ഒരുക്കുന്നുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും 30000 രൂപ മുതല്‍ 50000 രൂപ വരെ വിലവര്‍ധനവിലാകും പുത്തന്‍ ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് വിപണിയില്‍ അവതരിക്കുക.

അതേസമയം, ഫിഗോ സ്‌പോര്‍ട്‌സിലും എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ ഫോർഡ് ഉള്‍പ്പെടുത്താൻ സാധ്യതയില്ല.

86 bhp കരുത്തും, 112 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വേരിയന്റില്‍ ഫോര്‍ഡ് ഫിഗോ സ്‌പോര്‍ട്‌സ് അവതരിച്ചേക്കും.

ഡീസല്‍ വേരിയന്റില്‍ 97 bhp കരുത്തും 215 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിനാകും ഫിഗോ സ്പോർട്സിൽ ലഭ്യമാവുക.

ഏകദേശം 30000 രൂപ മുതല്‍ 50000 രൂപ വരെയുള്ള വിലവര്‍ധനവിലാകും ഫോര്‍ഡ് ഫിഗോ സ്‌പോര്‍ട്‌സും വിപണിയില്‍ വന്നെത്തുക.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഫോർഡ്‌ #ford
English summary
New Ford Aspire Sports and Figo Sports models to be soon launched in India. Read in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK