ബംഗളൂരുവില്‍ വീണ്ടും സൂപ്പര്‍കാര്‍ അപകടം; വില്ലനായി ഫോര്‍ഡ് മസ്താംഗ് ജിടി — വീഡിയോ

Written By:

ബംഗളൂരുവില്‍ വീണ്ടും സൂപ്പര്‍കാര്‍ അപകടം. കെടിഎം 390 ഡ്യൂക്കുമായും, ഡാറ്റ്‌സണ്‍ ഗോയുമായും കൂട്ടിയിടിച്ച ഫോര്‍ഡ് മസ്താംഗ് ജിടിയാണ് അപകടത്തില്‍ വില്ലന്‍ വേഷം അണിഞ്ഞിരിക്കുന്നത്.

ബംഗളൂരു നോര്‍ത്തില്‍ (യശ്വന്ത്പൂര്‍ ആര്‍ടിഒ) രജിസ്റ്റര്‍ ചെയ്ത പുതുപുത്തന്‍ ഫോര്‍ഡ് മസ്താംഗ് ജിടിയാണ് അപകടത്തില്‍ ശ്രദ്ധ നേടുന്നതും. കെടിഎം ഡ്യൂക്കിലേക്കും, ഡാറ്റ്‌സണ്‍ ഗോ ടാക്‌സിയിലേക്കും ഫോര്‍ഡ് മസ്താംഗ് വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഡ്യൂക്കിനെ ഇടിച്ച് വീഴ്ത്തിയ ഫോര്‍ഡ് മസ്താംഗ് തുടര്‍ന്ന് ടാക്‌സി കാറിലേക്കും ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മസ്താംഗിനും ഡാറ്റ്‌സണ്‍ ഗോയ്ക്കും ഇടയില്‍ തകര്‍ന്ന നിലയിലാണ് ഡ്യൂക്കിനെ കണ്ടെത്തിയത്.

ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ, അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. കൂട്ടിയിടിയില്‍ കെടിഎം ഡ്യൂക്കും, ഡാറ്റ്‌സണ്‍ ഗോയും സാരമായാണ് തകര്‍ന്നത്. 

ഡാറ്റ്‌സണ്‍ ഗോയുടെ ഫ്രണ്ട് ഫെന്‍ഡറിനൊപ്പം ബോണറ്റും തകര്‍ന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മറുഭാഗത്ത് അപകട കാരണമായ ഫോര്‍ഡ് മസ്താംഗ് ജിടിയുടെ ഫ്രണ്ട് ഗ്രില്ലാണ് പൂർണമായും തകര്‍ന്നത്. 

അപകടത്തില്‍ ഉള്‍പ്പെട്ട യാത്രികരുടെ വിവരങ്ങള്‍ ഇതുവരെയും ലഭ്യമല്ല.

നനഞ്ഞ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടം കാരണമെന്നാണ് വിലയിരുത്തല്‍. 395.5 bhp കരുത്തിലെത്തുന്ന ഫോര്‍ഡ് മസ്താംഗ് ജിടി ഒരുക്കിയ അപകടം ഞെട്ടലുളവാക്കുന്നതാണ്. 

അതേസമയം, അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ അറിയുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ, ബംഗളൂരുവില്‍ ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച പുതുപുത്തന്‍ ലംബോര്‍ഗിനി ഉറാക്കാനും വാർത്തകളിൽ നിറഞ്ഞിരുന്നു.

ടാറ്റ ഇന്‍ഡിക്കയുമായുള്ള കൂട്ടിയിടിയില്‍ ലംബോര്‍ഗിനി ഉറാക്കാന് സാരമായ തകരാറുകള്‍ സംഭവിച്ചതായി പുറത്ത് വന്ന ചിത്രങ്ങളും വെളിപ്പെടുത്തിയിരുന്നു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
Story first published: Saturday, June 17, 2017, 12:16 [IST]
English summary
Brand New Ford Mustang GT Crashes In Bangalore — Devastating Damage Caught On Camera. Read in Malayalam.
Please Wait while comments are loading...

Latest Photos