ജിഎസ്ടി; വാഹനങ്ങളിലെ അധിക സെസ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

Written By:

ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന സെസ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. നേരത്തെ, 28 ശതമാനം ജിഎസ്ടി നിരക്കിന്മേല്‍ ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ സെസാണ് വാഹനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.

ടാക്‌സേഷന്‍ ലാസ് അമെന്‍ഡ്‌മെന്റ് ആക്ട് 2017 പ്രകാരം, ദി ഇന്‍ടസ്ട്രീസ് (ഡവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍) ആക്ട് 1951 - സെസ് ഓണ്‍ ഓട്ടോമൊബൈല്‍ പശ്ചാത്തലമാക്കി കാറുകളിലും മോട്ടോര്‍സൈക്കിളിലും ചുമത്തുന്ന സെസ് റദ്ദാക്കിയിരിക്കുകയാണ്.

1200 സിസിയും അതിന് താഴെയും എഞ്ചിന്‍ ശേഷിയുള്ള ചെറിയ പെട്രോള്‍ കാറുകളില്‍ ഒരു ശതമാനം അധിക സെസാണ് നിശ്ചയിച്ചിരുന്നത്. 

1500 സിസിയ്ക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങളില്‍ മൂന്ന് ശതമാനവുമാണ് അധിക സെസ് നിശ്ചയിച്ചിരുന്നത്.

സമാനമായി 350 സിസി മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളിലും 28 ശതമാനം ചരക്ക് സേവന നികുതിയും മൂന്ന് ശതമാനം അധിക സെസും നിശ്ചയിച്ചിരുന്നു. 

പുതിയ കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തില്‍ ജൂലായ് ഒന്ന് മുതല്‍ 28 ശതമാനം ജിഎസ്ടി നിരക്ക് മാത്രമാകും കാറുകളിലും മോട്ടോര്‍സൈക്കിളുകളിലും ചുമത്തുക.

ചരക്ക് സേവന നികതിയുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമാക്കിയാണ് വാഹനങ്ങളിലേത് ഉള്‍പ്പെടെയുള്ള സെസ് കേന്ദ്രം നീക്കിയിരിക്കുന്നത്. 

ജൂലായ് ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ കാലങ്ങളിലായി കൊണ്ട് വന്ന 13 തരം സെസുകളാണ് ഇല്ലാതാകുന്നത്. ടാക്‌സേഷന്‍ ലാസ് അമെന്‍ഡ്‌മെന്റ് ആക്ട് 217 മുഖേനയാണ് ഈ സെസുകളെല്ലാം റദ്ദാക്കുന്നത്.

വിപണിയിലെ എന്‍ട്രി ലെവല്‍ കാറുകളില്‍ ചുമത്തിയിരുന്ന അധിക സെസിന് എതിരെ വിദഗ്ധര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചെറുകാറുകളുടെ ഉത്പാദനകേന്ദ്രമാകാനുള്ള ഇന്ത്യന്‍ ശ്രമത്തിന് അധിക സെസ് തിരിച്ചടി നല്‍കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Government Withdraws Cess On Automobiles. Read in Malayalam.
Please Wait while comments are loading...

Latest Photos