ജിഎസ്ടി; ആഢംബര കാറുകള്‍ക്ക് വില കുറയുമ്പോള്‍ ട്രാക്ടറുകളുടെ വില കുത്തനെ വര്‍ധിക്കും

By Dijo Jackson

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി നിരക്കുകള്‍ വിപണിയില്‍ കാറുകളുടെയും ആഢംബര കാറുകളുടെയും വില വെട്ടിക്കുറയ്ക്കും. ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ നേരത്തെ എത്തിക്കാനുള്ള നടപടികള്‍ ഇതിനകം നിര്‍മ്മാതാക്കള്‍ സ്വീകരിച്ചും കഴിഞ്ഞു.

ജിഎസ്ടി; ആഢംബര കാറുകള്‍ക്ക് വില കുറയുമ്പോള്‍ ട്രാക്ടറുകളുടെ വില കുത്തനെ വര്‍ധിക്കുന്നു

എന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ജിഎസ്ടി നിരക്ക് ഒരല്‍പം നിരാശ പകരും. ജിഎസ്ടി നിരക്കുകളുടെ അടിസ്ഥാനത്തില്‍ ട്രാക്ടറുകളുടെ വില 25000 രൂപ വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്.

ജിഎസ്ടി; ആഢംബര കാറുകള്‍ക്ക് വില കുറയുമ്പോള്‍ ട്രാക്ടറുകളുടെ വില കുത്തനെ വര്‍ധിക്കുന്നു

നിലവില്‍ 12 ശതമാനം നികുതി ഈടാക്കുന്ന ട്രാക്ടറുകള്‍ക്ക് മേല്‍ 28 ശതമാനം ചരക്ക് സേവന നികുതിയാകും പ്രാബല്യത്തില്‍ വരിക. ഇത് ട്രാക്ടറുകളുടെ വില ഗണ്യമായി വര്‍ധിപ്പിക്കും.

ജിഎസ്ടി; ആഢംബര കാറുകള്‍ക്ക് വില കുറയുമ്പോള്‍ ട്രാക്ടറുകളുടെ വില കുത്തനെ വര്‍ധിക്കുന്നു

അതേസമയം, ചുരുക്കം ചില ട്രാക്ടര്‍ ഘടകങ്ങളുടെ നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്നും 12 ശതമാനമായി ജിഎസ്ടി കൗണ്‍സില്‍ പുന:സ്ഥാപിച്ചിട്ടുണ്ട്.

ജിഎസ്ടി; ആഢംബര കാറുകള്‍ക്ക് വില കുറയുമ്പോള്‍ ട്രാക്ടറുകളുടെ വില കുത്തനെ വര്‍ധിക്കുന്നു

ട്രാക്ടറുകളുടെ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍, മറ്റ് ഘടകങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി നിരക്ക് തന്നെയാകും നിലകൊള്ളുകയെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനും ട്രാക്ടര്‍ മാനുഫാക്ടച്ചറേര്‍സ് അസോസിയേഷന്‍ മുന്‍പ്രസിഡന്റുമായ ടിആര്‍ കേശവന്‍ പറഞ്ഞു.

ജിഎസ്ടി; ആഢംബര കാറുകള്‍ക്ക് വില കുറയുമ്പോള്‍ ട്രാക്ടറുകളുടെ വില കുത്തനെ വര്‍ധിക്കുന്നു

നിരക്ക് വര്‍ധനവിനെതിരെ ട്രാക്ടര്‍ നിര്‍മ്മാതാക്കളുടെ സംഘടന കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ട്രാക്ടറുകള്‍ക്ക് മേല്‍ നിശ്ചയിച്ചിരിക്കുന്ന 28 ശതമാനം നികുതി നിരക്ക് 18 ശതമാനമാക്കി നിജപ്പെടുത്തണമെന്നാണ് സംഘടനയുടെ ആവശ്യം.

ജിഎസ്ടി; ആഢംബര കാറുകള്‍ക്ക് വില കുറയുമ്പോള്‍ ട്രാക്ടറുകളുടെ വില കുത്തനെ വര്‍ധിക്കുന്നു

ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന സെസ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. നേരത്തെ, 28 ശതമാനം ജിഎസ്ടി നിരക്കിന്മേല്‍ ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ സെസാണ് വാഹനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.

ജിഎസ്ടി; ആഢംബര കാറുകള്‍ക്ക് വില കുറയുമ്പോള്‍ ട്രാക്ടറുകളുടെ വില കുത്തനെ വര്‍ധിക്കുന്നു

സെസ് റദ്ദാക്കിയ പശ്ചാത്തലത്തിൽ ജൂലായ് ഒന്ന് മുതല്‍ 28 ശതമാനം ജിഎസ്ടി നിരക്ക് മാത്രമാകും വാഹനങ്ങളിൽ ചുമത്തപ്പെടുക.

ജിഎസ്ടി; ആഢംബര കാറുകള്‍ക്ക് വില കുറയുമ്പോള്‍ ട്രാക്ടറുകളുടെ വില കുത്തനെ വര്‍ധിക്കുന്നു

ചരക്ക് സേവന നികതിയുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമാക്കിയാണ് വാഹനങ്ങളിലേത് ഉള്‍പ്പെടെയുള്ള സെസ് കേന്ദ്രം നീക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
GST To Increase Cost Of Tractor Production. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X