ഒടുവിൽ നവീകരിച്ച സിറ്റി വന്നെത്തി; വില 8.49ലക്ഷം

Written By:

ജപ്പാനിലെ പ്രസിദ്ധ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട സിറ്റിയുടെ പുതുക്കിയ പതിപ്പിനെ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം 8.49ലക്ഷത്തിനാണ് സിറ്റിയുടെ മൂന്നാം തലമുറക്കാരൻ എത്തിച്ചേർന്നിരിക്കുന്നത്.

എസ്, എസ്‌വി, വി, വിഎക്സ്, സെഡ്എക്സ് എന്നീ അഞ്ചു വേരിയന്റുകളിലായിരിക്കും നവീകരിച്ച സിറ്റി ലഭ്യമാവുക.

ഹോണ്ട സിറ്റി പെട്രോൾ വേരിയന്റ് വില(ദില്ലി എക്സ്ഷോറൂം)

 • എസ്-8,49,990രൂപ
 • എസ്‌വി- 9,53,990രൂപ
 • വി- 9,99,990രൂപ
 • വി സിവിടി-11,53,990രൂപ
 • വി എക്സ്- 11,64,990രൂപ
 • വി എക്സ് സിവിടി- 12,84,990രൂപ
 • സെഡ്എക്സ് സിവിടി- 13,52,990രൂപ

ഹോണ്ട സിറ്റി ഡീസൽ വേരിയന്റ് വില(ദില്ലി എക്സ്ഷോറൂം)

 • എസ്‌വി- 10,75,990രൂപ
 • വി- 11,55,990രൂപ
 • വി എക്സ്- 12,86,990രൂപ
 • സെഡ്എക്സ്- 13,56,990രൂപ

ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് പുത്തൻ സിറ്റിയിറക്കിരിക്കുന്നത്. അതെ 1.5 ലിറ്റർ വി-ടെക് എൻജിൻ തന്നെയാണ് പെട്രോൾ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 117ബിഎച്ച്പി കരുത്തും 145എൻഎം ടോർക്കുമാണ് ഈ എൻജിനുള്ളത്.

5 സ്പീഡ് മാനുവൽ,7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ 17.4km/l മൈലേജും ഈ കാർ ഉറപ്പുവരുത്തുന്നുണ്ട്.

98ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകുന്നതാണ് സിറ്റിയിലെ 1.5 ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിൻ. 6 സ്പീഡ് മാനുവലാണ് ഇതിലെ ട്രാൻസ്മിഷൻ. ലിറ്ററിന് 25.6 കിലോമീറ്ററാണ് ഡീസൽ സിറ്റി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

അന്തർദേശീയ വിപണികളിൽ ലഭ്യമായിട്ടുള്ള സിവിക് സെഡാനിൽ നിന്നും പ്രചോദനമേറ്റുള്ള ഡിസൈനാണ് സിറ്റിയുടെ മുൻഭാഗത്ത് നൽകിയിരിക്കുന്നത്.

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ്, പുതിയ ഗ്രിൽ, മാറ്റങ്ങൾ വരുത്തിയ ബംബർ എന്നിവ ഉപയോഗിച്ച് മിനുക്കിയെടുത്തതാണ് സിറ്റിയുടെ മുൻഭാഗം.

പുതിയ എൽഇഡി ടെയിൽ‌ലാമ്പ്, ബൂട്ട് ലിഡ് സ്പോയിലർ, സ്റ്റോപ്പ് ലൈറ്റ് എന്നീ റിയർ ഫീച്ചറുകൾക്കൊപ്പം 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പുത്തൻ സിറ്റിയുടെ പുതുമകളാണ്.

അകത്തളം 7 ഇ‍ഞ്ച് ടച്ച് സ്ക്രീൻ, നാവിഗേഷൻ, വോയിസ് റിക്കഗനേഷൻ, റിയർ വ്യൂ ക്യാമറ, ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റ്, ഇലക്ട്രിക് സൺ റൂഫ്, ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടച്ച് കൺട്രോൾ പാനൽ എന്നീ സവിശേഷതകളാൽ പുതുമയേറിയതാക്കിയിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, ടോപ്പ് വേരിയന്റ് സെഡ്എക്സിൽ ഫ്രണ്ട്, സൈഡ് കർട്ടൻ എയർബാഗുകൾ എന്നിവയും നൽകിയിട്ടുണ്ട്.

ക്രോം, യൂട്ടിലിറ്റി, സ്റ്റൈൽ എന്നീ അക്സെസറി പാക്കുകളും കമ്പനി ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.

 

കാണാം 2017 ഹോണ്ട സിറ്റി കിടിലൻ എക്സ്റ്റീരിയർ, ഇന്റരീരിയർ ചിത്രങ്ങൾ...
 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹോണ്ട #city
Story first published: Tuesday, February 14, 2017, 15:30 [IST]
English summary
2017 Honda City Launched In India; Prices Start At Rs. 8.49 Lakh
Please Wait while comments are loading...

Latest Photos