2017 ഹോണ്ട സിറ്റി ഫീച്ചർ വിവരങ്ങൾ പുറത്ത്...

Written By:

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരി 14നോടുകൂടി വിപണിയിലവതരിക്കുമെന്ന് ഇതിനകം റിപ്പോർട്ട് ചെയ്തിരുന്നു. ഹോണ്ട ഡീലർഷിപ്പുകളിൽ ബുക്കിംഗും ഇതിനകം തന്നെ ആരംഭിച്ചുക്കഴിഞ്ഞു. വിപണിപിടിക്കുന്നതിന് മുൻപായി കമ്പനി തന്നെ പുറത്തുവിട്ടെന്ന് പറയപ്പെടുന്ന പുതിയ സിറ്റിയുടെ വേരിയന്റുകളും ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നവീകരിച്ച സിറ്റിയുടെ എല്ലാ വേരിയന്റുകളിലും എൽഇഡി ‍ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ ഉൾപ്പെടുത്തിയതായി കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. വിഎക്സ്, സെഡ്എക്സ് വേരിയന്റുകളിൽ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഫോഗ് ലാമ്പ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇലക്ട്രിക് സൺ റൂഫ് എന്നീ സവിശേഷതകളും ലഭ്യമായിരിക്കും.

വൈറ്റ് ഓർക്കിഡ് പേൾ, കാർനെലിയൻ റെഡ് പേൾ, മോഡേൺ സ്റ്റീൽ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, അലാബാസ്റ്റർ സിൽവർ മെറ്റാലിക് എന്നീ നിറങ്ങളിൽ ലഭ്യമായിരിക്കും പുത്തൻ സിറ്റി.

ഫാബ്രിക് അപ്ഹോൾസ്ട്രെ, ആം റെസ്റ്റ്, ഡോർ ലൈനിംഗ് ഇൻസേർട്ടുകൾ, ഡോർ ആംറെസ്റ്റ്, ഫാബ്രിക് സ്റ്റിയറിംഗ് വീൽ എന്നിവയായിരിക്കും അകത്തളത്തിലെ സവിശേഷതകൾ.

പ്രത്യേകിച്ച് സിറ്റിയുടെ വി, വിഎക്സ്, സെഡ്എക്സ് വേരിയന്റുകളിൽ 7 ഇഞ്ച് ടച്ച്സ്ക്രീൻ, നാവിഗേഷൻ, 1.5 ജിബി മീഡിയ മെമ്മറി, മിറർലിങ്ക് സ്മാർട് ഫോൺ കണക്ടിവിറ്റി, വൈഫൈ സപോർട്, വോയിസ് റെക്കഗനേഷൻ, റിയർ വ്യൂ ക്യാമറ എന്നീ ഫീച്ചറുകളും ലഭ്യമായിരിക്കും.

എൻട്രി-ലെവൽ എസ് വേരിയന്റിൽ ഒഴികെ എല്ലാ വേരിയന്റുകളിലും ഇലക്ട്രിക്കൽ ഒവിആർഎമുകൾ ഉണ്ടായിരിക്കുന്നതായിരിക്കും. ഇതിനുപുറമെ ഹൈറ്റ് അഡ്ജെസ്റ്റബിൾ ഡ്രൈവർ സീറ്റ്, ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ ഏസി വെന്റുകൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.

പുതിയ സിറ്റിയുടെ എല്ലാ ശ്രേണികളിലും സുരക്ഷ ഉറപ്പുവരുത്ത ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി എന്നിവയും ടോപ്പ് വേരിയന്റിൽ മാത്രമായി മുന്നിലും സൈഡിലുമുള്ള എയർബാഗ് ഉൾപ്പെടുത്തിയിട്ടുണ്ട്.

118ബിഎച്ച്പിയും 145എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.5ലിറ്റർ വിടെക് പെട്രോൾ എൻജിനും 99ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകുന്ന 1.5-ഐഡിടെക് ഡീസൽ എൻജിനുമാണ് പുതിയ സിറ്റിയുടെ കരുത്ത്.

പെട്രോൾ യൂണിറ്റിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ടിവിടി പാഡൽ ഷിഫ്റ്റേസും ഡീസലിൽ 6 സ്പീഡ് മാനുവലുമായിരിക്കും ട്രാൻസ്മിഷൻ.

നവീകരിച്ച സിറ്റിയുടെ പെട്രോൾ പതിപ്പിന് ലിറ്ററിന് 17.4കിലോമീറ്റർ മൈലേജും ഡീസലിന് 25.6km/l മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

 ഒരു പുതിയ സെഡാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മടിക്കേണ്ട പുതുപുത്തൻ സ്കോഡ റാപ്പിഡ് തന്നെയായിക്കോട്ടെ...
  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹോണ്ട #honda
English summary
2017 Honda City Facelift Variants, Specs & Features Leaked Ahead Of Launch
Please Wait while comments are loading...

Latest Photos