ഇനി സ്‌പെഷ്യല്‍ എഡിഷനും!; കോണ അയണ്‍ മാന്‍ എഡിഷനെ ഹ്യുണ്ടായി അവതരിപ്പിച്ചു

Written By:

സ്‌പെഷ്യല്‍ എഡിഷനുകളെ അവതരിപ്പിക്കാനുള്ള ഒരു അവസരവും കാര്‍ നിര്‍മ്മാതാക്കള്‍ നഷ്ടപ്പെടുത്താറില്ല. കാറുകളുടെ പ്രമേഷന് ഇതിലും നല്ല മാര്‍ഗ്ഗം വേറെയില്ലെന്നതാണ് ഇതിന് കാരണം.

ഇപ്പോള്‍ ഇതാ, ഹ്യുണ്ടായി കഴിഞ്ഞ ദിവസം അവതരിപ്പിച്ച സബ്‌കോമ്പാക്ട് എസ്‌യുവി കോണയ്ക്കും സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങിയിരിക്കുകയാണ്. 

വരവിന് പിന്നാലെ സ്‌പെഷ്യല്‍ എഡിഷനും ലഭിച്ച ഹ്യുണ്ടായി കോണ, വിപണിയെ അത്ഭുതപ്പെടുത്തി എന്ന് പ്രത്യേകം പറയേണ്ടതില്ല. കോണ അയണ്‍ മാന്‍ എഡിഷനാണ് ഹ്യുണ്ടായി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 

പേര് സൂചിപ്പിക്കുന്നത് പോലെ, മാര്‍വല്‍ ചിത്രം അയേണ്‍ മാനെ അടിസ്ഥാനപ്പെടുത്തിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ എത്തുന്നതും. റോബട്ട് ഡൗണി ജൂനിയര്‍ വേഷമിട്ട അയണ്‍ മാന്‍, സൂപ്പര്‍ഹീറോ സിനിമകളില്‍ ഏറെ പ്രശസ്തമാണ്.

കെട്ടിലും മട്ടിലും അയണ്‍ മാന്‍ സ്യൂട്ടിനെ പശ്ചാത്തലമാക്കിയാണ് കോണ എസ്‌യുവി സ്‌പെഷ്യല്‍ എഡിഷനെ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. 

അയണ്‍ മാന്റെ സുരക്ഷാ കവചത്തെ അനുസ്മരിപ്പിച്ച് ഒരുപിടി കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളും, നൂതന സാങ്കേതികതയും സ്‌പെഷ്യല്‍ എഡിഷനില്‍ ഇടംപിടിക്കുന്നു.

സാധാരണ കോണയില്‍ നിന്നും 40 mm വലുപ്പത്തിലും, ഓഫ്-റോഡ് ടയറുകളില്‍ ഒരുങ്ങിയ 19 ഇഞ്ച് അലോയ് വീലിലുമാണ് കോണ അയണ്‍ മാന്‍ എഡിഷന്‍ എത്തുന്നത്. 

മാറ്റ് ഗ്രെയ് നിറത്തില്‍ ഒരുങ്ങിയ സ്‌പെഷ്യല്‍ എഡിഷനില്‍ ഗോള്‍, റെഡ് ആക്‌സന്റുകള്‍ സാന്നിധ്യമറിയിക്കുന്നു. ബോഡി മാറ്റിന് വിപരീതമായ ഗ്ലോസി ഫിനിഷാണ് റൂഫിന് ലഭിക്കുന്നത്.

വീല്‍ സെന്ററുകളിലും, കാര്‍ വശങ്ങളിലും അയണ്‍ മാന്‍ ലോഗോ ഇടംപിടിക്കുമ്പോള്‍, റിയര്‍ ഡോറിന് ലഭിക്കുന്നത് വാക്കുകളാല്‍ എഴുതപ്പെട്ട അയണ്‍ മാനെയാണ്. രാജ്യാന്തര അവതരണത്തിന് ശേഷം, സിയോളിലെ ഹ്യുണ്ടായി മോട്ടോര്‍ സ്റ്റുഡിയോയില്‍ കോണ അയണ്‍ മാന്‍ എഡിഷന്‍ സ്ഥാനം പിടിക്കും.

കൂടുതല്‍... #ഹ്യുണ്ടായി
English summary
Hyundai Reveals Iron Man Edition Of The Hyundai Kona SUV. Read in Malayalam.
Please Wait while comments are loading...

Latest Photos