ടച്ച് സ്‌ക്രീന്‍ സിസ്റ്റവുമായി ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍; 3.38 ലക്ഷം രൂപ വിലയില്‍ വിപണിയില്‍

Era+, Magna+ വേരിയന്റുകളിലാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനെ ഹ്യുണ്ടായ് ലഭ്യമാക്കിയിരിക്കുന്നത്.

Written By:

ജനപ്രിയ മോഡലായ ഇയോണിന്റെ പുതിയ സ്‌പോര്‍ട്‌സ് എഡിഷനുമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനെ ഹ്യുണ്ടായ് അവതരിപ്പിച്ചു. 3.38 ലക്ഷം രൂപ ആരംഭ വിലയിലാണ് ഹ്യുണ്ടായ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ എത്തിയിരിക്കുന്നത്.

സ്‌പോര്‍ടി ലുക്കിനൊപ്പം എക്സ്റ്റീരിയറിലും-ഇന്റീരിയറിലും കോസ്മറ്റിക് അപ്ഗ്രഡേഷനും മോഡലിന് ലഭിച്ചിട്ടുണ്ട്. Era+, Magna+ വേരിയന്റുകളിലാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനെ ഹ്യുണ്ടായ് ലഭ്യമാക്കിയിരിക്കുന്നത്.

സോളിഡ്, മെറ്റാലിക് കളര്‍ സ്‌കീമിലെത്തുന്ന Era+ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനെ യഥാക്രമം 3.88 ലക്ഷം രൂപ, 3.92 ലക്ഷം രൂപ വിലകളിലാണ് ഹ്യുണ്ടായ് ഒരുക്കിയിരിക്കുന്നത്.

അതേസമയം സോളിഡ്, മെറ്റാലിക് കളര്‍ സ്‌കീമിലെത്തുന്ന Magna+ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനെ യഥാക്രമം 4.14 ലക്ഷം രൂപയിലും, 4.18 ലക്ഷം രൂപയിലുമാണ് ഹ്യുണ്ടായ് ലഭ്യമാക്കുന്നത്.

ദില്ലി എക്‌സ്‌ഷോറൂം ഷോറൂം അടിസ്ഥാനത്തിലാണ് ഹ്യുണ്ടായ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ വിലകള്‍ നല്‍കിയിട്ടുള്ളത്.

സ്‌പോര്‍ടി സില്‍വര്‍ റൂഫ് റെയിലോട് കൂടിയാണ് പുത്തന്‍ ഇയോണ്‍ സ്‌പോര്‍ട് എഡിഷനെ ഹ്യുണ്ടായ് അവതരിപ്പിച്ചിരിക്കുന്നത്. പുത്തന്‍ സൈഡ് ഗ്രാഫിക്‌സുകളും ഇയോൺ സ്പോർട്സ് എഡിഷനിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കും എന്നതും ഉറപ്പ്.

റെനോ ക്വിഡ് ഉയർത്തുന്ന വെല്ലുവിളിയ്ക്ക് മുന്നിൽ ബുദ്ധിമുട്ടുന്ന ഇയോണിനെ പിന്തുണക്കുകയാണ് ഇയോൺ സ്പോർട്സ് എഡിഷനിലൂടെ ഹ്യുണ്ടായ്.

ക്യാബിനിലേക്ക് എത്തുമ്പോഴാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനില്‍ ഹ്യുണ്ടായ് ഒരുക്കിയിട്ടുള്ള യഥാര്‍ത്ഥ മാറ്റങ്ങള്‍ തിരിച്ചറിയുക.

6.2 ഇഞ്ച് ടച്ച് സ്‌ക്രീനോട് കൂടിയ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റവും, ഫോണ്‍ ലിങ്കുമെല്ലാം ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഡോര്‍ പാനലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള രണ്ട് സ്പീക്കറുകള്‍ പുത്തന്‍ എവിഎന്‍ (ഓഡിയോ വീഡിയോ നാവിഗേഷന്‍) യൂണിറ്റുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരും.

അതേസമയം, സ്റ്റീയിംറിംഗ് വീലില്‍ കണ്‍ട്രോള്‍ ബട്ടണുകളെ നല്‍കാന്‍ ഹ്യുണ്ടായ് ഒരുങ്ങിയിട്ടില്ല എന്നത് ഒരല്‍പം നിരാശജനകമാണ്.

ബാക്കി ഫീച്ചറുകള്‍ ഇയോണിന് സമാനാമായാണ് ഹ്യുണ്ടായ്, സ്‌പോര്‍ട്‌സ് എഡിഷനിലും ഒരുക്കിയിട്ടുള്ളത്.

55 bhp കരുത്തും 75 Nm torque ഉം ഉത്പാദിപ്പിക്കുന്ന 0.8 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ഹ്യുണ്ടായ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ വന്നെത്തുന്നത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനില്‍ ഉപഭോക്താവിന് ലഭിക്കുന്നത്.

അതേസമയം, ഇയോണിന്റെ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന് 68 bhp കരുത്തും 94 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ കപ്പാ എഞ്ചിനാണ് ഹ്യുണ്ടായ് നല്‍കുന്നത്. 

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇയോണ്‍ സ്റ്റാന്‍ഡേര്‍ഡിലും ഉപഭോക്താവിന് ലഭിക്കുന്നത്.

റെനോ ക്വിഡ്, മാരുതി സുസൂക്കി ആള്‍ട്ടോ 800 ഉള്‍പ്പെടെയുള്ള മോഡലുകളില്‍ നിന്നും ഇയോണ്‍ നേരിടുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുത്തന്‍ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്റെ അവതാരം.

എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിൽ ഹ്യുണ്ടായ് ഇയോൺ സ്പോർട്സ് എഡിഷന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Hyundai launched new Eon Sports Edition in India. Mileage, Specs and more in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK