ഹ്യുണ്ടായി റീന അവതരിച്ചു — ഇത് മുഖം മിനുക്കിയ വേര്‍ണയോ?

Written By:

ഹ്യുണ്ടായിയില്‍ നിന്നുള്ള പുതിയ സെഡാന്‍, റീന രാജ്യാന്തര വിപണിയില്‍ എത്തി. ഇന്ത്യയില്‍ നിലവില്‍ വില്‍പനയിലുള്ള വേര്‍ണയുടെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് ഹ്യുണ്ടായി റീന.

ചൈനീസ് വിപണിയിലാണ് റീനയെ ഹ്യുണ്ടായി അദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ ഫ്‌ളൂയിഡിക് സ്‌കൾച്ചര്‍ 2.0 ഡിസൈന്‍ തത്വത്തിലാണ് റീന ഒരുങ്ങുന്നതും. പുതിയ വേര്‍ണയോടും എലാന്‍ട്രയോടും സാമ്യത പുലര്‍ത്തുന്ന ഫ്രണ്ട് സ്റ്റൈലിംഗാണ് റീനയ്ക്കുള്ളത്.

പുതിയ ഹ്യുണ്ടായി വേര്‍ണ ഇതുവരെയും ഇന്ത്യന്‍ വിപണികളില്‍ എത്താത്ത പശ്ചാത്തലത്തില്‍ റീനയുടെ ഇന്ത്യന്‍ വരവ് അനിശ്ചിതത്വത്തിലാണ്. 

റീനയുടെ വരവുമായി ബന്ധപ്പെട്ട് ഹ്യുണ്ടായി ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിട്ടുമില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2017 അവസാനത്തോടെയാകും പുതിയ വേര്‍ണയെ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കുക.

വീതിയേറിയ ഹെക്‌സഗണല്‍ ഗ്രില്ലും, വലുപ്പമേറിയ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളുമാണ് റീനയില്‍ ഒരുക്കിയിരിക്കുന്നത്. 

വരകളോട് കൂടിയ ഫ്രണ്ട ബമ്പറില്‍ ട്രയാങ്കുലാര്‍ ഫോഗ് ലാമ്പുകളാണ് ഇടംപിടിക്കുന്നതും. ഫ്‌ളൂയിഡിക് സക്ള്‍ച്ചര്‍ ഡിസൈനില്‍ ഒരുങ്ങിയ വേര്‍ണയ്ക്ക് സമാനമായ സൈഡ് പ്രൊഫൈലാണ് റീനയില്‍ ഹ്യുണ്ടായി നല്‍കുന്നത്.

റിയര്‍ എന്‍ഡില്‍ എക്‌സെന്റിനെ അനുസ്മരിപ്പിക്കുകയാണ് റീന. എക്‌സെന്റില്‍ നല്‍കിയതിന് സമാനമായ വലുപ്പമേറിയ ടെയില്‍ ലാമ്പുകളാണ് റീനയിലുമുള്ളത്. 

ലൈസന്‍സ് പ്ലേറ്റുകള്‍ ഇടംപിടിക്കുന്നത് റിയര്‍ ബമ്പറിലാണ്.

വേര്‍ണയുമയുള്ള സമാനത എക്സ്റ്റീരിയറിന് ഒപ്പം ഇന്റീരിയറിലും കാണാന്‍ സാധിക്കും. 93 bhp കരുത്തേകുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഹ്യുണ്ടായി റീന വന്നെത്തുന്നത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെ റീന രാജ്യാന്തര വിപണിയില്‍ ലഭ്യമാകുന്നു.

പുതുതലമുറ വേര്‍ണ, അടിമുടി മാറിയ എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ്, ലോണിഖ് ഹൈബ്രിഡ് കാര്‍ എന്നിവയാണ് റീനയ്ക്ക് ഒപ്പം ഹ്യുണ്ടായിയില്‍ നിന്നും ഇന്ത്യന്‍ വിപണി കാത്തിരിക്കുന്നത്.

കൂടുതല്‍... #ഹ്യുണ്ടായി
English summary
Hyundai Reina Revealed; Based On The Outgoing Verna. Read in Malayalam.
Please Wait while comments are loading...

Latest Photos