ജിഎസ്ടിയും വാഹനവിലയും; അറിയേണ്ടതെല്ലാം

വാഹനങ്ങളുടെ ഉത്പാദനം മുതല്‍ വിതരണം വരെയുള്ള പല തരത്തിലുള്ള നികുതികള്‍ ഏകീകരിക്കപ്പെടുന്നതാണ് ജിഎസ്ടി കൊണ്ട് വാഹനവിപണിയിലുണ്ടാകുന്ന പ്രധാന നേട്ടം.

By Dijo Jackson

ജൂലായ് ഒന്ന് മുതല്‍ ജിഎസ്ടിയുടെ നടപ്പിലാകുന്നതോടെ വിപണിയില്‍ വാഹനങ്ങളുടെ വില വര്‍ധിക്കും. ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് മേല്‍ അധിക നികുതി ചുമത്തപ്പെടും.

ജിഎസ്ടിയും വാഹനവിലയും; അറിയേണ്ടതെല്ലാം

പുതിയ നികുതി സംവിധാനത്തിന് കീഴില്‍ 1200 സിസിയ്ക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള ചെറു പെട്രോള്‍ കാറുകള്‍ക്ക് ഒരു ശതമാനം അധിക നികുതി ചുമത്തും. 1500 സിസിയ്ക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ക്ക് മേല്‍ മൂന്ന് ശതമാനം അധിക നികുതിയാണ് ഒരുങ്ങുക.

ജിഎസ്ടിയും വാഹനവിലയും; അറിയേണ്ടതെല്ലാം

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍, ആഢംബര കാറുകള്‍, വലിയ സെഡാനുകള്‍ എന്നിവ പുതിയ ചരക്ക് സേവന നികുതി സംവിധാനത്തില്‍ ഗുണം കണ്ടെത്തും. ഇത്തരം മോഡലുകള്‍ക്ക് മേല്‍ ജിഎസ്ടി നിരക്കില്‍ ചുമത്താന്‍ നിശ്ചയിച്ചിരിക്കുന്ന 15 ശതമാനം അധിക നികുതി, നിലവില്‍ ചുമത്തുന്ന നികുതിയെക്കാള്‍ കുറവാണ്.

ജിഎസ്ടിയും വാഹനവിലയും; അറിയേണ്ടതെല്ലാം

ടൂവീലര്‍ ശ്രേണിയിലും ജിഎസ്ടി നിരക്ക് വാഹന വിലയെ സ്വാധീനിക്കുന്നുണ്ട്. 350 സിസിയ്ക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിള്‍ക്ക് മേല്‍ മൂന്ന് ശതമാനം അധിക നികുതിയാണ് ഈടാക്കുക.

ജിഎസ്ടിയും വാഹനവിലയും; അറിയേണ്ടതെല്ലാം

പ്രൈവറ്റ് ജെറ്റുകള്‍ക്കും ആഢംബര നൗകകള്‍ക്കും മേല്‍ സമാനമായ മൂന്ന് ശതമാനം അധിക നികുതി പ്രാബല്യത്തില്‍ വരും.

ജിഎസ്ടിയും വാഹനവിലയും; അറിയേണ്ടതെല്ലാം

ചെറു കാര്‍ വില്‍പനയില്‍ ഇന്ത്യന്‍ വിപണി നിലവില്‍ ശക്തമാണെന്നും എന്‍ട്രി ലെവല്‍ ശ്രേണിയില്‍ അധിക നികുതി ഈടാക്കുന്നത് വിപണിയുടെ വളര്‍ച്ചയെ ബാധിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ജിഎസ്ടിയും വാഹനവിലയും; അറിയേണ്ടതെല്ലാം

വാഹനങ്ങള്‍ക്ക് പുറമെ വാഹന-ഘടകങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന നികുതി നിരക്കിന് മേല്‍ ഇത് വരെയും വ്യക്തത ലഭിച്ചിട്ടില്ല. വ്യവസായിക ഘടകങ്ങള്‍ക്ക് മേല്‍ 18 ശതമാനം അധിക നികുതി ചുമത്തുമെന്ന് കേന്ദ്രധന മന്ത്രിയുടെ പ്രസ്തവാന വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ വാഹനഘടകങ്ങള്‍ ഈ പരിധിയില്‍ ഉള്‍പ്പെടുമോ എന്നതില്‍ വ്യക്തതയില്ല.

ജിഎസ്ടിയും വാഹനവിലയും; അറിയേണ്ടതെല്ലാം

വിവിധ ശ്രേണിയിലെ വാഹനങ്ങള്‍ക്ക് മേല്‍ പ്രഖ്യാപിക്കുന്ന നികുതി നിരക്കിനെ ആശ്രയിച്ചാകും വാഹന വില വര്‍ധിക്കുകയെന്ന് മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു.

ജിഎസ്ടിയും വാഹനവിലയും; അറിയേണ്ടതെല്ലാം

ജിഎസ്ടി സംവിധാനത്തില്‍ പ്രീമിയം വാഹനങ്ങളുടെ വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാഹനങ്ങളുടെ ഉത്പാദനം മുതല്‍ വിതരണം വരെയുള്ള പല തരത്തിലുള്ള നികുതികള്‍ ഏകീകരിക്കപ്പെടുന്നതാണ് ജിഎസ്ടി കൊണ്ട് വാഹനവിപണിയിലുണ്ടാകുന്ന പ്രധാന നേട്ടം.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
All You Need To Know About The Impact Of GST On The Automobile Industry. Read in Malayalam.
Story first published: Saturday, May 20, 2017, 14:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X