'അന്ന് അംബാസിഡർ ഇന്ന് പോര്‍ഷെ'; ഇന്ത്യൻ രാഷ്ട്രീയ നേതാക്കന്മാരുടെ കാറുകള്‍

Written By:

ഇന്ത്യന്‍ രാഷ്ട്രീയവും അംബാസിഡറും തമ്മിലുള്ള ബന്ധം എന്താണ്? ഒരു കാലത്ത് ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളുടെയും പ്രിയ വാഹനമായിരുന്നു അംബാസിഡര്‍. വിഐപി കിരീടം ചൂടി റോഡില്‍ പാഞ്ഞ് പോകുന്ന അംബാസിഡറുകള്‍ പോയകാലത്തെ സ്മരണകളാണ്.

എന്നാല്‍ ഇന്ന് കഥമാറി. മുന്‍നിര കാര്‍ബ്രാന്‍ഡുകളില്‍ വന്നിറങ്ങുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ പതിവ് കാഴ്ചയാവുകയാണ്. സിനിമാ-കായിക താരങ്ങളെ പോലെ തന്നെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ കാറുകളും ശ്രദ്ധ പിടിച്ച് പറ്റുന്നതില്‍ മുന്‍പന്തിയിലാണ്. 

ജനസേവകരുടെ ലംബോര്‍ഗിനിയും ബിഎംഡബ്ല്യും മാത്രമല്ല, വാഗണറും സെന്നും താരപരിവേഷം കൈവരിക്കുന്നതില്‍ മിടുക്കരാണ്. അത്തരത്തില്‍ ഹിറ്റായ ചില കാറുകളെ ഇവിടെ പരിശോധിക്കാം-

പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മഹീന്ദ്ര സ്‌കോര്‍പിയോയില്‍ സഞ്ചരിച്ച നരേന്ദ്രമോദി, പ്രധാനമന്ത്രി പദവിയിലെത്തിയപ്പോള്‍ ചേക്കേറിയത് ബിഎംഡബ്ല്യുവിലാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വാഹനം ബിഎംഡബ്ല്യു 760Li യാണ്.

ഒട്ടനവധി സുരക്ഷാ സജ്ജീകരണങ്ങള്‍ക്ക് ഒപ്പമാണ് ബിഎംഡബ്ല്യു 7 സീരിസ് നിരയില്‍ ശക്തമായ 760Li ഒരുങ്ങിയിരിക്കുന്നത്. V12 എഞ്ചിനില്‍ വന്നെത്തുന്ന 760Li യുടെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കാഡില്ലാക്കിനെക്കാളും ഭാരക്കുറവിലാണ് ബിഎംഡബ്ല്യു 760Li ഒരുങ്ങിയിരിക്കുന്നത്.

സോണിയ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കാറുകളില്‍ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുള്ളത് ടാറ്റ സഫാരിയും റേഞ്ചര്‍ റോവര്‍ എസ്‌യുവിയുമാണ്. രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധി ഉപയോഗിക്കുന്നത് ബ്ലാക് റേഞ്ചര്‍ റോവറാണ്. തെരഞ്ഞെടുപ്പ് കാലത്ത് ആഢംബര എസ്‌യുവിയായ റേഞ്ചര്‍ റോവറില്‍ വന്നിറങ്ങുന്ന സോണിയ ഗാന്ധിക്ക് നേരെ ഏറെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. 48.73 ലക്ഷം രൂപ ആരംഭവിലയിലാണ് റേഞ്ചര്‍ റോവര്‍ നിര ഇന്ത്യയില്‍ എത്തുന്നത്.

അരുണ്‍ ജെയ്റ്റ്‌ലി

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ഗരാജില്‍ ശ്രദ്ധ നേടുന്നത് ആഢംബര എസ് യുവിയായ പോര്‍ഷെ കയനാണ്. 1.02 കോടി രൂപയാണ് കാറിന്റെ വില. മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഹോണ്ട അക്കോര്‍ഡ്, ടോയോട്ട ഫോര്‍ച്ച്യൂണര്‍ ഉള്‍പ്പെടുന്ന വലിയ താരനിരയാണ് അരുണ്‍ ജെയ്റ്റ്‌ലിക്ക് ഉള്ളത്.

രാജ് താക്കറെ

മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ്‍ സേനയുടെ സ്ഥാപകന്‍ രാജ് താക്കറെയുടെ കാറുകളും വാര്‍ത്താ തലക്കെട്ടുകള്‍ നിറയ്ക്കുന്നതില്‍ പിന്നിലല്ല. 1.29 കോടി രൂപ വില വരുന്ന ടോയോട്ട ലാന്‍ഡ് ക്രൂയിസറാണ് രാജ് താക്കറെയുടെ പ്രിയ വാഹനം. ഇതിന് പുറമെ, മെര്‍സിഡീസ് എസ്-ക്ലാസ്, ഔടി Q7 എന്നീ കാറുകളും രാജ് താക്കറെയുടെ നിരയിലുണ്ട്.

രാഹുല്‍ ഗാന്ധി

2014 ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധിയുടെ കാറും ദേശീയ ശ്രദ്ധ നേടുന്നത്. ആഢംബര കാറായ ടോയോട്ട ലാന്‍ഡ് ക്രൂയിസറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്ക് എതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ലാന്‍ഡ് ക്രൂയിസറിന് പുറമെ, ഹോണ്ട സിആര്‍-വി, ടാറ്റ സഫാരി, ഫോര്‍ച്ച്യൂണര്‍ കാറുകളും രാഹുല്‍ ഗാന്ധിയുടെ ഗരാജില്‍ നിലകൊള്ളുന്നു.

മമതാ ബാനര്‍ജി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദീദി എന്നറിയപ്പെടുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ലാളിത്യം കാറുകളിലും ഏറെ വ്യക്തമാണ്. മാരുതി സുസൂക്കി സെന്നാണ് മമതാ ബാനര്‍ജിയുടെ ഗരാജില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊമ്പന്‍. എന്നാല്‍ ഔദ്യോഗിക വാഹനങ്ങളുടെ പട്ടികയില്‍ ടോയോട്ട ഇന്നോവയാണ് മമതാ ബാനര്‍ജിയുടെ കൂട്ട്.

അരവിന്ദ് കേജരിവാള്‍

മുഖ്യമന്ത്രി പദമേറുന്നതിന് മുമ്പ് അരവിന്ദ് കേജരിവാളിന്റെ സഞ്ചാരം മാരുതി സുസൂക്കി വാഗണ്‍- R ലായിരുന്നു. എന്നാല്‍ ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാള്‍ ഇന്ന് ഉപയോഗിക്കുന്നത് ടോയോട്ട ഇന്നോവയാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കൗതുകം
English summary
Indian Politicians And Their Cars. Read in Malayalam.
Please Wait while comments are loading...

Latest Photos