ആശ്വസിക്കാം, മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് നിരക്കുകള്‍ കുറച്ചു; ഇനി നിരക്കുകള്‍ ഇങ്ങനെ

ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ചരക്ക് വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകളില്‍ കുറവ് രേഖപ്പെടുത്തും.

Written By:

രാജ്യത്തെ മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ കുറച്ചു. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതേറിറ്റി ഓഫ് ഇന്ത്യയാണ് ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ കുറച്ചതായി അറിയിപ്പ് നല്‍കിയത്.

2017-18 കാലയളവിലേക്കായി മാര്‍ച്ച് 28 ന് പ്രഖ്യാപിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകളെയാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതേറിറ്റി (IRDAI) വെട്ടിക്കുറച്ചിരിക്കുന്നത്.

2017 ഏപ്രില്‍ ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് പുതുക്കിയ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ ബാധകമാകുക.

ഇതോടെ, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ചരക്ക് വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകളില്‍ കുറവ് രേഖപ്പെടുത്തും.

പുതുക്കിയ നിരക്കിളവിന്റെ പശ്ചാത്തലത്തില്‍, മിഡ് സെഗ്മെന്റ് കാറുകളുടെ (1000 സിസി-1500 സിസി) ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് 3132 രൂപയില്‍ നിന്നും 2863 രൂപയായി കുറഞ്ഞു.

1500 സിസി ക്ക് മുകളിലുള്ള കാറുകളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക്, നേരത്തെയുണ്ടായിരുന്ന 8630 രൂപയില്‍ നിന്നും 7890 രൂപയായി കുറഞ്ഞിരിക്കുന്നു.

അതേസമയം, 1000 സിസി ക്ക് താഴെയുള്ള കാറുകളിന്മേലുള്ള പ്രീമിയം നിരക്കിള്‍ മാറ്റമില്ല.

മുമ്പ് നിശ്ചയിച്ചിരുന്ന 2055 രൂപ പ്രീമിയം നിരക്കാണ് ഇത്തരം കാറുകളില്‍ നിലനില്‍ക്കുന്നത്.

സമാനമായ വ്യവസ്ഥയാണ് ടൂവീലർ വാഹനങ്ങളിലും ഐആർഡിഎഐ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. 150 സിസിയും അതിന് മുകളിലുമുള്ള ടൂവീലറുകൾക്ക് ഇന്‍ഷൂറന്‍സ് നിരക്കിളവ് ബാധകമാണ്.

ട്രക്ക് വിഭാഗങ്ങളിലും ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കിളവ് ഗണ്യമായാണ് കുറഞ്ഞിരിക്കുന്നത്.

40000 കിലോഗ്രാമിന് മുകളില്‍ ഭാരം വഹിക്കുന്ന ചരക്ക്-പാസഞ്ചര്‍ വാഹനങ്ങളുടെ നിരക്ക് 33024 രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്.

മുമ്പ് ട്രക്കുകളുടെ ഇൻഷൂറൻസ് പ്രീമിയം നിരക്ക് 36120 രൂപയായാണ് നിശ്ചയിച്ചിരുന്നത്.

മാര്‍ച്ച് 28 ന് ഐആര്‍ഡിഎഐ പുറത്തിറക്കിയ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകളില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ചരക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്നത്.

ഇത് ഏറിയ തോതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഐആര്‍ഡിഎഐ നിരക്കുകള്‍ കുറച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

മുമ്പ് 15365 രൂപ മുതല്‍ 24708 രൂപ എന്ന ഇന്‍ഷൂറന്‍സ് നിരക്ക് പരിധി, മാര്‍ച്ച് 28 ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം 23047 രൂപ മുതല്‍ 37062 രൂപ പരിധിയായി വര്‍ധിച്ചിരുന്നു.

എന്നാല്‍ ഐആര്‍ഡിഎഐ യുടെ നിരക്കിളവിന്റെ പശ്ചാത്തലത്തില്‍, 21511-36120 രൂപ നിരക്ക് പരിധി 19667-33024 രൂപയായി കുറഞ്ഞിരിക്കുകയാണ്.

ഐആര്‍ഡിഎഐ യുടെ നിരക്ക് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ട്രക്കുടമകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം ആരംഭിച്ചിരുന്നു.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
IRDAI reduces third party insurance rates. Read in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK