2017 ലോക കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മിന്നിത്തിളങ്ങി ജാഗ്വാര്‍

ഓട്ടോ എക്‌സ്പ്രസില്‍ നിന്നുള്ള സ്റ്റീവ് ഫോളര്‍, മൈക്ക് റൂത്ത്‌ഫോര്‍ഡ് ഉള്‍പ്പെടെ 75 രാജ്യാന്തര ജൂറികളുടെ വോട്ടിന്മേലാണ് കാര്‍ പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.

Written By:

2017 ലോക കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിപണിയില്‍ എസ്‌യുവി മോഡലുകള്‍ പിടിമുറുക്കുന്നതിന്റെ സൂചന നല്‍കി കൊണ്ട്, ജാഗ്വാര്‍ എഫ്-പെയ്‌സ് 2017 വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി.

2017 ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍ വെച്ചാണ് ലോക കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2003 ന് ശേഷം ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് മോഡല്‍ ലോക കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്.

അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് ലക്ഷ്വറി കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് പെര്‍ഫോര്‍മന്‍സ് കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് ഡിസൈന്‍ കാര്‍ ഓഫ് ദി ഇയര്‍ എന്നി ഇനങ്ങളിലാണ് വിജയിതാക്കളെ കണ്ടെത്തിയത്.

ഫെര്‍ഫോര്‍മന്‍സ് കാര്‍, ഡിസൈന്‍ കാര്‍ വിഭാഗങ്ങളില്‍ യഥാക്രമം മക്ലാരന്‍ 570 എസ്, ജാഗ്വാര്‍ എഫ്-പെയ്‌സ് മോഡലുകള്‍ പുരസ്‌കാരം നേടി ബ്രിട്ടീഷ് മുന്നേറ്റം വെളിപ്പെടുത്തി.

ഓട്ടോ എക്‌സ്പ്രസില്‍ നിന്നുള്ള സ്റ്റീവ് ഫോളര്‍, മൈക്ക് റൂത്ത്‌ഫോര്‍ഡ് ഉള്‍പ്പെടെ 75 രാജ്യാന്തര ജൂറികളുടെ വോട്ടിന്മേലാണ് കാര്‍ പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.

2017 ലോക കാർ പുരസ്കാര ജേതാക്കൾ ഇവർ-

  • വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍: ജാഗ്വാര്‍ എഫ്-പെയ്‌സ്

ജാഗ്വാറിന്റെ ആദ്യ എസ്‌യുവി ചുവട് വെയ്പ് തന്നെ ഇവിടെ വിജയം കൈയ്യടക്കിയിരിക്കുകയാണ്. 

എസ്‌യുവി മാര്‍ക്കറ്റിലെ ഐക്കോണിക് പ്രീമിയം നിര്‍മ്മാതാക്കളുടെ മോഡലുകളെ കടത്തി വെട്ടിയാണ് ജാഗ്വാര്‍ എഫ്-പെയ്‌സ് വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിരിക്കുന്നത്.

ജാഗ്വാറിന്റെ സ്വതസിദ്ധമായ ഡിസൈന്‍ തത്വത്തിനെ എസ് യുവിയിലേക്ക് ഉള്‍ക്കൊണ്ടതാണ് എഫ്-പെയ്‌സ്. 

ഒറ്റനോടത്തില്‍ തന്നെ ശ്രദ്ധ പിടിച്ച് പറ്റുന്ന ജാഗ്വാര്‍ എഫ്-പെയ്‌സ്, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും സ്വന്തമാക്കി.

  • വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍: ബിഎംഡബ്ല്യു i3

വിപണിയില്‍ അവതരിച്ചിട്ട് മൂന്നാം വര്‍ഷം പിന്നിടുമ്പോഴും ബിഎംഡബ്ല്യു i3 തന്നെയാണ് ഏവരും ആഗ്രഹിക്കുന്ന അര്‍ബന്‍ കാര്‍ മോഡല്‍.

സൂപ്പര്‍ കൂള്‍ ഇന്റീരിയറും, ഇലക്ട്രിക് എഞ്ചിനും, ഭാവിയെ മുന്‍നിര്‍ത്തിയുള്ള സ്‌പെയ്‌സ് എയ്ജ് എക്സ്റ്റീരിയര്‍ ഡിസൈനുമെല്ലാം ബിഎംഡബ്ല്യു i3 യെ എതിരാളികള്‍ക്ക് മുന്നില്‍ വേറിട്ട് നിര്‍ത്തുന്നു.

2016 ല്‍ ബിഎംഡബ്ല്യു നടത്തിയ അപ്‌ഡേഷന്‍, i3 മോഡലിന്റെ പുതുമ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായി.

ദീര്‍ഘദൂര പരിധിയ്ക്കായുള്ള 94 Ah ബാറ്ററിയാണ് ബിഎംഡബ്ല്യു i3 യുടെ ഹൈലൈറ്റ്.

 

സിംഗിള്‍ ചാര്‍ജ്ജില്‍ ബിഎംഡബ്ല്യു i3 സഞ്ചരിക്കുക 195 മൈല്‍ പരിധിയാണ്. ശ്രേണിയിൽ ഏറ്റവും മികച്ച പ്രകടനമാണ് ബിഎംഡബ്ല്യു i3 കാഴ്ച വെക്കുന്നത്.

  • വേള്‍ഡ് ലക്ഷ്വറി കാര്‍ ഓഫ് ദി ഇയര്‍: മെര്‍സീഡിസ്-ഇ-ക്ലാസ്

മുമ്പ് കൈവിട്ട് പോയ കിരീടം തിരിച്ച് പിടിക്കുകയായിരുന്നു ഇ ക്ലാസിലൂടെ മെര്‍സീഡിസ്.

2010 ല്‍ മെര്‍സീഡിസ് ഇ ക്ലാസിന്റെ ഓട്ടം റണ്ണര്‍ അപ്പില്‍ ഒതുങ്ങിയപ്പോള്‍, ഇത്തവണ ഇ ക്ലാസിലൂടെ തന്നെ പുരസ്‌കാരം കൈയെത്തി പിടിക്കുകയാണ് മെര്‍സീഡിസ്.

2016 ലാണ് മെര്‍സീഡിസിന്റെ അപ്ഡേറ്റഡ് ഇ-ക്ലാസ് വേർഷൻ രാജ്യാന്തര വിപണിയില്‍ സാന്നിധ്യമറിയിച്ചത്. 

പ്രീമിയം ഫിനിഷിംഗും മെർസീഡിസിന്റെ ബ്രാന്ഡിംഗും ഒത്ത് ചേർന്നെത്തിയ പുത്തൻ ഇ ക്ലാസും വിപണിയിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റി.

ലക്ഷ്വറി വിഭാഗത്തില്‍ മെർസീഡിസ് ഇ ക്ലാസ്, എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പുരസ്‌കാരം നേടിയത്.

  • വേള്‍ഡ് പെര്‍ഫോര്‍മന്‍സ് കാര്‍ ഓഫ് ദി ഇയര്‍: പോര്‍ഷ 718 ബോക്‌സ്റ്റര്‍/കെയ്മാന്‍

ഫോര്‍ സിലിണ്ടറിലേക്കുള്ള പോര്‍ഷയുടെ ചുവട് മാറ്റം 718 ബോക്‌സ്റ്റര്‍, കെയ്മാന്‍ മോഡലുകളുടെ വിജയത്തില്‍ നിര്‍ണായകമായി.

ഇത് അഞ്ചാം തവണയാണ് പെര്‍ഫോര്‍മന്‍സ് കാറ്റഗറിയില്‍ പോര്‍ഷ തങ്ങളുടെ ആധിപത്യം വ്യക്തമാക്കുന്നത്.

  • വേള്‍ഡ് ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍: ടോയോട്ട പ്രിയുസ് പ്രൈം

2017 വേള്‍ഡ് ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിരിക്കുന്നത് ടോയോട്ടയുടെ പ്രിയുസ് പ്രൈമാണ്.

ഇത് രണ്ടാം തവണയാണ് വേൾഡ് ഗ്രീന്‍ കാര്‍ അവാര്‍ഡ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കൈയ്യടക്കുന്നത്.

2016 ല്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ മിറായിയാണ് വേൾഡ് ഗ്രീന്‍ കാര്‍ അവാര്‍ഡ് സ്വന്തമാക്കിയത്.

  • വേള്‍ഡ് ഡിസൈന്‍ കാര്‍ ഓഫ് ദി ഇയര്‍: ജാഗ്വാര്‍ എഫ്-പെയ്‌സ്

പുതുതായി എസ് യുവി രംഗത്തേക്ക് കടന്ന് വന്ന ജാഗ്വാറിന് ലഭിച്ച ഡബിള്‍ ബോണസാണ് വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം.

ഇത് രണ്ടാം തവണയാണ് വേൾഡ് കാർ ഒാഫ് ദി ഇയർ പുരസ്കാരം ജാഗ്വാറിനെ തേടിയെത്തിയിരിക്കുന്നത്.

2013 ല്‍ ജാഗ്വാറിന്റെ എഫ്-ടൈപ് ലോക ഡിസൈൻ പുരസ്കാരം കൈയ്യടക്കുകയായിരുന്നു.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Friday, April 14, 2017, 7:28 [IST]
English summary
2017 World Car Awards announced. Read in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK