വരവിന് മുമ്പെ, കിയ സ്റ്റോണിക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

Written By:

സബ്‌കോമ്പാക്ട് എസ്‌യുവി കിയ സ്റ്റോണിക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. ഹ്യുണ്ടായിക്ക് കീഴിലുള്ള കിയ, സബ്‌കോമ്പാക്ട് എസ്‌യുവി സ്റ്റോണിക്കിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ ഇത് വരെയും വെളിപ്പെടുത്തിയിരുന്നില്ല.

സ്‌റ്റോണിക്കിന്റെ രാജ്യാന്തര വരവിന് മുമ്പെ, സ്പാനിഷ് മാധ്യമങ്ങളാണ് കാറിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ആംസ്റ്റര്‍ഡാമില്‍ വെച്ചാണ് സ്‌റ്റോണിക്കിനെ കിയ ഔദ്യോഗികമായി അവതരിപ്പിക്കുക. 

കഴിഞ്ഞയാഴ്ചയാണ് സ്റ്റോണിക്കിന്റെ ഔദ്യോഗിക അവതരണം സംബന്ധിച്ച വിവരങ്ങള്‍ കിയ അറിയിച്ചതും.

ഹ്യുണ്ടായി കാറുകളിലെ ഡിസൈന്‍ തത്വമാണ് സ്‌റ്റോണിക്കില്‍ കിയ പിന്തുടര്‍ന്നിരിക്കുന്നതെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 

കരുത്തേകിയ ഫെന്‍ഡറുകളും, 'ചെത്തി ഒതുക്കിയ' A-, C-പില്ലറുകളും, സ്പോര്‍ടി റിയര്‍ എന്‍ഡും സ്റ്റോണിക്കിനെ സബ്കോമ്പാക്ട് എസ്‌യുവിയുടെ പരിധിയില്‍ നിന്നും പുറത്ത് കൊണ്ട് വരുന്നു.

ഹ്യുണ്ടായി-കിയ മോഡലുകളിലെ സമകാലിക എസ്‌യുവി മുഖം സ്റ്റോണിക്ക് കൈവരിക്കുന്നുണ്ടെങ്കിലും, ക്രോസോവര്‍ ടാഗിന് അനുയോജ്യമായ ഘടനയിലാണ് സ്റ്റോണിക് കാണപ്പെടുന്നത്.

ആദ്യ കാഴ്ചയില്‍ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന സബ്‌കോമ്പാക്ട് എസ്‌യുവി കോണയുമായി കിയ സ്‌റ്റോണിക്ക് സാമ്യത പുലര്‍ത്തുന്നു. 

വിവിധ കളര്‍ റൂഫുകളോട് കൂടിയ ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീം, എക്‌സ്റ്റീരിയര്‍ മിറര്‍ ക്യാപ് എന്നിങ്ങനെ ഒരുപിടി കസ്റ്റം ഓപ്ഷനുകള്‍ സ്റ്റോണിക്കിൽ കിയ ലഭ്യമാക്കും.

ബ്ലാക് തീമില്‍ നല്‍കിയ ഇന്റീരിയറാണ് സ്റ്റോണിക്കില്‍ ഇടംപിടിച്ചിരിക്കുന്നത്. ഗ്രെയ് നിറത്തിലുള്ള ഡാഷ്ബോര്‍ഡും, സെന്‍ട്രല്‍ കണ്‍സോളിലെ ഓറഞ്ച് ആക്സെന്റും ശ്രദ്ധ നേടുമെന്നുറപ്പാണ്. സ്റ്റോണിക്കില്‍ ഇന്റീരിയര്‍ കസ്റ്റമൈസേഷനും കിയ അവസരം നല്‍കുമെന്ന സൂചനയുണ്ട്.

ഹ്യുണ്ടായി കോണയ്ക്ക് സമാനമായി ഫോര്‍-വീല്‍ ഡ്രൈവിലാകും സ്‌റ്റോണിക്കും അവതരിക്കുക. 

145 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എഞ്ചിനും, 173 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനും സ്‌റ്റോണിക്കില്‍ ഇടംപിടിച്ചേക്കാം. 

അമേരിക്കന്‍ വിപണിയ്ക്ക് പുറത്ത്, 1.0 ലിറ്റര്‍ T-GDI ടര്‍ബ്ബോചാര്‍ജ്ഡ് ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിൻ, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളും സ്‌റ്റോണിക്കിന് ലഭിക്കാൻ സാധ്യതയുണ്ട്.

കൂടുതല്‍... #കിയ
English summary
Kia Stonic Images Leaked Ahead Of Official Debut. Read in Malayalam.
Please Wait while comments are loading...

Latest Photos