സ്‌റ്റോണിക്കിന്റെ വരവറിയിച്ച് കിയ — ഇന്ത്യന്‍ ചുവട്‌വെയ്പും ഉടനെന്ന് സൂചന

Written By:

കിയ സ്‌റ്റോണിക്കിലാണ് രാജ്യാന്തര വിപണി ഉറ്റുനോക്കുന്നത്. സബ്‌കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ പുതിയ തരംഗം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റോണിക്കിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ കിയ പുറത്ത് വിട്ടു.

2017 ന്റെ അവസാനത്തോടെ കിയ സ്‌റ്റോണിക് രാജ്യാന്തര വിപണികളില്‍ സാന്നിധ്യമറിയിക്കും. കിയയുടെ ഇന്ത്യന്‍ ചുവട് വെയ്പില്‍ സ്‌റ്റോണിക്കും പങ്ക് ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മറ്റ് കിയ മോഡലുകള്‍ക്ക് സമാനമായ ഫ്രണ്ട് ഗ്രില്ലും, ഹെഡ്‌ലാമ്പുകളുമാണ് സ്റ്റോണിക്കിലും കിയ നല്‍കിയിരിക്കുന്നതെന്ന് ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തുന്നു. 

കിയയുടെ നിലവിലെ ഡിസൈന്‍ തത്വങ്ങള്‍ പാലിച്ചാണ് സബ് കോമ്പാക്ട് എസ്‌യുവി സ്‌റ്റോണിക്കും ഒരുങ്ങിയിരിക്കുന്നത്.

കരുത്തേകിയ ഫെന്‍ഡറുകളും, 'ചെത്തി ഒതുക്കിയ' A-, C-പില്ലറുകളും, സ്‌പോര്‍ടി റിയര്‍ എന്‍ഡും സ്റ്റോണിക്കിനെ സബ്‌കോമ്പാക്ട് എസ്‌യുവിയുടെ പരിധിയില്‍ നിന്നും പുറത്ത് കൊണ്ട് വരുന്നു. 

ഹ്യുണ്ടായി-കിയ മോഡലുകളിലെ സമകാലിക എസ്‌യുവി മുഖം സ്‌റ്റോണിക്ക് കൈവരിക്കുന്നുണ്ടെങ്കിലും, ക്രോസോവര്‍ ടാഗിന് അനുയോജ്യമായ ഘടനയിലാണ് സ്‌റ്റോണിക് കാണപ്പെടുന്നത്.

കിയയ്‌ക്കൊപ്പമുള്ള സ്റ്റോണിക്കിന്റെ ഇന്ത്യന്‍ ചുവട് വെയ്പില്‍ മാരുതി വിതാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര ടിയുവി 300 മോഡലുകളാണ് എതിരാളികള്‍. 

ടാറ്റയില്‍ നിന്നും വിപണിയിൽ എത്താനിരിക്കുന്ന കോമ്പാക്ട് എസ് യുവി നെക്‌സോണാണ് സ്‌റ്റോണിക്കിന് വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു താരം.

ബ്ലാക് തീമില്‍ നല്‍കിയ ഇന്റീരിയറാണ് സ്‌റ്റോണിക്കില്‍ ഇടംപിടിച്ചിരിക്കുന്നത്. ഗ്രെയ് നിറത്തിലുള്ള ഡാഷ്‌ബോര്‍ഡും, സെന്‍ട്രല്‍ കണ്‍സോളിലെ ഓറഞ്ച് ആക്‌സെന്റും ശ്രദ്ധ നേടുമെന്നുറപ്പാണ്. സ്റ്റോണിക്കില്‍ ഇന്റീരിയര്‍ കസ്റ്റമൈസേഷനും കിയ അവസരം നല്‍കുമെന്ന സൂചനയുണ്ട്.

കസ്റ്റമൈസബിള്‍ സ്‌റ്റോണിക്കാണ് അവതരിപ്പിക്കുകയെന്ന് കിയ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, മോഡലില്‍ ഓപ്ഷനല്‍ വീലുകളും, ഡീക്കല്‍ പാക്കുകളും, വിവിധ കളര്‍ ഓപ്ഷനുകളിലുള്ള ഇന്റീരിയര്‍ പാക്കേജും കമ്പനി നല്‍കാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ വരവില്‍ പെട്രോള്‍-ഡീസല്‍ വേര്‍ഷനുകളില്‍ സ്‌റ്റോണിക്കിനെ കിയ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, മാനുവല്‍-ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും മോഡലുകളില്‍ കിയ ലഭ്യമാക്കുമെന്നും സൂചനയുണ്ട്.

കൂടുതല്‍... #കിയ
English summary
Kia Previews Stonic Compact SUV; Could Make Its Way To India. Read in Malayalam.
Please Wait while comments are loading...

Latest Photos