പാര്‍ക്കിംഗ്; അപ്പോളോ ടയേര്‍സിന്റെ ഒരു ഏക്കര്‍ ഭൂമി കൊച്ചി മെട്രോ ഏറ്റെടുത്തു

Written By:

അപ്പോളോ ടയര്‍സിന്റെ കൈവശമുണ്ടായിരുന്ന കളമശ്ശേരിയിലെ ഒരു ഏക്കറോളം ഭൂമി കൊച്ചി മെട്രോ റെയില്‍ അധികൃതരും റവന്യു ഉദ്യോഗസ്ഥരും ഏറ്റെടുത്തു. കളമശ്ശേരി മെട്രോ സ്‌റ്റേഷന് പാര്‍ക്കിംഗ് സൗകര്യം ഒരുക്കാനാണ് അപ്പോള ടയര്‍സിന്റെ ഭൂമി ഏറ്റെടുത്തത്.

മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വില നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പിന്നാലെയാണ് പുതിയ നടപടി.

1962 ല്‍ സ്ഥാപനത്തിനായി ഭൂമി വിട്ട് നല്‍കിയപ്പോള്‍ ലഭിച്ച അതേ തുക മാത്രം തിരിച്ച് അടച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച ഉത്തരവിടുകയായിരുന്നു.

ഏറ്റെടുത്ത ഭൂമിയില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കാനായുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

2013-14 വര്‍ഷത്തില്‍ കൊച്ചി മെട്രോ സ്‌റ്റേഷനും പാര്‍ക്കിംഗ് യാര്‍ഡുകള്‍ക്കുമായി ഏറ്റെടുക്കേണ്ട 62 ഏക്കര്‍ ഭൂമിയ്ക്കായി നടപടികള്‍ ആരംഭിച്ചിരുന്നു.

ഏറ്റെടുക്കുന്ന ഭൂമിയുടെ വിപണി വിലയ്ക്ക് ഒത്ത നഷ്ടപരിഹാര തുക ആവശ്യപ്പെട്ട അപ്പോള ടയേര്‍സിന്, 46.33 ലക്ഷം രൂപ നല്‍കാന്‍ ഡിസ്ട്രിക്ട് ലെവല്‍ പര്‍ച്ചേസ് കമ്മിറ്റി 2014 ല്‍ തീരുമാനിക്കുകയായിരുന്നു.

പിന്നീട്, സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി ഇത് അംഗീകരിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരാണ് തങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കെഎംആര്‍എല്‍ ഇതിനെ എതിര്‍ത്തു.

തുടര്‍ന്നാണ് കെഎംആര്‍എല്ലിനെതിരെ അപ്പോളോ ടയേര്‍സ് 2016 ല്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിഷയത്തില്‍ ആവശ്യമായ തീരുമാനം സ്വീകരിക്കാന്‍ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ നിയോഗിക്കുകയായിരുന്നു.

English summary
KMRL acquires Apollo Tyres land in possession. Read in Malayalam.
Please Wait while comments are loading...

Latest Photos