ഇത് ലാന്‍ഡ്‌റോവറിന്റെ 'സര്‍പ്രൈസ്'; കാറുകൾക്ക് 50 ലക്ഷം രൂപ വരെ വില കുത്തനെ കുറച്ചു

രാജ്യാന്തര വിനിമയ നിരക്കില്‍ പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതാണ് എസ്‌യുവി മോഡലുകള്‍ക്ക് മേല്‍ ലാന്‍ഡ് റോവര്‍ ഇത്രമേല്‍ വില കുറവ് പ്രഖ്യാപിക്കാന്‍ കാരണം.

Written By:

മലിനീകരണ മാനദണ്ഡമായ ബിഎസ് IV നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിപണിയില്‍ വാഹന വില വര്‍ധിക്കുകയാണ്. 

ബിഎസ് III വാഹനങ്ങളിലൂടെ നേരിടുന്ന നഷ്ടം തിരിച്ച് പിടിക്കാനുള്ള നിര്‍മ്മാതാക്കളുടെ ശ്രമത്തിനിടെ ലാന്‍ഡ് റോവറിന്റെ വ്യത്യസ്ത നീക്കം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍, ഇന്ത്യയില്‍ തങ്ങളുടെ എസ്‌യുവി മോഡലുകളുടെ വില കുത്തനെ കുറച്ചതാണ് ഇതിന് കാരണം.

ഡിസ്‌കവറി സ്‌പോര്‍ട്, ഇവോഖ് എന്നീ മോഡലുകളിന്മേല്‍ യഥാക്രമം നാല് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയുമാണ് ലാന്‍ഡ് റോവര്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

ലാന്‍ഡ് റോവറിന്റെ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവികളാണ് ഡിസ്‌കവറി സ്‌പോര്‍ട്, ഇവോഖ് മോഡലുകള്‍.

എന്നാല്‍ ലാന്‍ഡ് റോവറിന്റെ 'സര്‍പ്രൈസ്' ഇവിടെ തീരുന്നില്ല. പൂര്‍ണമായും ഇറക്കുമതി ചെയ്ത ലാന്‍ഡ് റോവര്‍ മോഡലുകളുടെ വിലയിന്മേല്‍ ഒരുക്കിയ ഡിസ്‌കൗണ്ടാണ് ശരിക്കും അതിശയിപ്പിക്കുന്നത്.

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ റേഞ്ച് റോവര്‍ വോഗില്‍ ലാന്‍ഡ് റോവര്‍ ഒരുക്കിയിരിക്കുന്നത് 50 ലക്ഷം രൂപയുടെ വിലകിഴിവാണ്.

അതേസമയം, റേഞ്ച് റോവര്‍ സ്‌പോര്‍ടിനും അതിശയിപ്പിക്കുന്ന ഡിസ്‌കൗണ്ടാണ് ലാന്‍ഡ് റോവര്‍ നല്‍കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം, റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ വിലയിന്മേല്‍ ലാന്‍ഡ് റോവര്‍ 30 ലക്ഷം രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

രാജ്യാന്തര വിനിമയ നിരക്കില്‍ പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതാണ് എസ്‌യുവി മോഡലുകള്‍ക്ക് മേല്‍ ലാന്‍ഡ് റോവര്‍ ഇത്രമേല്‍ വില കുറവ് പ്രഖ്യാപിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഇതിന് പുറമെ, ആഢംബര എസ്‌യുവികളുടെ വില കുറവ് ജര്‍മ്മന്‍-സ്വീഡിഷ് എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ ലാന്‍ഡ് റോവറിന് അവസരം നൽകും.

ഒരുപിടി മോഡലുകള്‍ അടങ്ങുന്നതാണ് ലാന്‍ഡ് റോവറിന്റെ ഇന്ത്യന്‍ പോര്‍ട്ട്‌ഫോളിയോ.

റേഞ്ച് റോവര്‍, സിബിയു വേരിയന്റില്‍ ഉള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട് എന്നീ മോഡലുകള്‍ ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയതാണ്.

അതേസമയം, പുതിയ ഡിസ്‌കവറി സ്‌പോര്‍ടും, 2017 റേഞ്ച് റോവര്‍ ഇവോഖും ഇന്ത്യയില്‍ വെച്ച് തന്നെയാണ് ലാന്‍ഡ് റോവര്‍ അസംബിള്‍ ചെയ്ത് ഒരുക്കുന്നത്.

ഇന്ത്യയിലെ ആഢംബര എസ്‌യുവി ശ്രേണിയിലേക്ക് ചുവട് ഉറപ്പിക്കാനാണ് ലാന്‍ഡ് റോവര്‍ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി ലാന്‍ഡ് റോവറില്‍ നിന്നുള്ള വെലാര്‍ എസ് യുവി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കും.

ഇവോഖ്, സ്‌പോര്‍ട് മോഡലുകള്‍ക്ക് ഇടയിലാകും വെലാറിന് ലാന്‍ഡ് റോവര്‍ സ്ഥാനം നല്‍കുക.

റേഞ്ചര്‍ റോവര്‍ കുടുംബത്തില്‍ നിന്നുമുള്ള നാലാം ഉത്പന്നമാകും വെലാര്‍.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Tuesday, April 18, 2017, 13:17 [IST]
English summary
Huge discounts on Land Rover SUV models in India. Read in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK