വിപണി കീഴടക്കുമോ സ്‌കോര്‍പിയോ; 2017 അഡ്വഞ്ചര്‍ എഡിഷന്‍ അവതരിച്ചു

Written By:

കാത്തിരിപ്പിന് ഒടുവില്‍ മഹീന്ദ്ര സ്‌കോര്‍പിയോ അഡ്വഞ്ചര്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിച്ചു. കഴിഞ്ഞ വര്‍ഷം വന്നെത്തിയോ സ്‌കോര്‍പിയോയുടെ പിന്‍തുടര്‍ച്ചയാണ് അഡ്വഞ്ചര്‍ എഡിഷനിലും മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

വിപണിയില്‍ അവതരിച്ചതിന് പിന്നാലെ വന്‍പ്രചാരം നേടിയ അത്യപൂര്‍വം മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ. ഫോര്‍ വീല്‍ ഡ്രൈവ് എസ്‌യുവി ശ്രേണിയിലേക്ക് മഹീന്ദ്ര അവതരിപ്പിച്ച സ്‌കോര്‍പിയോ തികവും മികവുമാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

പക്ഷെ, ശ്രേണയില്‍ കൈയ്യടക്കിയ ആധിപത്യം നിലനിര്‍ത്താന്‍ സ്‌കോര്‍പിയോയ്ക്ക് സാധിക്കാതെ വന്നത് മഹീന്ദ്രയ്ക്ക് വന്‍ തിരിച്ചടി നല്‍കി. 

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, റെനോ ഡസ്റ്റര്‍ എന്നിവരുടെ കടന്ന് കയറ്റത്തില്‍ സ്‌കോര്‍പിയോ പിന്തള്ളപ്പെട്ടു എന്നതും ഒരു യാഥാര്‍ത്ഥ്യം.

പക്ഷെ, വിട്ട് കൊടുക്കാന്‍ മഹീന്ദ്ര ഇപ്പോഴും തയ്യാറല്ല. ഫോര്‍ വീല്‍ എസ്‌യുവി ശ്രേണയിലേക്കുള്ള തിരിച്ച് വരവ് ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ സ്‌കോര്‍പിയോ അഡ്വഞ്ചര്‍ എഡിഷനെ മഹീന്ദ്ര അണിനിരത്തിയിട്ടുള്ളത്.

ലിമിറ്റഡ് എഡിഷനില്‍ എത്തുന്ന സ്‌കോര്‍പിയോ അഡ്വഞ്ചറിനെ ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളത്. 13.10 ലക്ഷം രൂപയും, 14.20 ലക്ഷം രൂപയുമാണ് യഥാക്രമം ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍ക്ക് വില (ദില്ലി എക്‌സ് ഷോറൂം വില).

നിലവില്‍ സ്‌കോര്‍പിയോയുടെ ടോപ് എന്‍ഡായ S10 മോഡലിനെക്കാളും 40000 രൂപയുടെ വില വര്‍ധനവിലാണ് പുത്തന്‍ സ്‌കോര്‍പിയോയുടെ വില ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയം.

120 bhp കരുത്തും, 280 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് m-Hawk ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ അഡ്വഞ്ചര്‍ വന്നെത്തുന്നത്. 

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്‌കോര്‍പിയോ അഡ്വഞ്ചര്‍ വേരിയന്റുകളില്‍ മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്.

ഡിസൈന്‍ മുഖത്തും ഒരല്‍പം മാറ്റങ്ങളോടെയാണ് അഡ്വഞ്ചര്‍ എഡിഷന്‍ സ്‌കോര്‍പിയോ വന്നെത്തുന്നത്. 

ഡ്യൂവല്‍ ടോണ്‍ പെയിന്റിംഗും, ഗ്രാഫിക്‌സും എടുത്തു പറയാവുന്നതാണ്. പുതുക്കിയ ഫ്രണ്ട്,റിയര്‍ ബമ്പറുകളും സ്‌പോര്‍ടി ലുക്കോട് കൂടിയ ക്ലാഡിംഗും ഡിസൈന്‍ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

സ്‌മോക്ക്ഡ് ടെയില്‍ ലാമ്പുകളും, ഒആര്‍വിഎമിലുള്ള ഇന്‍ഡിക്കേറ്ററുകളും, ഗണ്‍മെറ്റലില്‍ തീര്‍ന്ന 17 ഇഞ്ച് അലോയ് വീലുകളും അഡ്വഞ്ചര്‍ എഡിഷനിന്റെ ശ്രദ്ധാ കേന്ദ്രങ്ങളാണ്.

എക്‌സ്റ്റീരിയറിനൊപ്പം ഇന്റീരിയറിലും മഹീന്ദ്ര ഇത്തവണ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സീറ്റുകളില്‍ പുതിയ ഡ്യൂവല്‍ ടോണ്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഇന്‍ീരിയറിന് മാറ്റ് വര്‍ധിപ്പിക്കുന്നു. 

എന്തായാലും വിപണിയിലെ പഴയ പ്രതാപത്തിലേക്ക് അഡ്വഞ്ചര്‍ എഡിഷനിലൂടെ സ്‌കോര്‍പിയോയ്ക്കും മഹീന്ദ്രയ്ക്കും വരാന്‍ സാധിക്കുമോ എന്നത് നോക്കി കാണേണ്ടതാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Wednesday, April 5, 2017, 11:00 [IST]
English summary
Mahindra Scorpio Adventure Edition launched in India. Read in Malayalam.
Please Wait while comments are loading...

Latest Photos