വാക്ക് പാലിച്ച് മാരുതി; ഇടിയിലും കരുത്ത് കാട്ടി ബലെനോ ആര്‍എസ്

Written By:

വിപണിയില്‍ നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്ന ഓരോ മോഡലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് അപകടങ്ങളില്‍ അകപ്പെടുമ്പോഴാണ്. നിര്‍മാതാക്കള്‍ ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍ പാലിക്കാന്‍ മോഡലുകള്‍ക്ക് ശേഷിയുണ്ടോ എന്ന് വിപണി വിലയിരുത്തുന്നതും ദൗര്‍ഭാഗ്യകരമായ ഈ അപകടങ്ങള്‍ മുഖേനയാണ്.

ഇത്തരത്തില്‍ മാരുതി അവതരിപ്പിച്ച പുതിയ ബലെനോ ആര്‍എസാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ മാസമാണ് ബലെനോയുടെ കരുത്തുറ്റ വേര്‍ഷനായ ബലെനോ ആര്‍എസിനെ മാരുതി രംഗത്തിറക്കുന്നത്.

8.69 ലക്ഷം രൂപ വിലയിലാണ് (ദില്ലി എക്‌സ്‌ഷോറൂം വില) ബലെനോ ആർഎസ് വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്.

മാരുതിയുടെ പുതിയ ബലെനോ ആര്‍എസ് മോഡലിന്റെ ആദ്യ അപകടമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ആഴ്ച അവസാനത്തോടെ കേരളത്തില്‍ വെച്ചാണ് മാരുതിയുടെ ഈ മോഡൽ അപകടത്തില്‍ പെട്ടത്.

ഷോറൂമില്‍ നിന്നും പുറത്തിറക്കി ഏറെ ദിവസം കഴിയും മുമ്പാണ് മാരുതി ബലെനോ ആര്‍എസ് അപകടത്തില്‍ അകപ്പെട്ടിരിക്കുന്നതെന്ന് നമ്പർ പ്ലേറ്റുകൾ തന്നെ വ്യക്തമാക്കുന്നു.

വേഗതയിൽ വന്ന ബലെനോ ആര്‍എസിന് മുന്നിലേക്ക് നായ കുറുകെ ചാടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നായയെ രക്ഷിക്കാനായി ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനത്തിന്റെ നിയന്ത്രണം കൈവിട്ടിരുന്നു.

ബ്രേക്ക് ചവിട്ടിയതിന്റെ പശ്ചാത്തലത്തില്‍ എബിഎസ് പ്രവര്‍ത്തിച്ചു. എന്നാൽ നായയെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ കാറിനെ റോഡില്‍ നിന്നും വെട്ടിച്ച് പുറത്തെടുക്കുകയായിരുന്നൂവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.

പക്ഷെ, റോഡില്‍ നിന്നും വെട്ടിച്ച കാർ ഡിവൈഡറില്‍ ഇടിച്ചതിന് പിന്നാലെ തെറിച്ച് തലകീഴായി മറിഞ്ഞു. 

വേഗതയിൽ എത്തിയ ബലെനോ ആർഎസ്, ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞിട്ടും ഡ്രൈവര്‍ക്ക് സാരമായ പരുക്ക് ഏറ്റില്ല എന്നതും ശ്രദ്ധേയമാണ്.

ഡിവൈഡറുമായുള്ള ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്രണ്ട് ബമ്പര്‍ പൂര്‍ണമയാും തകര്‍ന്നു. ഇതിന് പുറമെ, ഫ്രണ്ട്, റിയര്‍ വിന്‍ഡ് സ്‌ക്രീനുകളും തകര്‍ന്നിട്ടുണ്ട്.

അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫ്രണ്ട് വീല്‍ ആക്‌സിലും, റിയര്‍ ടെയില്‍ ലൈറ്റും, റിയര്‍ ബമ്പറുമെല്ലാം തകര്‍ന്ന് നുറങ്ങിയിരിക്കുന്നതായി കാണാം.

എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം മറ്റൊന്നാണ്. വേഗതയില്‍ ഡിവൈഡറില്‍ വന്ന് ഇടിച്ച് തലകീഴായി മറിഞ്ഞ ബലെനോ ആര്‍എസിന്റെ ക്യാബിന് പോറല് പോലും ഏറ്റിട്ടില്ല.

തങ്ങളുടെ മോഡലിൽ യാത്രക്കാര്‍ പൂര്‍ണ സുരക്ഷിതരായിരിക്കുമെന്ന് മാരുതി ബലെനോയുടെ അവതരണ വേളയിൽ വ്യക്തമാക്കിയിരുന്നു.

50 ശതമാനം മാര്‍ക്കറ്റ് ഷെയറോട് കൂടിയുള്ള മാരുതി, ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ്. 

മികച്ച് ഡ്രൈവിംഗ് ഫീച്ചേഴ്‌സിന് ഒപ്പം സുരക്ഷിതത്വവും എക്കാലവും മാരുതി മോഡലുകള്‍ ഉറപ്പ് വരുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുള്ളതാണ്.

ബലെനോ ആര്‍ എസില്‍ 100.5 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിനാണ് മാരുതി നല്‍കിയിട്ടുള്ളത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പവർപാക്ക് എഡിഷനായ ബലെനോ ആര്‍എസില്‍ മാരുതി നൽകിയിരിക്കുന്നത്.

വിപണിയിൽ ഇപ്പോൾ വിൽക്കപ്പെടുന്ന ബലെനോയെക്കാളും 60 കിലോഗ്രാം കൂടുതല്‍ ഭാരമാണ് ബലെനോ ആര്‍എസിനുള്ളത്.

അതേസമയം, 2017 മാര്‍ച്ചിലെ കണക്ക് പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറെന്ന പട്ടം മുൻമോഡലായ മാരുതി ബലെനോ കൈയ്യടക്കിയതും ബലെനോ സിരീസിന്റെ നേട്ടമാണ്.

ഇത്രയും നാൾ പദവി അലങ്കരിച്ചിരുന്ന സ്വിഫ്റ്റിനെ പട്ടികയിൽ പിന്തള്ളിയാണ് ബലെനോ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയം. 

ശ്രേണി വാണിരുന്ന ഡിസൈര്‍, സ്വിഫ്റ്റ്, വാഗണ്‍ ആര്‍ സഹോദരങ്ങളെ പിന്തള്ളിയാണ് ബലെനോ 'ലൈംലൈറ്റില്‍' തെളിഞ്ഞിരിക്കുന്നത്. 

163.40 ശതമാനമെന്ന അതിശയിപ്പിക്കുന്ന വളര്‍ച്ചാനിരക്കാണ് ബലെനോ ഇന്ത്യൻ വിപണിയിൽ കാഴ്ച വച്ചിരിക്കുന്നത്. 

16426 യൂണിറ്റ് ബലെനോകളാണ് മാരുതി സുസൂക്കി കഴിഞ്ഞ മാസം മാത്രം വില്‍പന നടത്തിയത്. 

പ്രമീയം കോമ്പാക്ട് ഹാച്ച്ബാക്ക് ശ്രേണിയുടെ ചരിത്രത്തിലെ തന്നെ മികച്ച സംഖ്യയാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇതേ സ്ഥാനത്ത് മാരുതി വില്‍പന നടത്തിയത് 6236 ബലെനോകളെ മാത്രമായിരുന്നു. 

വിപണിയില്‍ എത്തിയതിന് പിന്നാലെ ആരാധകരെ സമ്പാദിച്ച ബലെനോ, കുറഞ്ഞ കാലഘട്ടത്തില്‍ തന്നെ ജനപ്രിയ പട്ടികയില്‍ ഇടം കണ്ടെത്തി.

Story first published: Monday, April 10, 2017, 16:11 [IST]
English summary
Kerala reports the first Maruti Baleno RS crash. Read in Malayalam.
Please Wait while comments are loading...

Latest Photos