കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

മുന്‍തലമുറയിലുള്ള എഞ്ചിന്‍ ലൈനപ്പിനെ തന്നെയാണ് പുത്തന്‍ മോഡലിലും മാരുതി അണിനിരത്തുന്നത്.

By Dijo Jackson

കാത്തിരിപ്പ് അവസാനിച്ചു. മാരുതി ഡിസൈര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. 5.45 ലക്ഷം രൂപ ആരംഭവിലയിലാണ് പുതുതലമുറ മാരുതി ഡിസൈര്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില). മാരുതി നിരയില്‍ ഏറെ പ്രശസ്തമായ ഡിസൈറിന്റെ മൂന്നാം തലമുറയാണ് ഇത്തവണ വന്നെത്തിയിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ ഇന്ത്യയില്‍ അവതരിച്ചു

പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ മാരുതി ഡിസൈര്‍ ഒരുങ്ങിയെത്തുന്നു. ബേസ് മോഡലുകൾ ഒഴികെ ബാക്കി മോഡലുകളിൽ എല്ലാം മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകൾ മാരുതി ലഭ്യമാക്കുന്നുണ്ട്. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് എന്നാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് മാരുതി നല്‍കുന്ന പേര്.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ ഇന്ത്യയില്‍ അവതരിച്ചു

2017 Maruti Dzire Petrol Price List

Variant Ex-Showroom Price (Delhi)
Lxi Rs 5.45 lakh
Vxi Rs 6.29 lakh
Vxi AGS Rs 6.76 lakh
Zxi Rs 7.05 lakh
Zxi AGS Rs 7.52 lakh
Zxi+ Rs 7.94 lakh
Zxi+ AGS Rs 8.41 lakh
കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ ഇന്ത്യയില്‍ അവതരിച്ചു

8.41 ലക്ഷം രൂപയാണ് 2017 മാരുതി ഡിസൈര്‍ പെട്രോള്‍ ടോപ് എന്‍ഡ് വേരിയന്റായ Zxi+ AGS ന്റെ വില. അതേസമയം, ഡീസല്‍ മോഡലില്‍ ടോപ് എന്‍ഡ് വേരിയന്റായ Zdi+ AGS നെ മാരുതി ലഭ്യമാക്കുന്നത് 9.41 ലക്ഷം രൂപയിലാണ്.

2017 Maruti Dzire Diesel Price List

Variant Ex-Showroom Price (Delhi)
Ldi Rs 6.45 lakh
Vdi Rs 7.29 lakh
Vdi AGS Rs 7.76 lakh
Zdi Rs 8.05 lakh
Zdi AGS Rs 8.52 lakh
Zdi+

Rs 8.94 lakh

Zdi+ AGS Rs 9.41 lakh
കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ ഇന്ത്യയില്‍ അവതരിച്ചു

മാരുതി ഡിസൈര്‍ ഫീച്ചര്‍

മുന്‍തലമുറയിലുള്ള എഞ്ചിന്‍ ലൈനപ്പിനെ തന്നെയാണ് പുത്തന്‍ മോഡലിലും മാരുതി അണിനിരത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുത്തന്‍ ഡിസൈര്‍ സാന്നിധ്യമറിയിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഡിസൈര്‍ ലഭ്യമാണ്. 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡിസൈറിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.

22 കിലോമീറ്ററാണ് പെട്രോള്‍ വേരിയന്റില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

73 bhp കരുത്തും 189 Nm torque ഉം പുറപ്പെടുവിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ മാരുതി ഉറപ്പ് നല്‍കുന്നത് 28.40 കിലോമീറ്ററെന്ന ഇന്ധനക്ഷമതയാണ്.

ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള കാറെന്ന ഖ്യാതി മാരുതി ഡിസൈര്‍ കൈയ്യടക്കിയിരിക്കുകയാണ്.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

മാരുതി ഡിസൈര്‍ ഡിസൈന്‍

സ്വിഫ്റ്റ് ബ്രാന്‍ഡിംഗ് കൈവെടിഞ്ഞെത്തിയ മാരുതി പക്ഷെ സ്വിഫ്റ്റിന്റെ മുഖമുദ്ര പൂര്‍ണമായും കൈവിട്ടിട്ടില്ല.

2017 ഡിസൈറിന്റെ ട്രാപസോയിഡല്‍ ഗ്രില്ലില്‍ ഹെക്‌സഗണല്‍ സ്ലാറ്റാണ് മാരുതി ഒരുക്കിയിരിക്കുന്നത്. ഒപ്പം, ക്രോം ലൈന്‍ ഫ്രെയിമിന്റെ പിന്തുണയും ഗ്രില്ലിന് ലഭിക്കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ എല്‍ഇഡി ഹെഡ്ലാമ്പുകളും, 15 ഇഞ്ച് അലോയ് വീലും, എല്‍ഇഡി ടെയില്‍ ലാമ്പുകളും ഡിസൈറിന്റെ ഡിസൈനില്‍ ഉള്‍പ്പെടുന്നു.

2017 സ്വിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍, കൂടുതല്‍ ചരിവില്‍ ഒരുങ്ങിയിട്ടുള്ള A-piller, റൂഫ് ലൈനിന്റെ ഉയരം കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

റിയര്‍ എന്‍ഡിലേക്ക് വരുമ്പോള്‍, ഇത്തവണ സ്വിഫ്റ്റില്‍ ബൂട്ട് ഒരുക്കിയ മോഡലല്ല ഡിസൈറെന്ന് മാരുതി വ്യക്തമാക്കിയിരിക്കുകയാണ്.

14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ അല്ലെങ്കില്‍ 15 ഇഞ്ച് അലോയ് വീലുകളിലാണ് പുതിയ ഡിസൈര്‍ വന്നെത്തുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

പുതുക്കിയ ടെയില്‍ ലാമ്പ് ഡിസൈനും ഡിസൈറില്‍ ഏറെ ശ്രദ്ധ നേടുന്നു. ടെയില്‍ ലാമ്പുകളില്‍ മാരുതി നല്‍കിയിരിക്കുന്ന എല്‍ഇഡി ഡിസൈനുകളെ തമ്മില്‍ ക്രോം ലൈനിംഗിലൂടെ മാരുതി ബന്ധിപ്പിക്കുന്നു.

പഴയ ഡിസൈറിനെ അപേക്ഷിച്ച് കൂടുതല്‍ ക്യാബിന്‍ സ്‌പെയ്‌സിലാണ് പുത്തന്‍ മോഡല്‍ അണിനിരക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

2017 ഡിസൈറില്‍ ഷൗള്‍ഡര്‍ റൂം 20 mm ആയി വര്‍ധിക്കുമ്പോള്‍, റിയര്‍ എന്‍ഡില്‍ ഇത് 30 mm ആയി വര്‍ധിക്കുന്നു. ഒപ്പം, മുന്‍മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ 55 mm കൂടുതല്‍ ലെഗ് റൂമും പുത്തന്‍ മോഡലില്‍ മാരുതി നല്‍കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

ലൈറ്റ് ബീജ് ഷെയ്ഡിലാണ് ഡിസൈര്‍ ക്യാബിന്‍ ഒരുങ്ങിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്ക് ഒപ്പമുള്ള വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, പിന്‍യാത്രക്കാര്‍ക്കായി നല്‍കിയ എസി വെന്റ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ക്യാബിനില്‍ ഇടം പിടിക്കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍, ചൈല്‍ഡ് സീറ്റുകള്‍ക്കായുള്ള ISOFIX ആങ്കറുകള്‍, ഇബിഡിയോട് കൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനില്‍ നിലകൊള്ളുന്നു.

കാത്തിരിപ്പ് അവസാനിച്ചു; 2017 മാരുതി ഡിസൈര്‍ വിപണിയിൽ എത്തി

ഓക്‌സ്ഫര്‍ഡ് ബ്ലു, ഷേര്‍വുഡ് ബ്രൗണ്‍, ഗാലന്റ് റെഡ്, മാഗ്മ ഗ്രെയ്, സില്‍ക്കി സില്‍വര്‍, പേള്‍ ആര്‍ക്ടിക് വൈറ്റ് എന്നീ ആറ് കളര്‍ ഓപ്ഷനുകളിലാണ് 2017 മാരുതി ഡിസൈര്‍ സാന്നിധ്യമറിയിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #new launches #flashback 2017
English summary
Maruti Dzire Launched In India; Prices Start At Rs 5.45 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X