നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്....

നിരത്തിലെ താരമാകാൻ മാരുതി സുസുക്കി അർബൻ കോംപാക്ട് ക്രോസോവർ ഇഗ്നിസ് അവതരിച്ചു, പ്രാരംഭവില 4.59ലക്ഷം.

By Praseetha

മാരുതി സുസുക്കിയിൽ നിന്നുമുള്ള അർബൻ കോംപാക്ട് ക്രോസോവറായ ഇഗ്നിസ് വിപണിയിലവതരിച്ചു. ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ വിപണിയിലെത്തിയ ഇഗ്നിസിന് 4.59ലക്ഷം രൂപയാണ് ദില്ലി എക്സ്ഷോറൂം പ്രാരംഭ വില. മാരുതി നെക്സ വഴി നിരത്തിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമാണിത്.

നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്....

വിപണിപ്രവേശനത്തിന് മുന്നോടിയായി ഈ മാസം ആദ്യം തന്നെ ഇഗ്നിസിന്റെ ബുക്കിംഗുകൾ സ്വീകരിച്ചിരുന്നു. 11000രൂപ അഡ്വാൻസ് നൽകിയായിരുന്നു ബുക്കിംഗ് നടത്തിയിരുന്നത്. ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ പതിനൊന്ന് വേരിയന്റുകളിലായി ഒമ്പത് നിറങ്ങളിലാണ് ഇഗ്നിസ് ലഭ്യമാക്കിയിരിക്കുന്നത്.

നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്....

മാരുതിയുടെ ആദ്യ ക്രോസ്ഓവർ എന്ന ലേബലിൽ പുറത്തിറങ്ങിയിട്ടുള്ള ഇഗ്നിസിന് വിറ്റാരയ്ക്ക് ലഭിച്ച അതെ പ്രതികരണം തന്നെ നേടിയെടുക്കാൻ സാധിക്കുമെന്ന ഉറച്ചവിശ്വസത്തിലാണ് കമ്പനി. 4.5 ലക്ഷം മുതൽ 8 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ഇഗ്നിസ് നിർമാണ നിലവാരത്തിലും ഫീച്ചറുകളിലും മുന്നിട്ടുനിൽക്കുന്നൊരു വാഹനമായിരിക്കും.

നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്....

ബലേനോയുടെ അതേ പ്ലാറ്റ്ഫോമില്‍ നിർമാണം നടത്തിയിട്ടുള്ള ഇഗ്നിസിൽ എബിഎസ്, ഇബിഡി, എയർബാഗ്, ഹിൽ ഡിസന്റ് കൺട്രോൾ, റിവേഴ്സ് പാർക്കിങ് ക്യാമറ എന്നീ സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്.

നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്....

ഹർമെന്‍ മ്യൂസിക് സിസ്റ്റം ആദ്യമായി ഘടിപ്പിക്കുന്ന മാരുതി വാഹനം എന്നുള്ള പ്രത്യേകതയുമുണ്ട് ഇഗ്നിസിന്. സ്മാർട്ഫോൺ ഇന്റഗ്രേറ്റ് ചെയ്യാവുന്ന സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്....

1.2ലിറ്റർ പെട്രോൾ എൻജിൻ, 1.3ലിറ്റർ മൾട്ടി ജെറ്റ് ‍ഡീസൽ എൻജിൻ എന്നിവായണ് ഇഗ്നിസിന്റെ കരുത്ത്. 83 ബിഎച്ച്പിയും 113എൻഎം ടോർക്ക് ഉല്പാദിക്കാൻ കഴിവുള്ളതാണ് ഇതിലെ പെട്രോൾ എൻജിൻ. അതെസമയം ഡീസൽ എൻജിൻ 75ബിഎച്ച്പിയും 190എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്....

5 സ്പീഡ് മാനുവൽ ഗീയർബോക്സും കൂടാതെ 5 സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) അടക്കവുമാണ് ഇഗ്നിസ് വില്പനയ്ക്കെത്തിയിരിക്കുന്നത്.

നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്....

ഇഗ്നിസിന്റെ പെട്രോൾ വേരിയന്റ് ലിറ്ററിന് 20.89 കിലോമീറ്ററും ഡീസൽ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് വാഗ്ദാനം ചെയ്യുക എന്ന് കമ്പനി അവകാശപ്പെടുന്നു.

നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്....

നാലുമീറ്ററിൽ താഴെ നീളമുള്ള സബ്കോംപാക്റ്റ് വിഭാഗത്തിലേക്ക് എത്തിച്ചേർന്ന ഇഗ്നിസിന് മഹീന്ദ്ര കെയുവി100, പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ നെക്സൺ എന്നിവരായിരിക്കും മുഖ്യ എതിരാളികൾ.

മാരുതി ഇഗ്നിസ്-പെട്രോൾ വില

മാരുതി ഇഗ്നിസ്-പെട്രോൾ വില

  • സിഗ്മ: 4.59ലക്ഷം
  • ഡെൽറ്റ: 5.19ലക്ഷം
  • ഡെൽറ്റ എഎംടി: 5.74ലക്ഷം
  • സെറ്റ: 5.75ലക്ഷം
  • സെറ്റ എഎംടി: 6.30ലക്ഷം
  • ആൽഫ: 6.69ലക്ഷം
  • മാരുതി ഇഗ്നിസ്-ഡീസൽ വില

    മാരുതി ഇഗ്നിസ്-ഡീസൽ വില

    • ഡെൽറ്റ: 6.39ലക്ഷം
    • ഡെൽറ്റ എഎംടി: 6.94ലക്ഷം
    • സെറ്റ: 6.91ലക്ഷം
    • സെറ്റ എഎംടി: 7.46ലക്ഷം
    • ആൽഫ: 7.80ലക്ഷം
    • നിരത്തിൽ ശോഭിക്കാനെത്തി ഇഗ്നിസ്....

      ഹോണ്ട സിവിക് ടൈപ്പ് ആർ ബ്ലാക്ക് എഡിഷൻ പുറത്തിറങ്ങി

      ഒരു ലിറ്റർ എൻജിനിൽ കരുത്താർജ്ജിച്ച് ഡാറ്റ്സൻ റെഡി-ഗോ

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Ignis Launched In India; Launch Price + Photo Gallery
Story first published: Monday, January 16, 2017, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X