രണ്ടും കല്പിച്ച് മാരുതി; ക്വിഡിനെ കൊന്ന് കൊലവിളിക്കാൻ കില്ലർ വരവായി...

ഓൾട്ടോയെ തകർത്ത ക്വിഡിനെ വെറുതെവിടാനാകുമോ എത്തുന്നു ക്വിഡ് കില്ലർ ഹാച്ച്ബാക്കുമായി മാരുതി.

Written By:

ഓൾട്ടോയുടെ വില്പനയെ തകിടം മറിച്ച് മുന്നേറിയ റിനോ ക്വിഡിനെ എങ്ങനെയും തകർക്കുക എന്ന പ്രതികാരദാഹവുമായി മാരുതി പുതിയ ക്രോസോവർ ഹാച്ചാബാക്കുമായി എത്തുന്നു.

2018 ഓട്ടോഎക്സ്പോയിൽ അവതരണം നടത്തുക എന്ന ലക്ഷത്തോടെ അണിയറയിൽ തകൃതിയായുള്ള ഒരുക്കങ്ങളിലാണ് മാരുതിയുടെ ഈ പുത്തൻ ഹാച്ചബാക്ക്.

ഓൾട്ടോയ്ക്ക് മുകളിലായി സ്ഥാനം പിടിക്കുന്ന ഈ ക്രോസോവർ വാഹനം ഒരിക്കലും ഓൾട്ടോയ്ക്ക് ഒരു പകരക്കാരനായിരിക്കില്ല എന്നാണ് കമ്പനിയുടെ അറിയിപ്പ്.

2018 ഓടുകൂടി ക്വിഡുമായി കൊമ്പുകോർക്കുന്നതിന് ഈ വാഹനത്തെ വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി.

പുതിയ ക്രോസോവറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടില്ലെങ്കിലും ഓൾട്ടോയ്ക്ക് കരുത്തേകുന്ന 800സിസി, 1.0ലിറ്റർ എൻജിൻ തന്നെയായിരിക്കും കരുത്തുപകരാൻ ഉപയോഗിക്കുക.

റിനോ ക്വിഡിന് കടുത്ത വെല്ലുവിളിയാവുക എന്ന ഉദ്ദേശത്തോടെ ഇറക്കുന്ന ഈ വാഹനത്തിനും അതെ എസ്‌യുവി ലുക്കുള്ള ഡിസൈൻ തന്നെയായിരിക്കും പകർന്നു നൽകുക.

മാരുതിയിൽ നിന്നുമുള്ള പുതിയ ക്വിഡ് ഫൈറ്റർ നിരത്തിലെത്താൻ വെറും ഒരു വർഷത്തെ ഇടവേള മാത്രമാണുള്ളത്. അതിനുമുൻപായി ന്യൂജെൻ സ്വിഫ്റ്റുമായി ഷോറൂമുകളിൽ എത്തിച്ചേരുമെന്നുള്ള നിഗമനത്തിലാണ് മാരുതി.

ഇന്ത്യൻ നിരത്ത് കീഴടക്കാനൊരുങ്ങി എത്തുന്ന 2017 മാരുതി സ്വിഫ്റ്റ് എക്സ്ക്ലൂസീവ് ഇമേജുകൾ...

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
English summary
No Kwidding — Maruti Set To Reveal New Hatchback At 2018 Auto Expo
Please Wait while comments are loading...

Latest Photos