പ്രതീക്ഷയോടെ മാരുതി; മുഖം മിനുക്കി ആള്‍ട്ടോ K10 Plus വിപണിയില്‍

Written By:

ഇന്ത്യന്‍ ജനതയുടെ പ്രിയ ബ്രാന്‍ഡേതെന്ന ചോദ്യത്തിന് എന്നും ഒരു ഉത്തരം മാത്രമാണ് ലഭിക്കാറുള്ളത്. അത് മാരുതി സുസൂക്കി എന്ന് മാത്രമാണ്. ഇന്ത്യന്‍ തുടിപ്പ് അറിഞ്ഞ് മാരുതി സുസൂക്കി ഒരുക്കുന്ന ഓരോ മോഡലും വിപണിയില്‍ ഓരോ വിജയാധ്യയങ്ങളാണ് കുറിച്ചിട്ടുള്ളത്.

മാരുതി 800, മാരുതി എസ്റ്റീം, മാരുതി സെന്‍ എന്നിങ്ങനെ നീളുന്ന മാരുതി സുസൂക്കിയുടെ ആധിപത്യത്തില്‍ എതിരാളികള്‍ എന്നും കാഴ്ചക്കാര്‍ക്ക് സമമായിരുന്നു. ഇന്ത്യന്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് മാരുതി സുസൂക്കി എന്നും മോഡലുകളെ അണിയിച്ചൊരുക്കിയിട്ടുള്ളത്.

അതിനാല്‍ തന്നെയാണ് മാരുതി സുസൂക്കി എന്ന പേര് ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ളതും.

ഇപ്പോള്‍ ഇതാ അതേ ജനതയെ ലക്ഷ്യം വെച്ച് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് ആള്‍ട്ടോ K10 ന്റെ അപ്‌ഡേറ്റഡ് വേര്‍ഷനെ പുറത്തിറക്കിയിരിക്കുകയാണ്.

അപ്‌ഡേറ്റഡ് വേര്‍ഷനായ ആള്‍ട്ടോ K10 Plus നെ 3.40 ലക്ഷം രൂപയ്ക്കാണ് മാരുതി വിപണിയില്‍ എത്തിച്ചിട്ടുള്ളത് (ദില്ലി എക്‌സ്‌ഷോറൂം വില).

ടോപ് എന്‍ഡ് വേരിയന്റായ VXi യില്‍ മാത്രമാണ് ആള്‍ട്ടോ K10 Plus നെ മാരുതി അണിനിരത്തിയിട്ടുള്ളത്. എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ ഫീച്ചറുകളില്‍ ശ്രദ്ധ ചെലുത്തിയാണ് ആള്‍ട്ടോ K10 Plus അവതരിച്ചിരിക്കുന്നത്.

എക്സ്റ്റീരിയര്‍

ക്രോം ഫിനിഷിംഗോട് കൂടിയ ഫോഗ് ലാമ്പ് ഹൗസിംഗും, ഡോര്‍ മൗള്‍ഡിംഗും, ക്രോം ബെല്‍റ്റ് ലൈനുമെല്ലാം ആള്‍ട്ടോ K10 Plus ന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനിങ്ങിനെ എടുത്തു കാണിക്കുന്നു.

മാത്രമല്ല, ക്രോം വീല്‍ ആര്‍ച്ചസ്, പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ സ്‌പോയിലര്‍, ബോഡി കളറിന് അനുയോജ്യമായ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകളും K10 Plus ല്‍ മാരുതി ഒരുക്കിയിട്ടുണ്ട്.

ഇന്റീരിയര്‍

ഇന്റീരിയറിലും കാര്യമാത്രമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ മാരതി ഇത്തവണ ശ്രദ്ധിച്ചിട്ടുണ്ട്.

ഫ്രണ്ട് പവര്‍ വിന്‍ഡോസ്, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, പിയാനോ ഫിനിഷിങ്ങോട് കൂടിയ ഓഡിയോ കണ്‍സോള്‍ എന്നിവ ഉപഭോക്താവിന്റെ ശ്രദ്ധ തീര്‍ച്ചയായും പിടിച്ച് പറ്റും.

അതേസമയം, മുന്‍ മോഡലില്‍ ഉള്‍പ്പെടുത്തിയതിന് സമാനമായ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ K10 Plus ലും ഉള്ളത്.

ആള്‍ട്ടോ K10 ലേതില്‍ പോലെ 67 bhp കരുത്തും, 90 Nm torque ഉത്പാദിപ്പിക്കുന്നതാണ് ആള്‍ട്ടോ K10 Plus ന്റെ എഞ്ചിന്‍.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ എജിഎസ് (മാരുതി വിശേഷിപ്പിക്കുന്നത്) ഓപ്ഷനുകളില്‍ ആള്‍ട്ടോ K10 Plus ലഭ്യമാണ്.

എന്‍ട്രി ലെവല്‍ ശ്രേണിയില്‍ റെനോ ക്വിഡില്‍ നിന്നും ഇപ്പോള്‍ മാരുതി നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ പുതിയ ആള്‍ട്ടോ K10 Plus നു സാധിക്കുമെന്ന വിശ്വാസത്തിലാണ് കമ്പനി.

രാജ്യത്ത് ഏറ്റവും ഹിറ്റായ ആള്‍ട്ടോ സിരീസിന്റെ മുഖമുദ്രയില്‍ മാറ്റം വരുത്തുക കൂടിയാണ് ആള്‍ട്ടോ K10 Plus ലൂടെ മാരുതി സുസൂക്കി ലക്ഷ്യമിടുന്നത്.

Story first published: Friday, March 24, 2017, 17:11 [IST]
English summary
Maruti Suzuki Alto K10 Plus lauched in India in Malayalam.
Please Wait while comments are loading...

Latest Photos