മിനുങ്ങിയെത്തി എർടിഗ; വില 7.85ലക്ഷം

Written By:

ഇന്ത്യൻ കാർ നിർമാതാക്കളിൽ മുൻനിരയിലുള്ള മാരുതി സുസുക്കി തങ്ങളുടെ മൾട്ടി പർപ്പസ് വാഹനമായ എർടിഗയുടെ പരിമിതക്കാല പതിപ്പിനെ അവതരിപ്പിച്ചു. അകത്തും പുറത്തുമായി നിരവധി മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പുതിയ എർടിയ്ക്ക് 7.85ലക്ഷമാണ് ദില്ലി എക്സ്ഷോറൂം വില.

2012-ൽ ഇന്ത്യയിലവതരിച്ച എർടിഗ മാരുതിയുടെ വിജയംകണ്ട മോഡലുകളിൽ ഒന്നായിരുന്നു. മൂന്നു ലക്ഷത്തിലധികം യൂണിറ്റുകൾ ഇതിനകം തന്നെ വിറ്റഴിച്ച എർടിഗയുടെ പരിഷ്കരിച്ചൊരു മോഡലാണിപ്പോൾ അവതരിച്ചിരിക്കുന്നത്.

ആകർഷക ബോഡി കളറിൽ അലോയ് വീൽ, ക്രോം ഫോഗ് ലാമ്പ്, ക്രോം ബോഡി സൈഡ് മോൾഡിംഗ് എന്നീ എക്സ്റ്റീരിയർ ഫീച്ചറുകളാണ് പുതുമകളായി നൽകിയിട്ടുള്ളത്.

ഫ്രണ്ട് സീറ്റ് ആംറെസ്റ്റ്, വുഡൻ ഫിനിഷിംഗ് സ്റ്റൈലിംഗ് കിറ്റ്, ഡ്യുവൽ ടോൺ സ്റ്റിയറിംഗ് വീൽ കവർ, വൈറ്റ് ആംബിയന്റ് ലൈറ്റ്, കുഷ്യൻ പില്ലോ, സീറ്റ് കവർ എന്നിവ നൽകി അകത്തളത്തിന് ഒരു പ്രീമിയം ലുക്ക് നൽകിയിട്ടുണ്ട്.

വിഎക്സ്ഐ, വിഡിഐ വേരിയന്റുകളിൽ എക്വിസിറ്റ് മെറൂൺ, സിൽകി സിൽവർ, സുപീരിയർ വൈറ്റ് എന്നീ ആകർഷക നിറങ്ങളിലായിരിക്കും എർടിഗയുടെ ലിമിറ്റഡ് എഡിഷൻ ലഭ്യമാവുക.

7.85 ലക്ഷം മുതൽ 8.10 ലക്ഷം വരേയായിരിക്കും പുതിയ എർടിഗയുടെ ദില്ലി എക്സ്ഷോറൂം വില.

മികവുറ്റ ഫീച്ചറും, ഡ്രൈവിംഗ് അനുഭൂതിയും,സാങ്കേതികതയും അതുപോലെ അതിവിശാലതയേറിയ അകത്തളവുമുള്ള ഒരു വാഹനമാണ് എർടിഗ എന്ന് കമ്പനി മാർക്കെറ്റിംഗ് തലവൻ ആർ എസ് കലാസി അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ എർടിഗയുടെ വില്പനയൊന്നുകൂടി ശക്തപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് പരിമിതക്കാല എഡിഷനുമായി മാരുതി എത്തിയിരിക്കുന്നത്.

ഇന്ത്യൻ നിരത്തിൽ തരംഗമാകാൻ എത്തിച്ചേരുന്ന മാരുതി സുസുക്കി ന്യൂജെൻ സ്വിഫ്റ്റിന്റെ കിടിലൻ ഇമേജുകൾക്ക് ഗ്യാലറി സന്ദർശിക്കൂ...

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
Story first published: Thursday, February 16, 2017, 12:07 [IST]
English summary
Maruti Suzuki Ertiga Limited Edition Launched; Prices Start At Rs 7.85 Lakh
Please Wait while comments are loading...

Latest Photos