ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

തകർപ്പൻ ബുക്കിംഗുകളുമായി മാരുതി ഇഗ്നിസ്. വർധിച്ച ബുക്കിംഗിനാൽ വെയ്റ്റിംഗ് പിരീഡ് 2-3 മാസത്തേക്ക് ദീർഘിപ്പിച്ചു.

By Praseetha

മാരുതി സുസുക്കി ഇഗ്നിസിന്റെ ബുക്കിംഗ് പത്തായിരം കവിഞ്ഞു. വിപണിയിൽ അരങ്ങേറിയ വേളമുതൽ ഇഗ്നിസിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്ന് കമ്പനി ഡിറക്ടർ ആർസി കലാസി വ്യക്തമാക്കി. പ്രതീക്ഷതിലും കൂടുതൽ പിന്തുണ ഇഗ്നിസിന് ലഭിക്കുന്നുണ്ടെന്ന് എന്നുള്ള സന്തോഷവും കലാസി പ്രകടിപ്പിച്ചു.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

2017 ജനവരി 13-നാണ് ഇഗ്നിസ് വിപണിയിൽ അവതരിച്ചതെങ്കിലും ജനുവരി ഒന്നു മുതൽതന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ലോഞ്ചിംഗ് വേളയിൽ തന്നെ ആറായിരം ബുക്കിംഗുകൾ തികച്ചെന്നും കമ്പനി ഉറപ്പുവരുത്തിയിരുന്നു.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

ബുക്കിംഗിൽ നേരിട്ടിരിക്കുന്ന വർധനവ് കാരണം ഇഗ്നിസിനുള്ള കാത്തിരിപ്പ് സമയം രണ്ടു-മൂന്ന് മാസമായി ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദില്ലി എക്സ്ഷോറൂം 4.59 ലക്ഷം മുതൽ 7.46ലക്ഷം വരെയാണ് ഇഗ്നിസിന്റെ വിപണിവില.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

മാരുതിയുടെ ബെസ്റ്റ് സെല്ലിംഗ് കാറുകളായ സ്വിഫ്റ്റ്, റിറ്റ്സ്, ഡിസയർ എന്നിവയുടെ വില്പനയെ ഒരുതരത്തിലിതു ബാധിച്ചേക്കാം എന്നാണ് കലാസി വ്യക്തമാക്കുന്നത്.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

എന്നിരുന്നാലും പുതിയൊരു സെഗ്മെന്റിലേക്കാണ് ഇഗ്നിസ് അവതരിച്ചത് എന്നതിനാൽ മറ്റ് മാരുതി വാഹനങ്ങളുടെ വില്പനയെ സാരമായി ബാധിക്കില്ലെന്നും ജനങ്ങൾക്ക് തിരഞ്ഞെടുക്കാൻ പുതിയൊരു സെഗ്മെന്റ് കൂടി ഉടലെടുത്തുവെന്നും വ്യക്തമാക്കി.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

ഗുജറാത്തിലുള്ള മാരുതിയുടെ പുതിയ പ്ലാന്റിൽ വച്ചായിരിക്കും ഇഗ്നിസിന്റെ നിർമാണം നടത്തപ്പെടുക. ഇതിനകം തന്നെ നിർമാണം ആരംഭിച്ചുവെങ്കിലും രണ്ടു വർഷത്തിനുള്ളിൽ 150,000യൂണിറ്റുകളുടെ നിർമാണം പൂർത്തിയാക്കാമെന്നുള്ള പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

കൂടുതൽ ഡിമാന്റുകൾ ഉള്ള വാഹനങ്ങളുടെ നിർമാണം ഗുജറാത്തിലുള്ള ഈ പ്ലാന്റിൽ വച്ച് നടത്താനുള്ള തീരുമാനത്തിലാണ് കമ്പനി. കൂടുതൽ വാഹനങ്ങൾ ഉല്പാദിപ്പിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയാണ് ഈ കാർ ലഭ്യമാക്കിയിരിക്കുന്നത്.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

ഇഗ്നിസിലെ 1.2ലിറ്റർ പെട്രോൾ എൻജിൻ 81.2ബിഎച്ച്പിയും 113എൻഎം ടോർക്കും ഉല്പാദിപ്പിക്കുമ്പോൾ 74ബിഎച്ച്പിയും 190എൻഎം ടോർക്കുമാണ് 1.3ലിറ്റർ ഡീസൽ ഉല്പാദിപ്പിക്കുന്നത്.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

ഹ്യുണ്ടായ് ഗ്രാന്റ് ഐ10, മഹീന്ദ്ര കെയുവി 100 എന്നീ എതിരാളികൾക്കൊപ്പം കൂടപ്പിറപ്പെന്ന് പറയാവുന്ന മാരുതി സ്വിഫ്റ്റും ഇഗ്നിസിന് എതിരാളിയായിരിക്കുന്നതാണ്.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

ഇഗ്നിസിന് കനത്ത മറുപടി നൽകാൻ കെയുവി 100-ന്റെ പുതിയ വേരിയന്റിനെ ഇറക്കുമെന്നുള്ള സൂചനയും മഹീന്ദ്രയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്.

ബുക്കിംഗിൽ തകർത്ത് ഇഗ്നിസ്...

കുതിച്ചോടാൻ സ്പോർടി പതിപ്പ് ബലെനോ ആർഎസ് റെഡി

വെൻച്വറർ- ഇന്നോവ ക്രിസ്റ്റയ്ക്ക് പുത്തൻ പതിപ്പെത്തി

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Ignis Receives Tremendous Bookings
Story first published: Thursday, January 19, 2017, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X