2017 മാരുതി സ്വിഫ്റ്റ് ഇന്ത്യയിലേക്ക്; ഇത്തവണ മാരുതി സുസൂക്കിയില്‍ നിന്നും നാല് പുതിയ മോഡലുകള്‍

Written by: Dijo

ഇന്ത്യന്‍ വിപണിയെ സമ്പുഷ്ടമാക്കാന്‍ മാരുതി സുസൂക്കി എത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി 2017-18 വര്‍ഷത്തില്‍ നാല് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതിവര്‍ഷം രണ്ട് പുത്തന്‍ മോഡലുകളെയാണ് മാരുതി സുസൂക്കി വിപണിയില്‍ അവതരിപ്പിച്ച് വന്നിട്ടുള്ളത്.

ഇന്ത്യന്‍ വിപണിയില്‍ മത്സരം കടുത്തതോട് കൂടി ഏറെ കരുതലോടെയാണ് ഇത്തവണ മാരുതി സുസൂക്കി രംഗത്തിറങ്ങുന്നത്. അവതരിപ്പിക്കാനിരിക്കുന്ന നാല് മോഡലുകളില്‍ രണ്ട് പുത്തന്‍ മോഡലുകളും രണ്ട് അപ്ഗ്രഡേഷനുകളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

അതേസമയം, 2017 ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച മാരുതി സ്വിഫ്റ്റിന്റെ മൂന്നാം തലമുറയെ 2018 ന്റെ പകുതിയോടെ മാത്രമാകും ഇന്ത്യയില്‍ എത്തിക്കുക. ഒപ്പം, പ്രീമിയര്‍ ക്രോസ് ഓവര്‍ എഡിഷനായ എസ്-ക്രോസിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനെ ഈ വര്‍ഷം തന്നെ മാരുതി സുസൂക്കി വിപണിയിലെത്തിക്കും.

മുമ്പ് സൂചിപ്പിച്ചത് പോലെ 2020 ഓടെ 15 ഓളം മോഡലുകളെ മാരുതി സുസൂക്കി അണിനിരത്തുമെന്നും ഇതിനകം തങ്ങള്‍ എട്ട് മോഡലുകളെ വിപണിയിലെത്തിച്ചൂവെന്നും മാരുതി സുസൂക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍എസ് കല്‍സി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷവും നാല് പുതിയ മോഡലുകളുടെ ലോഞ്ചുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ 47 ശതമാനം മാര്‍ക്കറ്റ് ഷെയറില്‍ നിന്നും 50 ശതമാനമായി ഓഹരി ഉയര്‍ത്തുകയാണ് മാരുതി സുസൂക്കി ലക്ഷ്യം വയ്ക്കുന്നത്.

പുത്തന്‍ ലോഞ്ചില്‍ ഉള്‍പ്പെടുന്ന നെക്സ്റ്റ് ജനറേഷന്‍ മാരുതി സ്വിഫ്റ്റിനെ കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് മാരുതി സുസൂക്കി ഒരുക്കിയിരിക്കുന്നത്.

2017 മാരുതി സ്വിഫ്റ്റ് ഫോട്ടോ ഗാലറി

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti #maruti swift
Story first published: Wednesday, March 8, 2017, 18:50 [IST]
English summary
Out of the four, Maruti Suzuki will launch two new vehicles, and two will be upgrades.
Please Wait while comments are loading...

Latest Photos