ട്രക്കിനടിയില്‍ അകപെട്ട മാരുതി സ്വിഫ്റ്റ്; അതിദാരുണം കാറിന്റെ ഈ ചിത്രങ്ങള്‍

Written By:

ഇന്ത്യയില്‍ ഭൂരിപക്ഷം റോഡപകടങ്ങളിലും വില്ലന്‍ വേഷം അണിയാറുള്ളത് ട്രക്കുകളും മോട്ടോര്‍സൈക്കിളുകളുമാണ്. ദേശീയ പാതകളിലെ ഏറിയ പങ്ക് അപകടങ്ങള്‍ക്കും കാരണക്കാരാകുന്നത് ഓവര്‍ലോഡ് ട്രക്കുകളാണ്.

ഓവര്‍ലോഡ് ട്രക്കുകള്‍ റോഡിലെ മറ്റ് യാത്രികര്‍ക്ക് എത്രമാത്രം ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന ചിത്രം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന അപകടം. 

മാരുതി സുസൂക്കി സ്വിഫ്റ്റ് കാറിന് മുകളില്‍ ഉപ്പുചാക്കുമായുള്ള ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. അപകടത്തില്‍ സ്വിഫ്റ്റിലുണ്ടായിരുന്ന അഞ്ച് യാത്രികരും മരിച്ചു.

ജയ്പൂരിലെ ചൊമ്മു സര്‍ക്കിളില്‍ വെച്ചാണ് അതിദാരുണമായ അപകടം അരങ്ങേറിയത്. വളവില്‍, 46 ടണ്‍ ഭാരമേന്തിയ 18 വീലര്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

ട്രക്കിന് സമാന്തരമായി കടന്ന് പോകാന്‍ ശ്രമിച്ച സ്വിഫ്റ്റ് നിര്‍ഭാഗ്യവശാല്‍ ട്രക്കിനടിയില്‍ അകപ്പെടുകയായിരുന്നു.

പൂര്‍ണമായും ഉപ്പില്‍ പൊതിഞ്ഞ സാഹചര്യത്തിലാണ് ട്രക്കിനടിയില്‍ നിന്നും സ്വിഫ്റ്റിനെ പുറത്തെടുത്തത്. മൂന്ന് മണിക്കൂറോളം നടത്തിയ ശ്രമകരമായ ദൗത്യത്തിന് ശേഷമാണ് സ്വിഫ്റ്റിനെ ട്രക്കിനടിയില്‍ നിന്നും പൊലീസ് വീണ്ടെടുത്തത്. 

ട്രക്കിനടിയില്‍ സ്വിഫ്റ്റ് അകപ്പെട്ടിരുന്ന കാര്യം രക്ഷാപ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ അറിഞ്ഞിരുന്നില്ല. ക്രെയിന്‍ ഉപയോഗിച്ച് ട്രക്കിനെ ഉയര്‍ത്താന്‍ ശ്രമിക്കവയൊണ് തകര്‍ന്ന സ്വിഫ്റ്റിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, വെളുപ്പിനെ 4 മണിക്കാണ് അപകടമുണ്ടായത്. എന്നാല്‍ തകര്‍ന്നടിഞ്ഞ സ്വിഫ്റ്റിനെ രാവിലെ 6 മണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്. 

കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ച നിലയിലാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

നഹര്‍ഘട്ട് കോട്ടയിലേക്ക് സഞ്ചരിച്ച യാത്രസംഘമാണ് അപകടത്തില്‍ മരിച്ചത്. പ്രതിശ്രുത വരനും വധുവും മരിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 

ട്രക്ക് ഡ്രൈവറും ക്ലീനറും അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിവേഗതയിലാകാം ട്രക്ക് സഞ്ചരിച്ചതെന്നും വളവില്‍ പൊടുന്നനെ ബ്രേക്ക് ചവിട്ടിയത് കാരണമാണ് ഭാരമേറിയ ട്രക്ക് സ്വിഫ്റ്റിന് മുകളില്‍ മറിഞ്ഞതെന്നും പൊലീസ് അനുമാനിക്കുന്നു.

ട്രക്കിനടിയില്‍ നിന്നും പുറത്തെടുത്ത സ്വിഫ്റ്റിന്റെ ചിത്രം അതിദാരുണമാണ്. അടിച്ചു പരത്തിയ ലോഹത്തിന് സമാനമായാണ് മാരുതി സുസൂക്കി സ്വിഫ്റ്റിനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. 

എന്തായാലും ചരക്ക് വാഹനങ്ങള്‍ റോഡില്‍ എത്രമാത്രം ഭീഷണിയാണ് ഉയര്‍ത്തുന്നത് എന്നതിനുള്ള മറ്റൊരു ഉദ്ദാഹരണമാണ് രാജസ്ഥാനിലെ അപകടം.

നിര്‍ഭാഗ്യകരമായ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍-

— ചരക്ക് വാഹനങ്ങളോട് ചേര്‍ന്ന് ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കുക
— ചരക്ക് വാഹനങ്ങള്‍ക്ക് സാമന്തരമായി ഡ്രൈവ് ചെയ്യുന്ന പ്രവണതയും ഒഴിവാക്കുക

— വലിയ വളവുകളില്‍ ഒരു കാരണവശാലും ചരക്ക് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യരുത് (അമിത ഭാരത്തിന്റെ പശ്ചാത്തലത്തില്‍ വളവുകളില്‍ വെച്ച് ചരക്ക് വാഹനങ്ങള്‍ മറിയാനുള്ള സാധ്യത കൂടുതലാണ്)

Image Source: Pinkcity, TOI and ANI

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Maruti Swift Crushed Beyond Recognition In A Freak Accident. Read in Malayalam.
Please Wait while comments are loading...

Latest Photos