കാര്‍ട്ടൂണുകളെക്കാള്‍ പ്രിയം ബെന്‍സിനോട്; അഞ്ച് വയസ്സുകാരന്റെ സ്വപ്‌നം മെര്‍സിഡീസ് സാക്ഷാത്കരിച്ചു

Written By:

പ്രായഭേദമന്യെ, ഓരോ വാഹനപ്രേമിക്കും ഒരു സ്വപ്‌ന കാറുണ്ടാകും. കാലത്തിനൊത്തുള്ള പ്രായമാറ്റം, സ്വപ്‌ന കാറുകളുടെ വലുപ്പവും വണ്ണവും വര്‍ധിപ്പിക്കുന്നു. എന്നാല്‍ പ്രായമുറയ്ക്കാത്ത നാളുകളില്‍ മനസില്‍ കടന്ന് കൂടിയ കാറിനെ എന്ത് കാരണവശാലും ആരും മറക്കാനുമിടയില്ല.

കുഞ്ഞുനാളില്‍ ആഗ്രഹിച്ച കാറില്‍ സഞ്ചരിക്കാന്‍ നമ്മുക്ക് എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നില്ല. എന്നാല്‍ അഹമ്മദാബാദില്‍ നിന്നുള്ള അഞ്ച് വയസ്സുകാരന്‍ ഹിദാര്‍ത്ഥ് ധോളാക്കിയെ തേടിയെത്തിയത് അപ്രതീക്ഷിത അവസരമാണ്. 

ആഢംബര നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ പരസ്യമാണ് ഈ അഞ്ച് വയസ്സുകാരന്‍ ഏറെ ഇഷ്ടപ്പെടുന്നത്. ഇതാണ് ധോളാക്കിയ കുടുംബത്തെ മെർസിഡീസുമായി അടുപ്പിക്കുന്നതും.

കാര്‍ട്ടൂണ്‍ ചാനലുകളെക്കാളും ഹിദാര്‍ത്ഥ് കാണുന്നത് മെര്‍സിഡീസിന്റെ പരസ്യമാണ് എന്നത് കൗതുകമുണര്‍ത്തും. സംഭവം ട്വിറ്ററിലൂടെ മെര്‍സിഡീസ് ബെന്‍സിനെ പിതാവ് നിപുണ്‍ ധോളാക്കിയ അറിയിക്കുകയായിരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായി നിപുണ്‍ ധോളാക്കിയയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത മെര്‍സിഡീസ് ബെന്‍സ്, ഹിദാര്‍ത്ഥിന് മെര്‍സിഡീസില്‍ യാത്ര ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് വ്യക്തമാക്കി.

പിന്നാലെ അഹമ്മദാബാദിലെ മെര്‍സിഡീസ് ബെന്‍സ് ഡീലര്‍ഷിപ്പ്, ബെഞ്ച്മാര്‍ക്ക് കാര്‍സ് മുഖേന കുഞ്ഞു ഹിദാര്‍ത്ഥിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുകയായിരുന്നു.

കാറിനുള്ളില്‍ നിന്നും കുടുംബം പകര്‍ത്തിയ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഹിദാര്‍ത്ഥും കുടുംബവും സഞ്ചരിച്ചത് മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ യിലാണെന്ന് വ്യക്തമാണ്.

കൂടുതല്‍... #മെർസിഡീസ്
English summary
Mercedes-Benz Surprised Five-Year-Old Fan In India With A Ride In A GLE Class. Read in Malayalam.
Please Wait while comments are loading...

Latest Photos