കുപ്രസിദ്ധി തുടരുന്നു; നിയമസഭയില്‍ ബിജെപി എംഎല്‍എ എത്തിയത് ലംമ്പോര്‍ഗിനിയില്‍

Written By:

കായിക, സിനിമാ താരങ്ങളുടെ പക്കലുള്ള ആഢംബര സ്പോര്‍ട്സ് കാര്‍ കളക്ഷന്‍ കണ്ട് അതിശയിച്ച് ജനത നില്‍ക്കാറുണ്ട്. ഗ്ലാമര്‍ തരംഗങ്ങള്‍ക്ക് ഒത്ത് ഇണങ്ങുന്ന വമ്പന്‍ മോഡലുകളില്‍ താരങ്ങള്‍ വന്നിറങ്ങുന്നത് ക്യാമറക്കണ്ണുകള്‍ക്ക് എന്നും ലഹരിയാണ് പകരുന്നത്.

പക്ഷെ ആഢംബര-സ്‌പോര്‍ട്‌സ് കാറില്‍ വന്നിറങ്ങുന്ന ജനസമ്മതനായ രാഷ്ട്രീയ നേതാവിനെ ജനതയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ? ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന ജനപക്ഷ നേതാക്കള്‍ക്ക് ആഢംബര പരിവേഷം യോജിക്കുമോ എന്നത് ഇന്നും ചര്‍ച്ചാ വിഷയമാണ്.

അത്തരത്തില്‍ വീണ്ടും ചൂടന്‍ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ മിരാ ഭയന്തറില്‍ നിന്നുള്ള ബിജെപി എംഎല്‍എ നരേന്ദ്ര മെഹ്ത.

മഹാരാഷ്ട്ര വിധാന്‍ ഭവനിലേക്ക് (മഹാരാഷ്ട്ര നിയമസഭ) ആഢംബര കാറായ ലംമ്പോര്‍ഗിനിയില്‍ ബിജെപി എംഎല്‍എ നരേന്ദ്ര മെഹ്ത വന്നിറങ്ങിയതാണ് ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ചിരിക്കെ നിയമസഭയിലേക്ക് ഓറഞ്ച് ലംമ്പോര്‍ഗിനി ഉറാക്കാന്‍ ഓടിച്ച് എത്തിയ നരേന്ദ്ര മെഹ്ത മാധ്യമ ശ്രദ്ധ പിടിച്ച് പറ്റുകയായിരുന്നു.

നരേന്ദ്ര മെഹ്തയുടെ ഈ നടപടിയെ ദേശീയ തലത്തിൽ തന്നെ വിവിധ നേതാക്കൾ വിമർശിച്ച് കഴിഞ്ഞു. ഇവിടെ നരേന്ദ്ര മെഹ്തയ്ക്കും, അദ്ദേഹം ഓടിച്ച ലംമ്പോര്‍ഗിനിയ്ക്കും വില്ലന്‍ പരിവേഷം ലഭിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. 

കഴിഞ്ഞ വര്‍ഷം നരേന്ദ്ര മെഹ്തയുടെ ഭാര്യ സുമന്‍ മെഹ്ത ഓടിച്ച ഇതേ ലംമ്പോര്‍ഗിനി ഉറാക്കാന്‍, നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷയെ മറിച്ചിട്ട് വാര്‍ത്തകളില്‍ കുപ്രസിദ്ധി നേടിയിരുന്നു. 

ഷോറൂമിൽ നിന്നും ലംമ്പോര്‍ഗിനി ഉറാക്കാൻ ലഭിച്ചതിന് പിന്നാലെ സുമൻ മെഹ്ത ആദ്യമായി ഓടിച്ചപ്പോഴാണ് അപകടമുണ്ടായത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് 5.5 കോടി രൂപ വിപണിയില്‍ വില വരുന്ന ലംമ്പോര്‍ഗിനി ഉറാക്കാന്‍ മോഡലിനെ നരേന്ദ്ര മെഹ്ത ഭാര്യ സുമൻ മെഹ്തയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്.

മിരാ ഭയന്തര്‍ മേഖലയില്‍ നിന്നുള്ള റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയും മിരാ ഭയന്തര്‍ മുന്‍സിപല്‍ കോര്‍പറേഷന്‍ മേയറുമാണ് ബിജെപി എംഎല്‍എയായ നരേന്ദ്ര മെഹ്ത.

എന്തായാലും ലംമ്പോര്‍ഗിനിയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്ര മെഹ്ത, കുപ്രസിദ്ധിയാണ് പിടിച്ച് പറ്റിയിരിക്കുന്നത്. 

സംഭവം വിവാദമായതിനെ തുടർന്ന് ലംമ്പോര്‍ഗിനിയെ നിയമസഭയുടെ പരിസരത്ത് നിന്നും നരേന്ദ്ര മെഹ്ത മാറ്റുകയായിരുന്നു.

ലംമ്പോര്‍ഗിനിയില്‍ ബജറ്റ് സമ്മേളനത്തിന് വന്നെത്തിയ നരേന്ദ്ര മെഹ്തയെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എ ജിതേന്ദ്ര അഹ്വാദ് ശക്തമായി നിയമസഭയില്‍ വിമര്‍ശിച്ചതും ശ്രദ്ധ നേടി.

സാധാരണക്കാരന്റെ പ്രശ്‌നങ്ങളും ബാധ്യതകളും ചര്‍ച്ച ചെയ്യാന്‍ ഒത്ത് കൂടുന്ന നിയമസഭാ സമ്മേളനങ്ങളില്‍ ഇത്തരം പ്രവർത്തികൾ ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. 

അത്യാഢംബര വാഹനങ്ങളില്‍ വന്നെത്തുന്ന നേതാക്കള്‍ ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുകയാണെന്ന് ദേശീയ തലത്തില്‍ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.

ലംമ്പോര്‍ഗിനി ഉറാക്കാന്‍-

ഏറെ പ്രശസ്തമായ ലംമ്പോര്‍ഗിനിയുടെ എന്‍ട്രി ലെവല്‍ സൂപ്പര്‍ കാറാണ് ഉറാക്കാന്‍. രാജ്യാന്തര വിപണിയിൽ ലംമ്പോർഗിനിയുടെ പ്രചാരത്തിലുള്ള മോഡലുകളിൽ ഒന്നാണ് ഉറാക്കാൻ.

607 bhp കരുത്ത് പകരുന്ന 5.2 ലിറ്റര്‍ V10 എഞ്ചിനാണ് ലംമ്പോര്‍ഗിനി ഉറാക്കാന്റെ പവര്‍ഹൗസ്. 

7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് സ്പോർട്സ് എഡിഷനിൽ വന്നെത്തുന്ന ഉറാക്കാനിൽ ലംമ്പോർഗിനി നൽകിയിട്ടുള്ളത്.

100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ലംമ്പോർഗിനി ഉറാക്കാന് വേണ്ടത് കേവലം 3.2 സെക്കന്‍ഡ് മാത്രമാണ്. 

മണിക്കൂറില്‍ 201 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാൻ ലംമ്പോർഗിനിയുടെ എൻട്രി ലെവൽ സൂപർ കാറായ ഉറാക്കാൻ പ്രാപ്തമാണ്.

English summary
BJP MLA drives in Lamborghini Huracan to attend budget session in Maharashtra. Read in Malayalam.
Please Wait while comments are loading...

Latest Photos