കരുത്താർജ്ജിച്ച് ഓഡി എ4 ഡീസൽ ഇന്ത്യയിൽ...

Written By:

പുതിയ ഓഡി എ435ടിഡിഐ ‍ഡീസൽ വേരിയന്റ് ഇന്ത്യയിൽ എത്തിച്ചേർന്നു. ദില്ലി എക്സ്ഷോറൂം 40.20ലക്ഷത്തിന് അവതരിച്ചിരിക്കുന്ന ഈ വാഹനത്തിന്റെ പെട്രോൾ പതിപ്പിനെ കഴിഞ്ഞവർഷം സ്പെതംബറിൽ വിപണിയിലെത്തിച്ചിരുന്നു.

190ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന 2.0ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് പുതിയ ഓഡി എ4 35ടിഡിഐക്ക് കരുത്തേകുന്നത്.

എആർഎഐ സാക്ഷ്യപ്പെടുത്തിയ 18.25km/lമൈലേജാണ് ഈ കാറിനുള്ളത്. മുൻ തലമുറ എ4നേക്കാൾ 7 ശതമാനം അധികം മൈലേജ് ഇതു വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

മുൻമോഡൽ എഫോറിനേക്കാൾ കരുത്തേറിയതാണ് പുതിയ ഡീസൽ എഫോർ. മാത്രമല്ല പഴയ സാങ്കേതികതയിൽ നിന്നും മികവേറിയ സാങ്കേതിക ഉൾപ്പെടുത്തിയതിനാൽ ഈ സെഗ്മെന്റിൽ ഒരു നിർണായക സ്ഥാനം നേടിയെടുക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും കമ്പനി പ്രകടിപ്പിച്ചു.

ബിഎംഡബ്ലൂ 3 സീരീസ്, മെഴ്സിഡസ് ബെൻസ് സി ക്ലാസ് എന്നീ വാഹനങ്ങളിൽ നിന്നായിരിക്കും ഓഡി എ4 ഡീസലിന് പ്രധാന വെല്ലുവിളികൾ നേരിടേണ്ടിവരിക.

 

ഓഡി എ4 എക്സ്ക്ലൂസീവ് ഇമേജുകൾ
 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഓഡി #audi
English summary
New Audi A4 35 TDI Diesel Variant Launched In India — The Most Powerful A4
Please Wait while comments are loading...

Latest Photos