മാരുതി ബലെനോയ്ക്ക് ഹ്യുണ്ടായിയുടെ മറുപടി; 5.36 ലക്ഷം രൂപയില്‍ പുതിയ എലൈറ്റ് ഐ20 എത്തി

ഡ്യൂവല്‍ ടോണ്‍ എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ എലൈറ്റ് ഐ20 യെ ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് അവതരിപ്പിച്ചിരിക്കുന്നത്.

By Dijo Jackson

എലൈറ്റ് ഐ20 യുടെ പുത്തന്‍ വേര്‍ഷനുമായി ഹ്യണ്ടായി വീണ്ടും ഇന്ത്യന്‍ വിപണിയില്‍. വന്നതിന് പിന്നാലെ തരംഗം സൃഷ്ടിച്ച കാറുകളുടെ പട്ടികയില്‍ നിറസാന്നിധ്യമാണ് ഹ്യുണ്ടായുടെ ഐ 20 ശ്രേണി.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

മുന്‍ഗാമികളായ ഐ10 ന്റെ ചരിത്രം ആവര്‍ത്തിച്ചാണ് ഐ20 ശ്രേണിയും ഇന്ത്യന്‍ വിപണിയില്‍ ചുവട് ഉറപ്പിച്ചത്. പിന്നീട് ഐ20യുടെ പുത്തന്‍ അവതാരമായ എലൈറ്റ് ഐ20 യും മുന്‍ഗാമികളുടെ വിജയത്തില്‍ പങ്ക് ചേര്‍ന്ന് തരംഗം സൃഷ്ടിക്കുകയായിരുന്നു.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

ബിഎസ് IV നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ വിപണിയില്‍ മത്സരം കടുത്തതോടെ ഹ്യുണ്ടായിയും പുത്തന്‍ എലൈറ്റ് ഐ20 യെ അവതരിപ്പിച്ചിരിക്കുകയാണ്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

5.36 ലക്ഷം രൂപയിലാണ് എലൈറ്റ് ഐ20 യുടെ ആരംഭ വില. എലൈറ്റ് ഐ20 യുടെ ടോപ് എന്‍ഡ് വേരിയന്റിന് 8.51 ലക്ഷം രൂപ വിലയിലാണ് ഹ്യുണ്ടായ് ഒരുക്കിയിട്ടുള്ളത് (ദില്ലി എക്‌സ്‌ഷോറൂം വില).

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

ബ്രാന്‍ഡ് ന്യൂ ഡിസൈന്‍ ഫീച്ചറുകളും, സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടെയുള്ള ഒരുപിടി സവിശേഷതകളാണ് പുതിയ എലൈറ്റ് ഐ20 വന്നെത്തുന്നത്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

ഡ്യൂവല്‍ ടോണ്‍ എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ എലൈറ്റ് ഐ20 യെ ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

ഫാന്റം ബ്ലാക്ക് റൂഫിംഗോട് കൂടിയ റെഡ് പാഷന്‍ ബോഡി, ഫാന്റം ബ്ലാക് റൂഫിംഗോട് കൂടിയ പോളാര്‍ വൈറ്റ് ബോഡി കളര്‍ വേരിയന്റുകളിലാണ് എലൈറ്റ് ഐ20 ലഭ്യയിട്ടുള്ളത്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

ഐ20 ശ്രേണിയില്‍ ഇതാദ്യമായാണ് ഇത്തരം കളര്‍ വേരിയന്റുകളെ ഹ്യുണ്ടായ് അവതരിപ്പിക്കുന്നത്. പുതിയ ലുക്കിലെത്തുന്ന ഹ്യുണ്ടായ് വിപണിയിൽ തരംഗം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായ്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

ഇന്റീരിയര്‍സിലും ഏറെ സ്റ്റൈലിഷ് സ്വഭാവം കാക്കാന്‍ എലൈറ്റ് ഐ20യ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ വേർഷനിൽ നിന്നും വ്യത്യസ്തത പുലർത്താൻ ഇത്തവണ ഹ്യുണ്ടായ് ശ്രമിച്ചൂവെന്നതും ശ്രദ്ധേയമാണ്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

ഇന്റീരിയര്‍സില്‍ ഓറഞ്ചില്‍ ഒരുക്കിയ ബ്ലാക്ക് ഫിനിഷിംഗ് എലൈറ്റ് ഐ20 യ്ക്ക് സ്‌പോര്‍ടി ലുക്ക് നല്‍കുന്നു. എസ്റ്റ വേര്‍ഷനില്‍ മാത്രമാണ് ഡ്യൂവല്‍ ടോണ്‍ എലൈറ്റ് ഐ20 യെ ഹ്യുണ്ടായ് നല്‍കുന്നത്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

ഇതിന് പുറമെ, പുത്തന്‍ ഷെയ്ഡായ മറീന ബ്ലൂവിലും എലൈറ്റ് ഐ20 ഒരുങ്ങിയിട്ടുണ്ട്. മാരുതി ബലെനോയുടെ ഹിറ്റ് ഷെയ്ഡായ പ്രീമിയം അര്‍ബന്‍ ബ്ലൂവിനുള്ള വെല്ലുവിളി കൂടിയാണ് ഹ്യുണ്ടായിയുടെ മറീന ബ്ലൂ.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

സാങ്കേതിക നിരയിലും എലൈറ്റ് ഐ20 മുന്‍ഗാമികളെ കടത്തി വെട്ടുന്നുണ്ട്. 7 ഇഞ്ച് ടച്ച് സ്‌ക്രീനില്‍ എത്തുന്ന AVN സിസ്റ്റമാണ് ഇതില്‍ ശ്രദ്ധേയം.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ ലിങ്ക് കണക്ടിവിറ്റി ഉള്‍പ്പെടെ ഒരുപിടി ഫീച്ചറുകളും എലൈറ്റ് ഐ20 യിലുണ്ട്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി, ആറ് എയര്‍ബാഗുകള്‍ക്ക് ഒപ്പമാണ് എലൈറ്റ് ഐ20 യെ ഹ്യുണ്ടായ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

എഞ്ചിനിലേക്ക് വരുമ്പോള്‍ നിലവിലെ വേർഷനുകളിൽ നിന്നും കാര്യമാത്രമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഹ്യുണ്ടായ് തയ്യാറായിട്ടില്ല.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സോട് കൂടിയ 1.2 ലിറ്റര്‍ കപ്പാ ഡ്യൂവല്‍ VTVT പെട്രോള്‍ എഞ്ചിന്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോട് കൂടിയ 1.4 ലിറ്റര്‍ ഡ്യുവല്‍ VTVT പെട്രോള്‍ എഞ്ചിന്‍, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോട് കൂടിയ 1.4 U2 CRDi ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് എലൈറ്റ് ഐ20 ഒരുങ്ങിയിട്ടുള്ളത്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

പ്രതിമാസം 9000-10000 എലൈറ്റ് ഐ20 യൂണിറ്റുകളാണ് ഹ്യുണ്ടായ് ഇന്ത്യയില്‍ വില്‍പന നടത്തുന്നത്.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

ഹ്യുണ്ടായ് നിരയില്‍ തന്നെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് എലൈറ്റ് ഐ20.

പുതിയ ഹ്യുണ്ടായ് എലൈറ്റ് ഐ20 വിപണിയിൽ

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതി ബലെനോ പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹ്യുണ്ടായ് എലൈറ്റ് ഇപ്പോള്‍ വന്നെത്തുന്നത്.

Most Read Articles

Malayalam
English summary
2017 Hyundai Elite i20 launched in India. Price, Specs, mileage and more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X