ഹ്യുണ്ടായ്‌ സാന്‍ട്രോ തിരിച്ച് വരുന്നു; രണ്ടാം വരവില്‍ എന്തൊക്കെ പ്രതീക്ഷിക്കാം?

Written by: Dijo

ഒരു കാലത്ത് ടാറ്റയ്ക്കും മാരുതിയ്ക്കും ഒപ്പം ഇന്ത്യന്‍ നിരത്തുകളില്‍ പതിവ് കാഴ്ചയായിരുന്നു ഹ്യുണ്ടായ്‌ സാന്‍ട്രോ. മധ്യവര്‍ഗ ഇന്ത്യന്‍ കുടുംബ സങ്കല്‍പങ്ങള്‍ക്ക് യോജിച്ച സാന്‍ട്രോയെ ഇരു കൈയും നീട്ടിയാണ് ജനത സ്വീകരിച്ചതും. പിന്നീട് മാറുന്ന കാലത്തിനൊപ്പം വേഗത കൈവരിക്കാന്‍ ഒരല്‍പം വൈകിയതോടെ വിപണിയില്‍ നിന്നും സാന്‍ട്രോ പിന്നോക്കം പോയി. ഇതിന്റെ പശ്ചാത്തലത്തില്‍ 2015 ല്‍ സാന്‍ട്രോയുടെ ഉത്പാദനം കൂടി ഹ്യുണ്ടായ്‌ നിര്‍ത്തിവെച്ചു.

എന്നാല്‍ ഇപ്പോള്‍ ഇതാ സാന്‍ട്രോ ആരാധാകര്‍ക്ക് ഒരു ശുഭവാര്‍ത്തയാണ് ഹ്യുണ്ടായ്‌ നല്‍കുന്നത്. സാന്‍ട്രോയുടെ ന്യൂജെന്‍ വേര്‍ഷനെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായ്‌. 2018 ഓടെ വീണ്ടും ആ പഴയ പൊക്കം കൂടിയ ഉയര്‍ന്ന സാന്‍ട്രോ ഹാച്ച്ബാക്കിനെ ഹ്യുണ്ടായ്‌ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇത്തവണ കൂടുതല്‍ ഫീച്ചര്‍സോട് കൂടി, മുഖം മിനുക്കിയാകും സാന്‍ട്രോ വന്നെത്തുക.

നിലവില്‍ സാന്‍ട്രോയുടെ വിടവിനെ പഴയ ഐ10 കൊണ്ടാണ് ഹുണ്ടായ് നേരിടുന്നത്. എന്നാല്‍ പുതിയ സാന്‍ട്രോ രംഗത്തെത്തുന്നതോട് കൂടി മോഡല്‍ ലൈനപ്പില്‍ ഇയോണിനും ഗ്രാന്‍ഡ് ഐ10 നും ഇടയിലാകും ഹുണ്ടായ് സ്ഥാനം നല്‍കുക. ഇന്ത്യന്‍ കേന്ദ്രീകൃതമായ ഹുണ്ടായ് R&D ടീമാണ് സാന്‍ട്രോയ്ക്ക് പുത്തന്‍ രൂപം നല്‍കുന്നത്.

പഴയ വേര്‍ഷനില്‍ നിന്നും കൂടുതല്‍ കരുത്തുറ്റ, വലിപ്പമേറിയ സാന്‍ട്രോയെയാകും ഹ്യുണ്ടായ്‌ അവതരിപ്പിക്കുക. അതേസമയം, സാന്‍ട്രോയുടെ മുഖമുദ്രയായ പൊക്കം കൂടിയ ഹാച്ച്ബാക്ക് ഡിസൈനിനെ ഹ്യുണ്ടായ്‌ നിലനിര്‍ത്തും. നിലവില്‍ എഞ്ചിന്‍ സവിശേഷതയെ കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങള്‍ നല്‍കുന്നില്ലെങ്കിലും പുത്തന്‍ സാങ്കേതികതിയില്‍ അടിസ്ഥാനമാക്കിയ 1.1 ലിറ്റര്‍ iRDE, 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിനുകളിലാകും ഒരുങ്ങുകയെന്നാണ് വിലയിരുത്തുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാകും സാന്‍ട്രോയിലുണ്ടാവുക. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ള സാന്‍ട്രോ വന്നെത്താനും ഉയര്‍ന്ന സാധ്യത നിലകൊള്ളുന്നു.

1998 ലാണ് സാന്‍ട്രോയെ ഹ്യുണ്ടായ്‌ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയതിന് പിന്നാലെ ഹ്യുണ്ടായിയുടെ ഹിറ്റ്‌ലിസ്റ്റില്‍ സാന്‍ട്രോ കടന്ന് കയറ്റം നടത്തിയത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായി. പിന്നീട് 2003 ലാണ് സാന്‍ട്രോയ്ക്ക് ആദ്യ അപ്‌ഡേഷന്‍ ലഭിക്കുന്നത്. സാന്‍ട്രോ സിംഗ് എന്ന പുത്തന്‍ വേര്‍ഷനെ ഹ്യുണ്ടായ്‌ അവതരിപ്പിക്കുകയായിരുന്നു. 62 hp പവറും, 89 Nm torque ഉം പുറപ്പെടുവിക്കുന്ന 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തിലാണ് സാന്‍ട്രോ സിംഗ് അന്ന് വന്നത്.

2018 ല്‍ അവതരിക്കാനിരിക്കുന്ന ഹ്യുണ്ടായ്‌ സാന്‍ട്രോയ്ക്ക് ഏകദേശം 4 ലക്ഷം രൂപയിലാകും വില ആരംഭിക്കുക. ശ്രേണിയില്‍ മാരുതി സുസൂക്കി വാഗണ്‍ ആര്‍ നോടും സെലറിയയോടുമാണ് സാന്‍ട്രോ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ഹ്യുണ്ടായ് സാന്റാ എഫ്ഇ ഫോട്ടോ ഗാലറി

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
When launched, the new Santro will be positioned between the Eon and Grand i10 in the company's model lineup
Please Wait while comments are loading...

Latest Photos