'വരവിന് മുമ്പെ നിറംമങ്ങി'; 2017 മാരുതി ഡിസൈര്‍ അപകടത്തില്‍ തകര്‍ന്നു

Written By:

മാരുതി അവതരിപ്പിക്കാനിരിക്കുന്ന ഡിസൈര്‍, മധ്യപ്രദേശിലെ ഗ്വാളിയോറിലുണ്ടായ അതിവേഗ അപകടത്തില്‍ തകര്‍ന്നു. വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിസൈറിന്റെ അപകടം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

മെയ് 16 ന് 2017 ഡിസൈറിനെ മാരുതി ഔദ്യോഗികമായി അവതരിപ്പിക്കാനിരിക്കെയാണ്, കോമ്പാക്ട സെഡാന്‍ അതിവേഗ അപകടത്തില്‍ തകര്‍ന്നത്. കഴിഞ്ഞ മാസമായിരുന്ന 2017 പുതുതലമുറ ഡിസൈറിനെ മാരുതി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

ടാറ്റ സഫാരി സ്റ്റോമുമായാണ് 2017 മാരുതി ഡിസൈര്‍ കൂട്ടിയിടിച്ചത്. 

മാരുതി ഡിസൈറിന്റെ വശങ്ങളിലേക്ക് സഫാരി സ്റ്റോം വന്നിടിക്കുകയായിരുന്നൂവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

ഇടിയുടെ ആഘാതത്തില്‍ ഡിസൈറിന്റെ ഒരു ഭാഗം, പ്രത്യേകിച്ച് ഡ്രൈവറുടെ വശം പൂര്‍ണമായും തകര്‍ന്നതായി അപകട ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

അതേസമയം, ടാറ്റ സഫാരി സ്റ്റോമിന്റെ മുന്‍ഭാഗവും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. എഞ്ചിന്‍ ഗ്രില്ലും, മുന്‍ ടയറുകളും ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ അപകടത്തില്‍ തകരാര്‍ കൂടുതല്‍ സംഭവിച്ചത് മാരുതി ഡിസൈറിനാണ്.

ടാറ്റ സഫാരിയിലെയോ, മാരുതി ഡിസൈറിലെയോ യാത്രികരെ കുറിച്ചുള്ള വിവരങ്ങള്‍ ഇത് വരെയും ലഭ്യമല്ല.

അപകടത്തില്‍ ഡിസൈര്‍ യാത്രികര്‍ക്ക് സാരമായ പരുക്കുകള്‍ ഏല്‍ക്കാനുള്ള സാധ്യത ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

2017 ല്‍ ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളില്‍ ഒന്നാണ് മാരുതി ഡിസൈര്‍.

സ്വിഫ്റ്റ് ബ്രാന്‍ഡിംഗ് ഇല്ലാതെയാണ് ഡിസൈറിന്റെ മൂന്നാം തലമുറ വിപണിയില്‍ എത്തുന്നത്.

ബലെനോ, 2017 സ്വിഫ്റ്റ് മോഡലുകളെ ഒരുക്കിയ HEARTECT പ്ലാറ്റ്‌ഫോമിലാണ് പുത്തന്‍ ഡിസൈറിനെയും മാരുതി ഒരുക്കിയിരിക്കുന്നത്.

എക്സ്റ്റീരിയറിലും ഇന്റീരിയറിലും വിപ്ലവ മാറ്റങ്ങളോടെ വന്നെത്തുന്ന ഡിസൈര്‍ വിപണിയില്‍ ഇതിനകം ട്രെന്‍ഡ് ഒരുക്കി എന്നതും ശ്രദ്ധേയം.

ഔദ്യോഗിക വരവിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളില്‍ നിന്നും ഡിസൈറിന്റെ ബുക്കിംഗ് മാരുതി ആരംഭിച്ചിരുന്നു.

മെയ് 16 ന് വിപണിയില്‍ എത്താനിരിക്കുന്ന ഡിസൈറിനെ മാരുതി ഇതിനകം രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലും എത്തിച്ച് കൊണ്ടിരിക്കുകയാണ്.

ഡിസൈര്‍ പെട്രോൾ-ഡീസല്‍ വേരിയന്റുകളിൽ മികച്ച ഇന്ധനക്ഷമതയാണ് മാരുതി ഉറപ്പ് വരുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിച്ച് കൊണ്ടിരിക്കുന്നതും.

ഡിസൈർ ഡീസൽ വേരിയന്റിൽ മാരുതി ഉറപ്പ് നല്‍കുന്ന ഇന്ധനക്ഷമത, 28.40 കിലോമീറ്ററാണ്.

ഡിസൈര്‍ പെട്രോള്‍ വേരിയന്റില്‍ മാരുതി ഉറപ്പ് നല്‍കുക 22 കിലോമീറ്ററെന്ന ഇന്ധനക്ഷമതയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതിനാൽ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള മോഡലെന്ന പട്ടം അവതരണത്തിന് പിന്നാലെ ഡിസൈറിന് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

2008 ലാണ് ഡിസൈര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്. 

പിന്നീട് സബ് ഫോര്‍ മീറ്റര്‍ സെഡാന്‍ മെയ്ക്ക് ഓവറുമായി 2012 ല്‍ ഡിസൈര്‍ കളം നിറയുകയായിരുന്നു.

ഡിസൈറിന്റെ 13 ലക്ഷത്തിലേറെ യൂണിറ്റുകളാണ് മാരുതി സുസൂക്കി ഫാക്ടറികളില്‍ നിന്നും ഇത് വരെയും നിര്‍മ്മിക്കപ്പെട്ടത്.

1.2 ലിറ്റര്‍ K സിരീസ് പെട്രോള്‍ എഞ്ചിനും, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുമാണ് മാരുതി ഡിസൈറിന്റെ വേരിയന്റുകളില്‍ ഉള്‍പ്പെടുന്നത്.

മുന്‍ വേര്‍ഷനെ അപേക്ഷിച്ച്, ന്യൂ ജനറേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ മാരുതി ഡിസൈറിന്റെ പെട്രോള്‍ വേരിയന്റില്‍ ഭാരം 85 കിലോഗ്രാം കുറവാണ്.

അതേസമയം, ഡീസല്‍ വേരിയന്റിന്റെ ഭാരം 105 കിലോഗ്രാമായാണ് കുറഞ്ഞിരിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
Story first published: Thursday, May 11, 2017, 13:40 [IST]
English summary
New Maruti Dzire Involved In A Massive Crash. Read in Malayalam.
Please Wait while comments are loading...

Latest Photos