മത്സരം മുറുകുന്നു; ക്വിഡിനെ എതിരിടാന്‍ പുതിയ മാരുതി ആള്‍ട്ടോ 800 ഒരുങ്ങുന്നു

സ്റ്റാന്‍ഡേര്‍ഡ് എബിഎസ്, എയര്‍ബാഗുകള്‍, സ്പീഡ് വാര്‍ണിംഗ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഫീച്ചേര്‍സും നെക്സ്റ്റ് ജനറേഷന്‍ മാരുതി സുസൂക്കി ആള്‍ട്ടോയില്‍ ലഭ്യമാകും.

Written by: Dijo

ഇന്ത്യന്‍ ജനതയെ ഒരു കാലത്ത് ഏറെ സ്വാധീനിച്ച കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസൂക്കി. ഉപഭോക്താക്കളുടെ വിശ്വാസം കാത്ത്, എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ വര്‍ഷങ്ങളോളം മാരുതി സുസൂക്കി തങ്ങളുടെ ആധിപത്യം വ്യക്തമായി പുലര്‍ത്തി. എന്നാല്‍ മറ്റ് കാര്‍ നിര്‍മ്മാതാക്കളും എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയതോടെ മാരുതി സുസൂക്കിയുടെ ആധിപത്യത്തിന് കോട്ടം തട്ടി തുടങ്ങിയിരിക്കുകയാണ്.

പക്ഷെ, അത്ര പെട്ടെന്ന് തങ്ങളുടെ ആധിപത്യം കൈവിടാന്‍ മാരുതി സുസൂക്കി ഒരുക്കമല്ല. അടുത്തിടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് റെനോ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ക്വിഡിനെ എതിരിടാനുള്ള എല്ലാ തയ്യാറെടുപ്പും മാരുതി സുസൂക്കിയും നടത്തി കൊണ്ടിരിക്കുകയാണ്. 

പുത്തന്‍ റെനോ ക്വിഡിന് എതിരെയുള്ള മാരുതി സുസൂക്കിയുടെ ട്രംപ് കാര്‍ഡാണ് പുതിയ ആള്‍ട്ടോ 800.

2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസൂക്കി തങ്ങളുടെ പുതിയ ആള്‍ട്ടോ 800 ന്റെ കോണ്‍സെപ്റ്റ് അവതരിപ്പിക്കും. തുടര്‍ന്ന് അടുത്ത വര്‍ഷം തന്നെ ആള്‍ട്ടോ 800 നെ വിപണിയിലെത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് മാരുതി സുസൂക്കി.

റെനോ ക്വിഡുമായുള്ള മത്സരത്തില്‍ മുഖം മിനുക്കിയാകും ആള്‍ട്ടോ 800 വന്നെത്തുക. ആള്‍ട്ടോയുടെ മുന്‍തലമുറയുടെ വ്യക്തി മുദ്രയെ പാടെ തള്ളി ന്യൂജെന്‍ ലുക്കിനെ മുന്‍നിര്‍ത്തിയാകും മാരുതി സുസൂക്കി ആള്‍ട്ടോ 800 നെ അണിനിരത്തുക.

നൂതന സാങ്കേതികതയ്ക്ക് ഒപ്പം ക്വാളിറ്റിയില്‍ മാറ്റം വരുത്താതെയുള്ള മാരുതി സുസൂക്കിയുടെ നെക്‌സ്റ്റ് ജനറേഷന്‍ പ്ലാറ്റ്‌ഫോമില്‍ അടിസ്ഥാനപ്പെടുത്തിയാകും ആള്‍ട്ടോ 800 വിപണിയിലെത്തുക.

നേരത്തെ, പുത്തന്‍ ബലെനോയും, ഇഗ്നിസുമെല്ലാം മാരുതി സുസൂക്കിയുടെ നെക്‌സറ്റ് ജനറേഷന്‍ പ്ലാറ്റ്‌ഫോമിന്റെ വിജയഗാഥ കുറിച്ചവരാണ്.

2020 ല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുന്നതിന് മുമ്പ് തന്നെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടോ 800 നെ മാരുതി സുസൂക്കി അവതരിപ്പിക്കും.

സെലറിയോയില്‍ ഉള്‍പ്പെടുത്തിയതിന് സമാനമായ ട്വിന്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാകും ആള്‍ട്ടോ 800 നെയും മാരുതി സുസൂക്കി അണിനിരത്തുക.

സ്റ്റാന്‍ഡേര്‍ഡ് എബിഎസ്, എയര്‍ബാഗുകള്‍, സ്പീഡ് വാര്‍ണിംഗ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഫീച്ചേര്‍സും നെക്സ്റ്റ് ജനറേഷന്‍ മാരുതി സുസൂക്കി ആള്‍ട്ടോയില്‍ ലഭ്യമാകും.

ഫോട്ടോ ഗാലറി

റെനോ വരും ആഴ്ചകളില്‍ പുറത്തിറക്കാനിരിക്കുന്ന ക്വിഡ് ക്ലൈമ്പറിന്റെ ചിത്രങ്ങള്‍ അടുത്തിടെയാണ് ചോര്‍ന്നത്. മുന്‍ മോഡലില്‍ നിന്നും വ്യത്യസ്ത രൂപഭാവത്തോട അവതരിക്കാനിരിക്കുന്ന റെനോ ക്വിഡ് ക്ലൈമ്പര്‍, വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
English summary
The new Maruti Suzuki Alto 800 will be launching in 2018 with upgraded interior features and based on a new platform.
Please Wait while comments are loading...

Latest Photos